Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

ഫോഴ്സ് മോട്ടോർസ് തങ്ങളുടെ പുതുതലമുറ ഗൂർഖ എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 2021 ഫോഴ്സ് ഗൂർഖ എസ്‌യുവി 13.59 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. മികച്ച കഴിവുള്ള ഓഫ്-റോഡർ എന്നാണ് എസ്‌യുവിയെ നിർമ്മാതാക്കൾ വിശേഷിപ്പിക്കുന്നത്, പുതിയ അവതാരത്തിൽ ഇത് കൂടുതൽ കരുത്തോടെയാണ് വരുന്നത്.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

ഇന്ത്യൻ വിപണിയിൽ നിലവിലുള്ള മറ്റൊരു മികച്ച ഓഫ്‌റോഡറായ മഹീന്ദ്ര ഥാറുമായി എസ്‌യുവി മത്സരിക്കുന്നു.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

ഫോഴ്സ് ഗൂർഖയും മഹീന്ദ്ര ഥാറും താങ്ങാനാവുന്ന ലൈഫ്‌സ്റ്റൈൽ എസ്‌യുവി വിഭാഗത്തിൽ സ്ഥാനം പിടിക്കുന്നു. രണ്ട് എസ്‌യുവികളും കർക്കശമായ ഓഫ്‌റോഡിംഗിന് പ്രാപ്തിയുള്ളവയാണ്, കൂടാതെ 20 ലക്ഷം രൂപയ്ക്ക് താഴെയുള്ള വില നിർണ്ണയവുമായി വരുന്നു.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

ഫോഴ്സ് ഗൂർഖ vs മഹീന്ദ്ര ഥാർ: അളവുകൾ

പുതിയ ഫോഴ്സ് ഗൂർഖയ്ക്ക് 4,116 mm നീളവും 1,812 mm വീതിയും 2,075 mm ഉയരവും, 2,400 mm വീൽബേസുമുണ്ട്. അതേസമയം, മഹീന്ദ്ര ഥാറിന് 3,985 mm നീളവും 1855 mm വീതിയും 1,920 mm ഉയരവും 2,450 mm വീൽബേസുമുണ്ട്.

Dimension Force Gurkha Mahindra Thar
Length 4,116 mm 3,985 mm
Width 1,812 mm 1,855 mm
Height 2,075 mm 1,920 mm
Wheelbase 2,400 mm 2,450 mm
Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

ഇതിനർത്ഥം പുതിയ ഫോഴ്സ് ഗൂർഖ എസ്‌യുവി അതിന്റെ എതിരാളിയായ മഹീന്ദ്ര ഥാറിനേക്കാൾ നീളവും ഉയരവുമുള്ളതാണ് എന്നാണ്. എന്നിരുന്നാലും, മഹീന്ദ്ര എസ്‌യുവി കൂടുതൽ വീതിയുള്ളതും അല്പം ഉയർന്ന വീൽബേസുമായി വരുന്നു.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

ഫോഴ്സ് ഗൂർഖ vs മഹീന്ദ്ര ഥാർ: ഡിസൈൻ

മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ആകർഷകമായ ഒരു പുതുക്കിയ ഡിസൈനുമായാണ് പുതിയ ഫോഴ്സ് ഗൂർഖ വരുന്നത്. എന്നിരുന്നാലും, ഗൂർഖ എസ്‌യുവിയുടെ അടിസ്ഥാന സിലൗറ്റ് കേടുകൂടാതെയിരിക്കുന്നു. സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ വാഹനത്തിന് ലഭിക്കുന്നു.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

ഫ്രണ്ട് പ്രൊഫൈലിന് വലുതും പുതുക്കിയതുമായ റേഡിയേറ്റർ ഗ്രില്ലും ചങ്കി ബമ്പറും ലഭിക്കുന്നു. ക്ലാംഷെൽ ബോണറ്റ്, ഹൈ-മൗണ്ടഡ് സ്നോർക്കൽ എന്നിവ ഔട്ട്ഗോയിംഗ് മോഡലിന് സമാനമാണ്.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, എസ്‌യുവിക്ക് പരിഷ്കരിച്ച ഗ്രീൻ ഹൗസ് ഏരിയ, ചങ്കി ബ്ലാക്ക് ക്ലാഡിംഗ്, കട്ടിയുള്ള റൂഫ് റാക്ക് എന്നിവ ലഭിക്കും. പുതിയ ബോൾഡ് ലുക്കിലാണ് അലോയി വീലുകൾ വരുന്നത്. പിന്നിൽ, ടെയിൽലൈറ്റുകളും പുതുക്കിയ ഡിസൈനുമായി വരുന്നു.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

ടെയിൽലൈറ്റുകൾക്ക് മധ്യത്തിൽ ഘടിപ്പിച്ച സ്പെയർ വീൽ, വലിയ റിയർ വിൻഡ് സ്ക്രീൻ, ചങ്കി ബമ്പർ എന്നിവയും ലഭിക്കുന്നു. മൊത്തത്തിൽ, പുതിയ ഫോഴ്സ് ഗൂർഖ അതിന്റെ സിഗ്നേച്ചർ സ്റ്റൈലിംഗിനെ ബാധിക്കാതെ കൂടുതൽ ആകർഷകമായ രൂപകൽപ്പനയുമായി വരുന്നു.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

മറുവശത്ത് മഹീന്ദ്ര ഥാർ ആകർഷകമായ രൂപകൽപ്പനയും ശക്തമായ റോഡ് സാന്നിധ്യവും നൽകുന്നു. ബോൾഡായി കാണപ്പെടുന്ന എസ്‌യുവി ഐതിഹാസികക ജീപ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അതിന്റെ മുൻഗാമികളുടെ ടിപ്പിക്കൽ വെർട്ടിക്കൽ ഗ്രില്ല് ഡിസൈൻ മാറ്റിസ്ഥാപിക്കുന്നു.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

പകരം, പുതിയ ഥാറിന് അതിന്റെ മുൻമോഡലുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഗ്രില്ല് ലഭിക്കുന്നു. എൽഇഡി ഹെഡ്‌ലാമ്പുകൾ, ചങ്കി ഫ്രണ്ട് ബമ്പർ, പരിഷ്കരിച്ച മൊത്തത്തിലുള്ള ഫ്രണ്ട് ഫാസിയ എന്നിവ എസ്‌യുവിയുടെ വിഷ്വൽ അപ്പീൽ വർധിപ്പിക്കുന്നു.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

സൈഡ് ബോഡി ക്ലാഡിംഗ്, പുതിയതും ബോൾഡ് ലുക്കിംഗുമായ അലോയി ഡിസൈൻ, അപ്ഡേറ്റ് ചെയ്ത ഗ്രീൻഹൗസ് ഏരിയ എന്നിവ എസ്‌യുവിയുടെ മികവ് വർധിപ്പിക്കുന്നു. പുറകിലേക്ക് നീങ്ങുമ്പോൾ, കാറിന് എൽഇഡി ടെയിൽലൈറ്റുകൾ, പരിഷ്കരിച്ച റിയർ വിൻഡ് സ്ക്രീൻ, ചങ്കി ബമ്പർ എന്നിവ ലഭിക്കും. പുതിയ മഹീന്ദ്ര ഥാർ എസ്‌യുവി അതിന്റെ മുൻ പതിപ്പിനെ അപേക്ഷിച്ച് കൂടുതൽ മസ്കുലറായി കാണപ്പെടുന്നു.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

ഫോഴ്സ് ഗൂർഖ vs മഹീന്ദ്ര ഥാർ: ക്യാബിനും സവിശേഷതകളും

പുറംഭാഗം പോലെ, 2021 ഫോഴ്സ് ഗൂർഖയുടെ ക്യാബിനും പുതുക്കിയിരിക്കുന്നു. ഇതിന് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ലഭിക്കുന്നു. മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതുതലമുറ പതിപ്പ് തീർച്ചയായും ക്യാബിന്റെ ആകർഷണം വർധിപ്പിക്കുന്നു.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

മുമ്പത്തെ മോഡലിന്റെ ക്യാബിൻ ഒരു ബേസിക്ക് രൂപക്കൂടായിരുന്നുവെങ്കിൽ, പുതിയത് തീർച്ചയായും സവിശേഷതകളാൽ സമ്പന്നമാണ്. വാഹനത്തിന് നാല് സ്പീക്കറുകൾ, പവർ വിൻഡോകൾ, ഡ്യുവൽ യുഎസ്ബി ചാർജിംഗ് പോയിന്റുകൾ, TPMS, റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയവ ലഭിക്കും.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

മറുവശത്ത്, പുതിയ മഹീന്ദ്ര ഥാർ തീർച്ചയായും അതിന്റെ എതിരാളിയെക്കാളും മുൻ തലമുറ ഥാറിനെക്കാളും കൂടുതൽ ആകർഷകമാണ്. സ്മാർട്ട്‌ഫോണും സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയും ഉള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ വാഹനത്തിന് ലഭിക്കുന്നു.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, റിയൽ ടൈം അഡ്വഞ്ചർ സ്റ്റാറ്റിസ്റ്റിക്സ് ഡിസ്പ്ലേ, ഇലക്ട്രിക് ORVM, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ തുടങ്ങിയവ മഹീന്ദ്ര ഥാറിന്റെ ക്യാബിനുള്ളിൽ ഉണ്ട്.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

ഫോഴ്സ് ഗൂർഖ vs മഹീന്ദ്ര ഥാർ: പെർഫോമെൻസ്

2021 ഫോഴ്സ് ഗൂർഖയ്ക്ക് പവർ ലഭിക്കുന്നത് മെർസിഡീസ് ബെൻസ്-സോഴ്സ്ഡ് 2.6 ലിറ്റർ ടർബോ ഡീസൽ എഞ്ചിനിൽ നിന്നാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ഈ എഞ്ചിൻ 90 bhp കരുത്തും 250 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

അതേസമയം, മഹീന്ദ്ര ഥാർ പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ ലഭ്യമാണ്. പവർട്രെയിൻ ഓപ്ഷനുകളായി എസ്‌യുവിക്ക് 2.0 ലിറ്റർ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ഡീസൽ മോട്ടോറും ലഭിക്കുന്നു.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 150 bhp കരുത്തും 320 Nm torque ഉം പുറപ്പെടുവിക്കാൻ പെട്രോൾ മോട്ടോറിന് കഴിയും. മറുവശത്ത് ഡീസൽ എഞ്ചിൻ 130 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കാൻ കഴിവുള്ളതാണ്.

Force Gurkha vs Mahindra Thar; താങ്ങാനാവുന്ന ഓഫ് റോഡ് ലൈഫ്‌സ്റ്റൈൽ എസ്‌യുവികളിൽ കേമൻ ആര്?

മഹീന്ദ്ര ഥാർ തീർച്ചയായും ഫോഴ്സ് ഗൂർഖയേക്കാൾ ശക്തമാണ്, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ അതിന്റെ ആകർഷണം വർധിപ്പിക്കുന്നു. രണ്ട് എസ്‌യുവികളും 4x4 സാങ്കേതികവിദ്യയുമായാണ് വരുന്നത്. എന്നിരുന്നാലും, ഥാറിന്റെ വാട്ടർ വേഡിംഗ് ശേഷി ഫോഴ്സ് ഗൂർഖയേക്കാൾ കുറവാണ്.

Most Read Articles

Malayalam
English summary
Best and affordable off road lifestyle suvs force gurkha vs mahindra thar
Story first published: Tuesday, September 28, 2021, 16:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X