കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

ഹിമാലയത്തിലേക്ക് അല്ലെങ്കിൽ ലഡാക്കിലേക്ക് ഒരു ബൈക്ക് യാത്ര.. മിക്കവരുടേയും ദീർഘകാല സ്വപ്‌നമായിരിക്കാം അത്. ശരിക്കും കഴിഞ്ഞ ദശകത്തിലാണ് ഇത്തരം യാത്രകൾക്ക് കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയത്.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

ചുരുക്കി പറഞ്ഞാൽ നമ്മുടെ മോട്ടോർസൈക്കിൾ സംസ്‌ക്കാരം തന്നെ മാറിയെന്നു തന്നെ വേണമെങ്കിൽ പറയാം. പ്ലാറ്റിന മുതൽ പ്രീമിയം ബൈക്കുകളിൽ വരെ ഉലകം ചുറ്റുന്നവരെ നമുക്കിടയിൽ കാണാനാകും എന്നതും യാഥാർഥ്യമാണ്. എങ്കിലും കുന്നുകളും മലഞ്ചരിവുകളും കീഴടക്കി ഇത്തരം ടൂറുകൾക്ക് ഇണക്കമുള്ള ചില മോഡലുകൾ ഏതൊക്കെയെന്ന് ഒന്നറിഞ്ഞിരുന്നാലോ?

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

റോയൽ എൻഫീൽഡ് ഹിമാലയൻ

ഏവർക്കു സുപരിചിതമായ ബൈക്കാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. ചരുക്കി പറഞ്ഞാൽ അഡ്വഞ്ചർ യാത്രകളുടെ തോഴനാണിവൻ. ശരിക്കും പറഞ്ഞാൽ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളെ ഇന്ത്യാക്കാർക്കിടയിൽ പരിചയപ്പെടുത്തി കൊടുത്ത മോഡലാണിത്.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

2016-ൽ വിപണിയിൽ എത്തുമ്പോൾ ഇത്തരത്തിലുള്ള ഒരേയൊരു ബൈക്ക് ആയിരുന്നു ഹിമാലയൻ എന്നും പറയാം. എവിടെയും പോകാനാവുന്ന തരത്തിലാണ് ബൈക്കിനെ കമ്പനി നിർമിച്ചുവെച്ചിരിക്കുന്നത്. സുഖപ്രദമായ ഇരിപ്പിടങ്ങൾ, വളരെ പരിഷ്‌കൃതമായ എഞ്ചിൻ, ലോംഗ് ട്രാവൽ സസ്‌പെൻഷൻ എന്നിവ ബൈക്കിനെ റോഡുകളിലും ഓഫ്-റഓഡിലും വൈവിധ്യമാർന്നതാക്കുന്നു.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

411 സിസി സിംഗിൾ സിലിണ്ടർ SOHC എയർ / ഓയിൽ-കൂൾഡ് എഞ്ചിനാണ് റോയൽ എൻഫീൽഡ് ഹിമാലയന് തുടിപ്പേകുന്നത്. ഇത് 24.5 bhp കരുത്തിൽ 32 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായ ടോർഖിയായ എഞ്ചിനാണ്. നിലവിൽ 2.10 ലക്ഷം രൂപ മുതലാണ് ബൈക്കിന്റെ വില ആരംഭിക്കുന്നത്.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

ബജാജ് ഡൊമിനാർ 400

ടൂറിംഗ് മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളെ വെല്ലുവിളിച്ചെത്തിയ ഒറ്റക്കൊമ്പനായിരുന്നു ഡൊമിനാർ 400. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഹൈവേ ബൈക്കായാണ് ബജാജിന്റെ ഈ മോഡൽ കണക്കാക്കപ്പെടുന്നത്.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

ബൈക്കിന്റെ ഉയർന്ന ഭാരം ചിലർക്ക് പ്രശ്‌നമായി തോന്നിയേക്കാമെങ്കിലും ഹൈവേ നിരത്തുകളിലെ അതിവേഗ യാത്രക്ക് സ്ഥിരത നൽകാൻ ഇത് സഹായിക്കും. മികച്ച പെർഫോമൻസും പ്രായോഗികതയുമാണ് ഡൊമിനാർ 400-ന്റെ ഏറ്റവും വലിയ പ്രത്യേകത.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

കെടിഎം ഡ്യൂക്ക് 390 മോഡലിൽ നിന്ന് കടമെടുത്ത 373 സിസി എഞ്ചിനാണ് ഡൊമിയുടെ ഹൃദയം. ഇത് 40 bhp പവറും 35 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് സ്പോർട്‌സ് ടൂററിലെ എഞ്ചിൻ. നിലവിൽ ഇതിന് 2.11 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

കെടിഎം 390 അഡ്വഞ്ചർ

കെടിഎമ്മിന്റെ ഏറ്റവും പുതിയ മോഡലുകളിൽ പ്രധാനിയാണ് അഡ്വഞ്ചർ 390. ഈ ശ്രേണിയിലെ ഏറ്റവും ചെലവേറിയ ബൈക്കാണെങ്കിലും ആളൊരു കേമനാണ്. എന്നാൽ പേരിൽ മാത്രമാണ് അഡ്വഞ്ചറുള്ളത്.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

അതായത് ഒരു സ്പോർട്‌സ് ടൂററിന്റെ സ്വഭാവമുള്ള കാഴ്ച്ചയിൽ അഡ്വഞ്ചർ രൂപമുള്ള ബൈക്കാണ് കെടിഎം 390 അഡ്വഞ്ചർ. 43.5 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണ് മോട്ടോർസൈക്കിന്റെ പ്രധാന ആകർഷണം.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

അതോടൊപ്പം സപഖപ്രദമായ സവാരിയും വാഗ്‌ദാനം ചെയ്യുന്നതോടെ ടൂറിംഗിന് പറ്റിയ മോഡലായി മാറുകയാണ് ഈ മിടുക്കൻ. നിലവിൽ 3.25 ലക്ഷം രൂപയാണ് കെടിഎം 390 അഡ്വഞ്ചറിനായി മുടക്കേണ്ട എക്സ്ഷോറൂം വില.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

ബിഎംഡബ്ല്യു GS310

ചെറിയ അഡ്വഞ്ചർ വിഭാഗത്തിലേക്കുള്ള ബിഎംഡബ്ല്യുവിന്റെ ഉത്തരമാണ് ബേബി GS എന്നറിയപ്പെടുന്ന GS310. കുന്നും മലയും കയറിയുള്ള ടൂറിംഗിനും ഹൈവേ യാത്രകൾക്കും ഒരേപോലെ ഇണക്കമുള്ള മോഡലാണിത്. സുഖപ്രദമായ സീറ്റുകളാണ് GS310 എഡിവിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

വളരെ ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളും ബൈക്കിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കാം. ടിവിഎസ് അപ്പാച്ചെ RR310-ൽ നിന്നും കടമെടുത്ത എഞ്ചിനുമായാണ് ബിഎംഡബ്ല്യു GS310 ബൈക്കിന്റെ സഞ്ചാരം.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

ഏകദേശം 34 bhp പവർ ഉത്പാദിപ്പിക്കുന്ന സിംഗിൾ സിലിണ്ടർ യൂണിറ്റിലെ റിവേഴ്‌സ് ഇൻക്ലൈൻഡ് സാങ്കേതികവിദ്യ ബൈക്കിനെ വളരെ പരിഷ്കൃതവും സുഗമമായ റൈഡിംഗ് അനുഭവം പ്രധാനം ചെയ്യുന്ന മോട്ടോർസൈക്കിളാക്കി മാറ്റുന്നു. എങ്കിലും ഈ ശ്രേണിയിലെ ഏറ്റവും വില കൂടിയ മോഡലാണിത് എന്നതും ശ്രദ്ധേയമാണ്. 2.90 ലക്ഷം രൂപയാണ് ബൈക്കിന്റെ വില.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

മഹീന്ദ്ര മോജോ 300

ഇന്ത്യൻ വിപണിയിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയിട്ടുള്ള മോട്ടോർസൈക്കിളാണ് മഹീന്ദ്ര മോജോ 300. ടൂറിംഗ് വിഭാഗത്തിലെ ഏറ്റവും വിലകുറഞ്ഞ മോഡലാണെങ്കിലും കമ്പനി വേണ്ട രീതിയിൽ മാർക്കറ്റ് ചെയ്യാതിരുന്നതാണ് മോജോ തരംതാഴ്ന്നു പോകാൻ കാരണമായത്.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

മഹീന്ദ്ര മോജോ ഒരു മികച്ച ഹൈവേ റൈഡറാണ്. ജാവ മോഡലുകളിൽ നിന്നുള്ള അതേ എഞ്ചിനാണ് ബൈക്ക് കടമെടുത്തിരിക്കുന്നതും. 25 ലിറ്റർ ഇന്ധന ശേഷിയാണ് മോജോയെ ശ്രദ്ധേയനാക്കുന്ന പ്രധാന ഘടകം.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

ഫുൾ-ടാങ്ക് പെട്രോളിൽ ഇത് ഏകദേശം 500 കിലോമീറ്റർ മൈലേജും നൽകും. മികച്ച റൈഡിംഗ് പൊസിഷൻ, റൈഡിംഗ് മികവ്, സുഖപ്രദമായ സീറ്റിംഗ് എന്നിവയും എതിരാളികളോട് കിടപിക്കാൻ സഹായിക്കും. ഏകദേശം 1.99 ലക്ഷം രൂപ മുതലാണ് മോജോയുടെ എക്‌സ്ഷോറൂം വില ആരംഭിക്കുന്നത്.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

ബജാജ് അവഞ്ചർ 220

എല്ലാവർക്കും അറിയാവുന്ന മറ്റൊരു അണ്ടർ റേറ്റഡ് ആയിട്ടുള്ള മോട്ടോർസൈക്കിളാണ് ബജാജ് അവഞ്ചർ. വിപണിയിൽ എത്തിയ തുടക്കകാലത്ത് മികച്ച പ്രതികരണം ലഭിച്ചുവെങ്കിലും കാലക്രമേണ അതുനിലർത്താൻ ബജാജിന് സാധിക്കാതെ പോയി.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

ഒരു ബജറ്റ് ഫ്രണ്ട്ലി ഹാർലി ഡേവിഡ്സണായാണ് അവഞ്ചർ 220 പതിപ്പിനെ കണക്കാക്കിയതും. ബൈക്കിന്റെ നീളമുള്ള വീൽബേസും വൈഡ് ഹാൻഡിൽബാറുകളും സുഖപ്രദമായ സീറ്റിംഗും താങ്ങാനാവുന്നൊരു ക്രൂയിസർ മോഡലാകാൻ അവഞ്ചറിനെ സഹായിക്കുന്നുണ്ട്. 1.32 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്‌സ്ഷോറൂം വില.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

റോയൽ എൻഫീൽഡ് ക്ലാസിക് 350

ഹിമാലയം അല്ലെങ്കിൽ ലഡാക്ക് യാത്രകൾക്ക് സാക്ഷാത്ക്കാരം നൽകിയ ഇന്ത്യൻ നിരത്തുകളിലെ രാജാക്കൻമാരാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350. പ്രത്യേകിച്ച് ഒരു ആമുഖവും വേണ്ടാത്ത മോട്ടോർസൈക്കിൾ.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

ലോംഗ് റൈഡുകൾക്കും ലേ ലഡാക്ക് റൈഡുകൾക്കും പ്രസിദ്ധമായവരാണ് ബുള്ളറ്റ് ശ്രേണി. ഒരു കാലത്ത് നിരത്തുകളെ പ്രകമ്പനം കൊള്ളിക്കാനും ക്ലാസിക് 350 മോഡലുകൾക്ക് സാധിച്ചിട്ടുണ്ട്. കാലംചെല്ലുന്തോറും കൂടുതൽ പരിഷ്‌കൃതമാകാനും ബൈക്കിന് സാധിച്ചിട്ടുണ്ട്.

കാടും മലയും താണ്ടാം, ടൂറിംഗ് മോട്ടോർസൈക്കിളുകളിലെ ചില കേമൻമാർ

പ്രത്യേകിച്ച് ആധുനിക ബിഎസ്-VI കാലഘട്ടത്തിൽ. ചെറിയ വൈബ്രേഷനുകളുണ്ടെങ്കിലും ഉയർന്ന ടോർഖ് ഉള്ള എഞ്ചിനുകൾ നിർമിക്കുന്നതിൽ റോയൽ എൻഫീൽഡ് പ്രശസ്തമാണ്. ഇത് കുന്നുകൾ കയറാൻ മോഡലുകളെ വളരെയധികം സഹായിക്കുകയും ചെയ്യും.

Most Read Articles

Malayalam
English summary
Best motorcycles that you can choose without any doubt for touring
Story first published: Thursday, August 5, 2021, 14:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X