ക്ലച്ചമര്‍ത്തി കാലുകഴയ്‌ക്കേണ്ട, ഗിയര്‍ മാറ്റി കഷ്ടപ്പെടേണ്ട! ഓട്ടോമാറ്റിക് കാറുകളുടെ ഗുണങ്ങള്‍

ഇന്നത്തെ കാലത്ത് ഒരു കാര്‍ സ്വന്തമാക്കുക എന്നത് പലരുടെയും സ്വപ്മാണ്. വിപണിയില്‍ ഇന്ന് നിരവധി മോഡലുകള്‍ വിവിധ ശ്രേണിയില്‍ ലഭ്യമാണ്. ഒരു വാഹനം എടുക്കുന്നതിന് മുമ്പും പല രീതിയില്‍ നമ്മള്‍ ചിന്തിക്കും.

ക്ലച്ചമര്‍ത്തി കാലുകഴയ്‌ക്കേണ്ട, ഗിയര്‍ മാറ്റി കഷ്ടപ്പെടേണ്ട! ഓട്ടോമാറ്റിക് കാറുകളുടെ ഗുണങ്ങള്‍

വാഹനത്തിന്റെ വില, മൈലേജ്, സുരക്ഷ, ഫീച്ചറുകള്‍, പെട്രോള്‍ വേണോ, അതോ ഡീസല്‍ മതിയോ, എന്നിങ്ങനെ പല തരത്തിലുള്ള കടമ്പകള്‍ക്കൊടുവിലാണ് അവസാന തീരുമാനത്തിലെത്തുന്നത്. എന്നാല്‍ ഇപ്പോള്‍ മാനുവല്‍ കാര്‍ വേണോ, ഓട്ടോമാറ്റിക് കാര്‍ (AMT) വേണോ എന്നതും ഒരു ചോദ്യം ചിഹ്നമാണ്.

ക്ലച്ചമര്‍ത്തി കാലുകഴയ്‌ക്കേണ്ട, ഗിയര്‍ മാറ്റി കഷ്ടപ്പെടേണ്ട! ഓട്ടോമാറ്റിക് കാറുകളുടെ ഗുണങ്ങള്‍

ശരിയാണ് ഇന്ന് വിപണിയില്‍ മാനുവല്‍ കാറുകള്‍ക്ക് ഒപ്പം തന്നെ ഓട്ടോമാറ്റിക് കാറുകളും ലഭ്യമാണ്. ഓട്ടമാറ്റിക്ക് കാറുകളുടെ പ്രചാരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ചെറു കാറുകളില്‍ പോലും ഇന്ന് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളുണ്ട്.

ക്ലച്ചമര്‍ത്തി കാലുകഴയ്‌ക്കേണ്ട, ഗിയര്‍ മാറ്റി കഷ്ടപ്പെടേണ്ട! ഓട്ടോമാറ്റിക് കാറുകളുടെ ഗുണങ്ങള്‍

നിലവില്‍ ഇന്ത്യന്‍ നിരത്തില്‍ വിവിധതരം ഓട്ടമാറ്റിക് കാറുകളാണുള്ളത്. എഎംടി, സിവിടി, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍, ഡിഎസ്ജി അല്ലെങ്കില്‍ ഡിസിടി. ഇതില്‍ എഎംടി ഒഴികെയുള്ളതെല്ലാം ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകളാണ്. കുറഞ്ഞ മെയിന്റനന്‍സ്, മികച്ച ഇന്ധനക്ഷമത എന്നിവ ഓട്ടമാറ്റിക് കാറുകളുടെ പ്രത്യേകതകളാണ്.

ക്ലച്ചമര്‍ത്തി കാലുകഴയ്‌ക്കേണ്ട, ഗിയര്‍ മാറ്റി കഷ്ടപ്പെടേണ്ട! ഓട്ടോമാറ്റിക് കാറുകളുടെ ഗുണങ്ങള്‍

തീര്‍ന്നിട്ടില്ല ഇനിയും ഉണ്ട് ഓട്ടമാറ്റിക് കാറുകളുടെ ഗുണങ്ങള്‍ വേറെയും. അനിന് മുമ്പ് എന്താണ് ഓട്ടമാറ്റിക് ഗിയര്‍ബേക്‌സ് എന്ന് നമ്മുക്ക് ഒന്ന് പരിശേധിക്കാം.

ക്ലച്ചമര്‍ത്തി കാലുകഴയ്‌ക്കേണ്ട, ഗിയര്‍ മാറ്റി കഷ്ടപ്പെടേണ്ട! ഓട്ടോമാറ്റിക് കാറുകളുടെ ഗുണങ്ങള്‍

ഓട്ടമാറ്റിക് ഗിയര്‍ബേക്‌സ് പരമ്പരാഗത ഗിയര്‍ ബോക്സല്ല. സിവിടി (CVT) അല്ലെങ്കില്‍ ഡിടിസി (DTC) ഗിയര്‍ബോക്സുകളെപ്പോലെയല്ല എഎംടി (AMT) പ്രവര്‍ത്തിക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്സിന്റെ മെക്കാനിസം തന്നെയാണ് എഎംടിക്കും ഉള്ളത്. ക്ലച്ചിന്റേയും ഗിയറിന്റേയും പ്രവര്‍ത്തനം മാത്രമാണ് ഓട്ടമാറ്റിക്.

ക്ലച്ചമര്‍ത്തി കാലുകഴയ്‌ക്കേണ്ട, ഗിയര്‍ മാറ്റി കഷ്ടപ്പെടേണ്ട! ഓട്ടോമാറ്റിക് കാറുകളുടെ ഗുണങ്ങള്‍

സാധാരണയായി ക്ലച്ച് അമര്‍ത്തുമ്പോള്‍ എന്‍ജിനും ഗിയര്‍ ബോക്സുമായുള്ള ബന്ധം വേര്‍പെടുകയും അതുവഴി ഗിയര്‍ മാറുകയുമാണ് മാനുവല്‍ ഗിയര്‍ ബോക്‌സുള്ള വാഹനങ്ങളില്‍ സംഭവിക്കുന്നത്. എന്നാല്‍ എഎംടിയുടെ കാര്യത്തില്‍ വാഹനത്തിന്റെ വേഗത്തിന് അനുസരിച്ച് ഗിയര്‍ പ്രവര്‍ത്തിക്കുമ്പോഴെ ക്ലച്ച് ഓട്ടമാറ്റിക്കായി പ്രവര്‍ത്തിക്കും, അതുകൊണ്ട് ക്ലച്ച് പെഡലിന്റെ ആവശ്യമില്ല.

ക്ലച്ചമര്‍ത്തി കാലുകഴയ്‌ക്കേണ്ട, ഗിയര്‍ മാറ്റി കഷ്ടപ്പെടേണ്ട! ഓട്ടോമാറ്റിക് കാറുകളുടെ ഗുണങ്ങള്‍

ഇനി നമ്മുക്ക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള കാറുകളുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ക്ലച്ചമര്‍ത്തി കാലുകഴയ്‌ക്കേണ്ട, ഗിയര്‍ മാറ്റി കഷ്ടപ്പെടേണ്ട! ഓട്ടോമാറ്റിക് കാറുകളുടെ ഗുണങ്ങള്‍

ആവര്‍ത്തിച്ച് ക്ലച്ച് അമര്‍ത്തേണ്ട

ഇന്നത്തെ കാലത്ത് റോഡുകളിലെ വാഹനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ച് വരുകയാണ്. നിരന്തരം ട്രാഫിക് വര്‍ദ്ധിക്കുന്നതില്‍ മാനുവല്‍ കാര്‍ ഓടിക്കുന്നതിന് ഒരു പ്രശ്‌നമുണ്ട്. മാനുവല്‍ കാറുകള്‍ ഗിയറുകള്‍ ആവര്‍ത്തിച്ച് മാറ്റേണ്ടതുണ്ട്, ഇതിനായി ക്ലച്ച് ആവര്‍ത്തിച്ച് അമര്‍ത്തേണ്ടതുണ്ട്.

ക്ലച്ചമര്‍ത്തി കാലുകഴയ്‌ക്കേണ്ട, ഗിയര്‍ മാറ്റി കഷ്ടപ്പെടേണ്ട! ഓട്ടോമാറ്റിക് കാറുകളുടെ ഗുണങ്ങള്‍

പലര്‍ക്കും ഈ പ്രക്രിയ തികച്ചും സമ്മര്‍ദ്ദമാണ്. എന്നാല്‍ ഓട്ടോമാറ്റിക് കാറുകളുടെ കാര്യത്തില്‍ ഇത് അങ്ങനെയല്ല. ട്രാഫിക്കില്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഓടിക്കാനും കൈകാര്യം ചെയ്യാനും സാധിക്കും.

ക്ലച്ചമര്‍ത്തി കാലുകഴയ്‌ക്കേണ്ട, ഗിയര്‍ മാറ്റി കഷ്ടപ്പെടേണ്ട! ഓട്ടോമാറ്റിക് കാറുകളുടെ ഗുണങ്ങള്‍

തുടക്കകാര്‍ക്കും സ്ത്രീകള്‍ക്കും ഉത്തമം

വാഹനം ഏത് ഗിയറിലാണ് കിടക്കുന്നത്, അല്ലെങ്കില്‍ ഏത് ഗിയറിലാണ് ഓടുന്നത് എന്നുള്ള ചിന്ത വേണ്ട. പ്രത്യേകിച്ച് തുടക്കകാരെ സംബന്ധിച്ച് ഇതൊരു പ്രശനം തന്നെയാണ്. എന്നാല്‍ തുടക്കകാര്‍ക്കും സ്ത്രീകള്‍ക്കും നല്ലത് എഎംടി ഗിയര്‍ബോക്‌സ് ഉള്ള വാഹനം തന്നെയാണ്.

ക്ലച്ചമര്‍ത്തി കാലുകഴയ്‌ക്കേണ്ട, ഗിയര്‍ മാറ്റി കഷ്ടപ്പെടേണ്ട! ഓട്ടോമാറ്റിക് കാറുകളുടെ ഗുണങ്ങള്‍

സുഖകരമായ യാത്ര

സുഖകരമായ യാത്രയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ഓട്ടോമാറ്റിക് കാറുകള്‍ മികച്ച ഓപ്ഷനാണ്. മാനുവല്‍ കാറുകളില്‍ ലഭിക്കുന്ന യാത്ര അനുഭൂതി, സ്റ്റീയറിങ് പിടിക്കുന്ന ഡ്രൈവറെ ആശ്രയിച്ചിരിക്കും എന്ന് മാത്രം.

ക്ലച്ചമര്‍ത്തി കാലുകഴയ്‌ക്കേണ്ട, ഗിയര്‍ മാറ്റി കഷ്ടപ്പെടേണ്ട! ഓട്ടോമാറ്റിക് കാറുകളുടെ ഗുണങ്ങള്‍

ഇന്ധനക്ഷമത

ഓട്ടോമാറ്റിക് കാറുകളുടെ മൈലേജ് മാനുവല്‍ കാറുകളേക്കാള്‍ കുറവാണെന്ന് ചിലര്‍ വിശ്വസിക്കുന്നത്. എന്നാല്‍ രണ്ട് കാറുകളുടെയും മൈലേജില്‍ കാര്യമായ വ്യത്യാസമില്ലെന്ന് വേണം പറയാന്‍. എന്നാല്‍ ഓട്ടോമാറ്റിക് കാറുകള്‍ക്ക്, മാനുവല്‍ കാറുകളേക്കാള്‍ വില കൂടുതലായിരിക്കും.

Most Read Articles

Malayalam
English summary
Benefits Of Automatic Cars. Read in Malayalam.
Story first published: Monday, February 17, 2020, 12:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X