ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

ഇന്ത്യയിൽ ഇപ്പോൾ എസ്‌യുവികളുടെ കാലമാണ്. ഏത് മോഡലിനെയും എസ്‌യുവി എന്ന ഗണത്തിൽ പെടുത്തി പുറത്തിറക്കിയാൽ കൂടുതൽ വിൽപ്പന കിട്ടുമെന്ന വിശ്വാസവുമാണ് വാഹന നിർമാതാക്കൾക്കെല്ലാമുള്ളത്.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്ത്തിപെടുത്താനാവശ്യമായ മൈക്രോ എസ്‌യുവി മുതൽ ലക്ഷ്വറി ഇലക്‌ട്രിക് എസ്‌യുവികൾ വരെ ഇന്ന് ഇന്ത്യയിൽ വാങ്ങാൻ കിട്ടും. എന്നാൽ എല്ലാവർക്കും എല്ലാത്തരം മോഡലുകളും ഒരേപോലെ ചേരണമെന്നുമില്ല. അവനവന്റെ ആവശ്യം പരിഗണിച്ചുവേണം വണ്ടി എപ്പോഴും തെരഞ്ഞെടുക്കേണ്ടതും വാങ്ങേണ്ടതും.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

എസ്‌യുവികൾ സ്വന്തമാക്കുമ്പോഴും പലർക്കും ഈ സംശയം ഉടലെടുക്കാറുണ്ട്. സബ്-4 മീറ്ററിലേക്ക് പോവണോ അതോ മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളാണോ വാങ്ങേണ്ടതെന്ന് പവരും പലതവണ ചിന്തിച്ചേക്കാം.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

നിങ്ങളുടെ യാത്രയുടെ 60 മുതൽ 70 ശതമാനം വരെ സിറ്റി ആവശ്യങ്ങൾക്കും ബാക്കി സമയം റോഡ് ട്രിപ്പുകളിലിലും ചിലവഴിക്കുന്നവരുമാണെങ്കിൽ നിങ്ങൾക്ക് വേണ്ടത് കഴിവുള്ളതും ഒതുക്കമുള്ളതുമായ ഡീസൽ എസ്‌യുവിയാണ്.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

ഒതുക്കമുള്ള വലിപ്പം നഗരത്തിലെ ട്രാഫിക് സാഹചര്യങ്ങളിൽ അനായാസം ചുറ്റിക്കറങ്ങാനും കൂടാതെ ആവശ്യമായ സമയത്ത് ദീർഘമായ ഹൈവേ യാത്രകൾക്കും ഇവ ഒരേപോലെ മികവുറ്റതാവുകയും ചെയ്യും. അതോടൊപ്പം ഏറ്റവും വലിയ കാര്യമായ ഇന്ധനക്ഷമതയും ഡീസൽ എസ്‌യുവികളുടെ പ്രത്യേകതകളാണ്.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

ഇവിടെയാണ് കോംപാക്‌ട് എസ്‌യുവി സെഗ്മെന്റ് അൽപം പിന്നോട്ടുപോവുന്നത്. സബ്-4 മീറ്റർ ശ്രേണിയിൽ കൂടുതൽ മോഡലുകളും പെട്രോൾ എഞ്ചിൻ മാത്രം വാഗ്‌ദാനം ചെയ്യുന്നവയാണ്. ഇതിനാലാണ് മിഡ്-സൈസ് എസ്‌‌യുവി സെഗ്മെന്റിന് ഇത്രയും ഡിമാന്റ് വരാൻ കാരണവും.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

ആയതിനാൽ കോംപാക്‌ട് എസ്‌യുവികൾ വാങ്ങുന്ന വിലയിൽ എന്തുകൊണ്ട് സെക്കൻഡ് ഹാൻഡ് മിഡ്-സൈസ് എസ്‌യുവികൾ വാങ്ങിക്കൂടാ എന്ന ചിന്ത ഉയരുന്നത്. യൂസ്‌ഡ് കാർ വിപണിയിൽ നിന്നും വിശ്വാസത്തോടെ വാങ്ങാൻ കഴിയുന്ന 5 ഡീസൽ എസ്‌യുവികളെ ഒന്നു പരിചയപ്പെടുത്തട്ടേ..

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

റെനോ ഡസ്റ്റർ

ഇന്ത്യയിൽ എസ്‌യുവികളുടെ ട്രെൻഡ് ആരംഭിച്ച മോഡലാണ് റെനോ ഡസ്റ്റർ. ഫ്രഞ്ച് ബ്രാൻഡിലെത്തുന്ന കാറിനിറെ ഏറ്റവും വലിയ ശക്തി കേന്ദ്രങ്ങളായിരുന്നു ശക്തവും ശേഷിയുള്ളതുമായ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ. 84 bhp, 104 bhp എന്നീ രണ്ട് വ്യത്യസ്‌ത ട്യൂൺ അവസ്ഥയിൽ ഈ എഞ്ചിൻ തെരഞ്ഞെടുക്കാനും സാധിക്കുമായിരുന്നു. രണ്ട് ഓപ്ഷനുകളും മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സാണ് വാഗ്‌ദാനം ചെയ്‌തിരുന്നതും.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

104 bhp കരുത്ത് ഉത്പാദിപ്പിക്കാൻ സാധിക്കുന്ന ഡസ്റ്റർ വാങ്ങാനായാൽ അതു തന്നെയാവും മികച്ച ഡീലെന്ന് നിസംശയം പറയാം. എന്നാൽ മൈലേജാണ് നിങ്ങളുടെ മുൻഗണനയെങ്കിൽ 84 bhp പവറുള്ള വേരിയന്റ് സ്വന്തമാക്കുന്നതായിരിക്കും ഉചിതം.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

ഡസ്റ്ററിന്റെ ഓൾ-വീൽ ഡ്രൈവ് (AWD) പതിപ്പും റെനോ വാഗ്ദാനം ചെയ്തിരുന്നു. യൂസ്‌ഡ് കാർ വിപണിയിൽ മോഡൽ വർഷവും കണ്ടീഷനും അനുസരിച്ച് 3.25 ലക്ഷം രൂപയ്ക്കും 11 ലക്ഷം രൂപയ്ക്കും ഇടയിൽ എസ്‌യുവി സ്വന്തമാക്കാനാവും.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

ഹ്യുണ്ടായി ക്രെറ്റ

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന എസ്‌യുവി മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. കൂടുതൽ ഡിമാന്റ് ഡീസൽ വകഭേദങ്ങൾക്കാണെന്ന കാര്യവും ഇതിനോടകം തന്നെ കമ്പനി സ്ഥിരീകരിച്ചിരിക്കുന്ന കാര്യവുമാണ്. പുതിയ തലമുറ ക്രെറ്റയ്ക്ക് 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്‌തത്.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

എന്നാൽ ക്രെറ്റയുടെ ആദ്യ തലമുറ മോഡലിൽ രണ്ട് ഡീസൽ എഞ്ചിൻ ഓപ്ഷനുകളുണ്ടായിരുന്നു. അതിൽ ആദ്യത്തേത് 88 bhp പവർ നൽകുന്ന 1.4 ലിറ്റർ യൂണിറ്റായിരുന്നു.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

അതേസമയം രണ്ടമത്തെ 1.6 ലിറ്റർ പതിപ്പ് 125 bhp കരുത്തോളമാണ് വിസിപ്പിച്ചിരുന്നത്. യീസ്‌ഡ് കാർ വിപണിയിൽ തെരഞ്ഞെടുക്കുന്ന വേരിയന്റും മോഡൽ ഇയറും അനുസരിച്ച് ക്രെറ്റയെ 8 ലക്ഷത്തിനും 13 ലക്ഷം ഇടയിൽ മുടക്കിയാൽ സ്വന്തമാക്കാനാവും.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

നിസാൻ കിക്‌സ്

റെനോ ഡസ്റ്ററിന്റെ കൂടുതൽ ആധുനികമായ പ്രതിരൂപമാണ് നിസാൻ കിക്‌സ് എന്നുവേണമെങ്കിൽ പറയാം. ഡസ്റ്ററിന്റെ അതേ B0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. അതേ എഞ്ചിൻ ഓപ്ഷനുമായാണ് ഇത് വന്നതെങ്കിലും ഈ ജാപ്പനീസ് മിടുക്കനെ ആരും തിരിച്ചറിഞ്ഞില്ല എന്നുവേണം പറയാൻ.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

108 bhp കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ മാത്രമാണ് കിക്‌സിന് ലഭിച്ചിരുന്നത്. കൂടാതെ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌മാർട്ട് ഇന്റീരിയർ, മാന്യമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കൂടാതെ 360-ഡിഗ്രി ക്യാമറ തുടങ്ങിയ ആധുനിക സവിശേഷതകളും സാങ്കേതികവിദ്യകളും നിസാൻ എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

ഇപ്പോൾ കിക്‌സ് നിരയിൽ നിന്നും ഡീസലിനെ ഒഴിവാക്കി പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുന്നത്. അതിനാൽ സെക്കൻഡ് ഹാൻഡി വിപണിയിൽ മാത്രമാവും കിക്‌സ് ഡീസൽ പതിപ്പ് കണ്ടെത്താനാവുക. മോഡൽ ഇയറും കണ്ടീഷനും അനുസരിച്ച് 9 ലക്ഷത്തിനും 14 ലക്ഷത്തിനും ഇടയിൽ ഇതിനായി മുതൽ മുടക്കേണ്ടി വരുമെന്ന് പ്രത്യേകം ഓർമിക്കുക.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

കിയ സെൽറ്റോസ്

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് കിയ സെൽറ്റോസ്. ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന ശ്രേണിക്ക് പുതിയമാനം സൃഷ്‌ടിച്ച മോഡൽ കൂടിയാണ് സെൽറ്റോസ്. ഈ സെഗ്മെന്റിൽ ഇപ്പോഴും ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന ചില മോഡലുകളിൽ ഒന്നുമാത്രമാണിത്.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സെൽറ്റോസ്. അതിനാൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടുകൂടിയ അതേ 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് വാഹനം വിപണിയിൽ എത്തുന്നതും.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

കൂടുതൽ ബജറ്റ് ഉൾക്കൊള്ളാനാവുമെങ്കിൽ പുതിയതിലേക്ക് പോവുന്നതാവും ഉചിതമെങ്കിലും ബജറ്റ് കുറവുള്ളവർക്ക് യൂസ്‌ഡ് വിപണിയിൽ നിന്നും 10 ലക്ഷം മുതൽ സെൽറ്റോസ് സ്വന്തമാക്കാനായേക്കും.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

മഹീന്ദ്ര ഥാർ

ആത്യന്തിക ഡീസൽ എസ്‌യുവിക്കായി തിരയുന്നവർക്കുള്ള ഉത്തരമാണ് ആദ്യതലമുറയിൽ പെട്ട ഥാർ. ഒരു ഡീസൽ എഞ്ചിൻ മാത്രം വാഗ്‌ദാനം ചെയ്യുന്ന പരുക്കൻ ശൈലികളുള്ള വാഹനമാണ് ഈ മഹീന്ദ്ര ഥാർ. പുതിയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒരു മികച്ച ഓഫ്-റോഡറാണ്. കൂടാതെ സ്റ്റാൻഡേർഡായി 4x4 ലഭിക്കുകയും ചെയ്യും.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

ഇതിൽ 6 യാത്രക്കാർക്കുള്ള സ്ഥലമുണ്ടെങ്കിലും സുരക്ഷയുടെ അടിസ്ഥാനത്തിൽ ഇത് 2 പേർക്ക് മാത്രമേ അനുയോജ്യമാകൂ. കാരണം പിൻഭാഗത്ത് സീറ്റ് ബെൽറ്റുകളില്ലാതെ വശത്തേക്ക് അഭിമുഖമായുള്ള ബെഞ്ച് സീറ്റുകളാണ് മഹീന്ദ്ര ക്രമീകരിച്ചിരിക്കുന്നത് എന്നതിനാലാണിത്.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

കൂടാതെ പിന്നിൽ ദീർഘദൂര ഡ്രൈവിംഗ് സമയത്ത് ഇത് സുഖകരമാകില്ല. അതിനാൽ രണ്ടുപേർക്ക് യാത്ര ചെയ്യാനാവുന്ന ഒരു മോഡൽ എന്ന നിലയിൽ മാത്രമേ ഇതിനെ പരിഗണിക്കാവൂ. ലഭിക്കുന്ന മോഡലും കണ്ടീഷനും അനുസരിച്ച് 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ സെക്കൻഡ് ഹാൻഡ് ഥാറിനായി മുടക്കേണ്ടി വന്നേക്കാം.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

മാരുതി സുസുക്കി എസ്-ക്രോസ്

മാരുതി സുസുക്കി എസ്-ക്രോസ് ഒരു യഥാർഥ എസ്‌യുവി അല്ലെന്നു വേണം പറയാൻ. ഇത് തികച്ചും കഴിവുള്ള ഒരു ക്രോസ്ഓവറായി മാത്രമേ ഇതിനെ വിശേഷിപ്പിക്കാനാവൂ. എങ്കിലും ഈ സെഗ്മെന്റിലെ മറ്റ് ഡീസൽ എസ്‌യുവികളുമായി കിടിപിടിക്കാനാവുന്ന എല്ലാത്തരം മേൻമകളും പഴയ എസ്-ക്രോസിനുണ്ടെന്നു വേണം പറയാൻ.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

വാസ്തവത്തിൽ ക്രെറ്റയുമായി മത്സരിക്കാൻ കമ്പനി തുടക്കത്തിൽ പുറത്തിറക്കിയതായിരുന്നു എസ്-ക്രോസിനെ. ഇപ്പോൾ പെട്രോൾ മാത്രമുള്ള വാഹനമാണെങ്കിലും മാരുതിയുടെ പരീക്ഷിച്ച 89 bhp 1.3 ലിറ്റർ ഡീസൽ എഞ്ചിനും കൂടുതൽ ശക്തമായ 1.6 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് എസ്-ക്രോസ് ആദ്യകാലങ്ങളിൽ വന്നത്.

ഡസ്റ്ററും ഥാറും എല്ലാമുണ്ട്, വിശ്വസിച്ച് വാങ്ങാവുന്ന മികച്ച സെക്കൻഡ് ഹാൻഡ് ഡീസൽ എസ്‌യുവികൾ

രണ്ട് എഞ്ചിനുകളും തികച്ചും കഴിവുള്ളവയായിരുന്നു. കാറിന്റെ മോഡൽ ഇയറും അവസ്ഥയും അനുസരിച്ച് നിങ്ങൾക്ക് 5 രൂപ മുതൽ 11 ലക്ഷം രൂപ വരെയുള്ള വി പരിധിയിൽ പ്രീ-ഓൺഡ് എസ്-ക്രോസ് ലഭിക്കും.

Most Read Articles

Malayalam
English summary
Best mid size diesel engine suvs that you can buy from used car market
Story first published: Thursday, August 11, 2022, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X