കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

നിരത്തിലോടി തരംഗം സൃഷ്‌ടിച്ചതിനു ശേഷം നിരവധി കാറുകൾ കളമൊഴിയുന്നതിന് നാം പലതവണ സാക്ഷ്യംവഹിച്ചിട്ടുള്ളതാണ്. അതിൽ മിടുക്കൻമാരായ, ജനപ്രിയരായിരുന്ന പല മോഡലുകൾ വരെയും ഉൾപ്പെട്ടിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

കാലത്തിനൊത്ത പോരായ്‌മകൾ പരിഹരിച്ചാൽ ഇനിയും മുന്നേറാൻ സാധിക്കുമായിരുന്ന മികച്ച വാഹനങ്ങൾ തന്നെയായിരുന്നു അവ. ചില കാറുകൾ വിൽ‌പന മോശമായതിനാലും ചിലത് മുൻഗാമികൾക്ക് വഴിമാറുന്നതിനാലുമാണ് വിൽപ്പന അവസാനിപ്പിച്ച് പിൻമാറിയിരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ നിർത്തലാക്കിയ മികച്ച അഞ്ച് വാഹനങ്ങൾ ഏതൊക്കെയെന്ന് ഒന്ന് പരിശോധിക്കാം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

1. ടൊയോട്ട കൊറോള ആള്‍ട്ടിസ്‌

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ പ്രീമിയം എക്‌സിക്യൂട്ടീവ് സെഡാനായിരുന്നു കൊറോള ആള്‍ട്ടിസ്‌. ലോകത്തിൽ എക്കാലത്തെയും ഉയർന്ന വിൽപ്പനയുള്ള വാഹനമായിരുന്നു ഇതെങ്കിലും ഇന്ത്യയിൽ കാര്യമായ വിൽപ്പന കണക്കുകൾ സ്വന്തമാക്കാൻ മോഡലിന് സാധിച്ചിരുന്നില്ല.

MOST READ: ഇപ്പോൾ വാങ്ങിയാൽ കൂടുതൽ ലാഭിക്കാം, മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

2003 ഫെബ്രുവരിയിലാണ് കൊറോള ഇന്ത്യയിൽ അവതരിപ്പിച്ചത്. 2008 സെപ്റ്റംബറിൽ ഇത് കൊറോള ആള്‍ട്ടിസ്‌ ആയി മാറി. എത്രയൊക്കെ മാറിയിട്ടും അക്കാലത്ത് ഒരു ചലനമുണ്ടാക്കാൻ ഈ സെഡാന് സാധിക്കാതെ പോവുകയായിരുന്നു. വിൽപ്പനയുടെ മോശം പ്രകടനത്തെത്തുടർന്ന് 2020 ഏപ്രിലിൽ സലൂൺ ഇന്ത്യൻ വിപണിയിൽ നിന്നും നിർത്തലാക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

2. ഹോണ്ട സിവിക്

ലോകത്തുടനീളം സെഡാന്‍ വാഹനങ്ങളുടെ പ്രൗഢി നിലനിര്‍ത്തുന്ന പ്രധാനപ്പെട്ട മോഡലുകളിലെ മുൻനിരക്കാരനായിരുന്നു ഹോണ്ടയുടെ സിവിക്. ആദ്യ തലമുറക്കാരനെ ജാപ്പനീസ് ബ്രാൻഡ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത് 2006 ജൂലൈയിലായിരുന്നു.

MOST READ: സ്ട്രാറ്റോലാഞ്ച്; ലോകത്തിലെ ഏറ്റവു വലിയ വിമാനത്തിന്റെ രണ്ടാം പറക്കലും വിജയകരം

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

ഹോണ്ടയുടെ ഐതിഹാസിക വാഹനമായി കണക്കാക്കപ്പെടുന്ന കാറിന് ഏറെ ആരാധകരുണ്ടായിരുന്നെങ്കിലും മൈലേജ് സിവിക്കിന്റെ ഒരു വലിയ പോരായ്‌മയായിരുന്നു. പലരും വാഹനം സ്വന്തമാക്കുമ്പോൾ പരിഗണിക്കപ്പെടുന്ന ആദ്യ കാര്യത്തിൽ തന്നെ പരാജയപ്പെട്ടിരുന്നെങ്കിലും ജനഹൃദയങ്ങൾ കീഴടക്കാൻ ഈ സെഡാന് സാധിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

എന്നാൽ പിന്നീട് 2012 ഓഗസ്റ്റിൽ ഹോണ്ട സിവിക് ഇന്ത്യയിൽ നിന്നും പടിയിറങ്ങി. പിന്നീട് ജാപ്പനീസ് ബ്രാൻഡ് 2019 മാർച്ചിൽ സിവിക്കിനെ വീണ്ടും അവതരിപ്പിച്ചു. ഇത്തവണ തിരിച്ചടിയായത് പെട്രോൾ മാനുവൽ ഗിയർബോക്‌സ് വേരിയന്റിന്റെ അഭാവമായിരുന്നു.

MOST READ: 'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

എങ്കിലും ഹോണ്ട ഗ്രേറ്റർ നോയിഡ പ്ലാന്റ് അടച്ചതിനുശേഷമാണ് സിവിക് വീണ്ടും നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചത്. അതായത് 2020 ഡിസംബറിൽ. എസ്‌യുവികൾക്ക് വിപണിയിലുള്ള അപ്രമാദിത്യവും സിവിക്കിന് തിരിച്ചടിയാവുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

3. മാരുതി ജിപ്‌സി

ഒരു ആമുഖത്തിന്റെ ആവശ്യമില്ലാത്ത പ്രിയങ്കരനാണ് മാരുതി ജിപ്‌സി. വാഹന പ്രേമികൾക്കും റാലി ഡ്രൈവർമാർക്കും ഇടയിലെ മിടുക്കനെ മാരുതി സുസുക്കി 1985 ഡിസംബറിലാണ് പുറത്തിറക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസിന്റെയും സൈനികരുടെയും വാഹനമായി ഉപയോഗിക്കുന്ന മോഡലാണ് ഇതെന്നതും ശ്രദ്ധേയം.

MOST READ: സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

ഏത് സാഹചര്യത്തിലും അസാമാന്യ പ്രകടനം കാഴ്ച്ചവെക്കുന്നതാണ് ജിപ്‌സിയെ വ്യത്യസ്‌തമാക്കുന്നത്. ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

ഒരുകാലത്ത് സിനിമകളില്‍ പോലും മിന്നും താരം ജിപ്സിയായിരുന്നുവെന്നത് ശ്രദ്ധേയം. മാരുതി ഇന്ത്യയിലിറക്കിയ ജിപ്‌സിയില്‍ 90 ശതമാനവും സര്‍ക്കാര്‍ മേഖലയിലേക്കാണ് എത്തിയത് എന്നതും വസ്‌തുതയാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ കാരണം 2019 മാർച്ചിൽ ജിപ്‌സിയെ ഇന്ത്യൻ വിപണിയിൽ നിർത്തലാക്കി. എന്നിരുന്നാലും 2020-ൽ ഇന്ത്യൻ സൈന്യം നൽകിയ പ്രത്യേക ഉത്തരവിനെത്തുടർന്ന് മാരുതി ജിപ്സിയുടെ നിർമാണം അവർക്കായി മാത്രം പുനരാരംഭിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

4. മാരുതി റിറ്റ്സ്

മാരുതി സുസുക്കി വാഹനങ്ങളിൽ പരാജയം രുചിച്ചത് വളരെ ചുരുക്കം ചില മോഡലുകൾ മാത്രമായിരുന്നു. ഈ ശ്രേണിയിലേക്ക് ഉൾപ്പെടുത്താവുന്ന മോഡലാണ് റിറ്റ്സ് എന്ന കോംപാക്‌ട് ഹാച്ച്. വലിയ പ്രശസ്തി നേടിയിരുന്നില്ലെങ്കിലും പ്രകടനത്തിവും വലിപ്പത്തിലും മിടുമിടുക്കനായിരുന്നു ഈ കാർ.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

2009 മെയ് മാസത്തിൽ വീണ്ടും വിപണിയിൽ എത്തിയ റിറ്റ്സ് വിശാലവും താങ്ങാനാവുന്നതും മിതമായ മെയിന്റനെൻസ് ചെലവിനും പേരെടുത്ത ഒരു കാറായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

പക്ഷേ കമ്പനി പ്രതീക്ഷിച്ച വിൽപ്പന നേടാൻ ഒരിക്കലും റിറ്റ്സിന് കഴിഞ്ഞില്ല. ഇന്ത്യൻ വിപണിയിൽ ആത്മീയ പിൻഗാമിയായി മാരുതി ഇഗ്നിസ് 2017 ഫെബ്രുവരിയിൽ എത്തിയതോടെ ഹാച്ച്ബാക്ക് കളമൊഴിയുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

5. മാരുതി ആൾട്ടോ K10

മാരുതി ആൾട്ടോ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വാഹനങ്ങളിൽ ഒന്നാണ്. എല്ലാത്തരത്തിലും ഒരു എൻട്രി ലെവൽ കാറായി തെരഞ്ഞെടുക്കാൻ സാധിച്ചിരുന്ന കിടിലൻ കാർ. 2010 ഓഗസ്റ്റിലാണ് 1000 സിസി എഞ്ചിനുമായി K10 നിരത്തിലേക്ക് എത്തുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

മോശമല്ലാത്ത വിൽപ്പന തുടർന്നെങ്കിലും ആധുനിക പിൻഗാമിയായ എസ്-പ്രെസോയ്ക്കായി 2020 ഏപ്രിലിൽ ആൾട്ടോ K10 മോഡലിനെ മാരുതി സുസുക്കി നിർത്തലാക്കി.

Most Read Articles

Malayalam
English summary
Best Cars That Discontinued From India In The Last Five Years Honda Civic To Maruti Alto K10. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X