ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഭാരത് പെട്രോളിയം

ആവശ്യക്കാര്‍ക്ക് ഇന്ധനം വീട്ടുപടിക്കല്‍ എത്തിക്കുന്ന മൊബൈല്‍ ഡിസ്പെന്‍സര്‍ സേവനത്തിന് തുടക്കം കുറിച്ച് രാജ്യത്തെ മുന്‍നിര എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍. നോയിഡയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഭാരത് പെട്രോളിയം

ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം ഭവന സൊസൈറ്റികള്‍, മാളുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, നിര്‍മ്മാണ സൈറ്റുകള്‍ എന്നിവയ്ക്ക് ഈ സേവനം ഗുണം ചെയ്യുമെന്ന് ബിപിസിഎല്‍ (BPCL) പറയുന്നു. നോയിഡയിലെ സെക്ടര്‍ -95 ലെ ഷഹീദ് രമേന്ദ്ര പ്രതാപ് സിംഗ് പെട്രോള്‍ പമ്പില്‍ നിന്ന് കമ്പനി ഇന്ധനം വിതരണം ആരംഭിച്ചു.

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഭാരത് പെട്രോളിയം

ആദ്യഘട്ടത്തില്‍ ഡീസല്‍ മാത്രമാകും ഇത്തരത്തില്‍ ലഭിക്കുക. ഇതിനായി ഫില്‍നൗ (FillNow) എന്നൊരു മൊബൈല്‍ ആപ്ലിക്കേഷനും അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഡീസല്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഭാരത് പെട്രോളിയം

നേരത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. തുടക്കത്തില്‍ ചെന്നൈയില്‍ മാത്രമായിരുന്നു സേവനം ലഭ്യമാക്കിയിരുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഒരു എണ്ണക്കമ്പനി മൊബൈല്‍ ഡിസ്പെന്‍സര്‍ അവതരിപ്പിക്കുന്നത്.

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഭാരത് പെട്രോളിയം

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഇതിനായി 4,000 ലിറ്ററിന്റെ ഇന്ധന ടാങ്കാണ് ഉപയോഗിക്കുന്നത്. സാധാരണഗതിയില്‍ ഉപഭോക്താക്കള്‍ പെട്രോള്‍ പമ്പുകളില്‍ ചെന്ന് വലിയ കണ്ടെയ്നറുകളില്‍ ഇന്ധനം നിറച്ച് കൊണ്ടുവരികയാണ് പതിവ്. ഇത് പലപ്പോഴും ഇന്ധനം പാഴായിപ്പോകാനും മറ്റും ഇടവരുത്താറുണ്ട്.

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഭാരത് പെട്രോളിയം

ഫില്‍നൗ ആപ്പ് ഗുഗുള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, ഡെലിവറി ലൊക്കേഷന്‍ തിരഞ്ഞെടുക്കാനാകും. അതിനുശേഷം, ഉപഭോക്താവിന്റെ ലൊക്കേഷന്‍ കമ്പനിയുടെ സെര്‍വറുമായി ബന്ധിപ്പിക്കും.

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഭാരത് പെട്രോളിയം

ഉപഭോക്താവ് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞാല്‍, എല്ലാ വിശദാംശങ്ങളും (പേര്, ഫോണ്‍ നമ്പര്‍, ആവശ്യമായ അളവ്, വിലാസം, ഡെലിവറി സമയം) ബന്ധപ്പെട്ട ബിപിസിഎല്‍ ഡീലര്‍ക്ക് ലഭിക്കും. ഓര്‍ഡറിന്റെ രസീത് ലഭിച്ച ശേഷം, വാഹനം ലക്ഷ്യസ്ഥാനത്ത് എത്തുകയും ഓട്ടോമേഷന്‍ വഴി വിതരണം ആരംഭിക്കുകയും ചെയ്യും.

Most Read: ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഭാരത് പെട്രോളിയം

സുരക്ഷാ സംവിധാനങ്ങളും അഗ്നിശമന ഉപകരണങ്ങളും വാഹനത്തില്‍ തന്നെയുണ്ട്. ഇന്ധനം നല്‍കി കഴിഞ്ഞാല്‍ ഉപഭോക്താവിന് ഇ-ബില്ലും എസ്എംഎസും ലഭിക്കും. നേരത്തെയും ഇത്തരത്തില്‍ പല നഗരങ്ങളിലും പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

Most Read: അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഭാരത് പെട്രോളിയം

പെട്രോളും ഡോര്‍സ്റ്റെപ്പ് ഡെലിവറിയില്‍ ലഭിക്കുന്ന പദ്ധതി ബംഗളൂരുവിലും ആരംഭിച്ചിരുന്നു. ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ്പ് കമ്പനി മൈപെട്രോള്‍പമ്പ് ആണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. www.mypertrolpump.com എന്ന വെബ്സൈറ്റില്‍ നിന്നും ഡോര്‍സ്റ്റെപ് ഡെലിവറിയിലൂടെ പെട്രോള്‍ നേടാം. ഇന്ധന വിതരണത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരവും മൈപെട്രോള്‍പമ്പിനുണ്ട്.

Most Read: ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഭാരത് പെട്രോളിയം

പെട്രോള്‍ പമ്പുകളിലെ ഇന്ധനനിരക്കിന് തത്തുല്യമായ നിരക്കാണ് മൈപെട്രോള്‍പമ്പും ഈടാക്കുക. അതേസമയം, 100 ലിറ്റര്‍ വരെയുള്ള ഡെലിവറിക്ക് 100 രൂപ സര്‍വീസ് ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കപ്പെടും.

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഭാരത് പെട്രോളിയം

നിലവില്‍ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് മൈപെട്രോള്‍പമ്പിന്റെ പ്രവര്‍ത്തനം. അതേസമയം, 24 മണിക്കൂറും അടിയന്തര സേവനം ഉറപ്പ് വരുത്തുന്നതിനായുള്ള നടപടികളും മൈപെട്രോള്‍പമ്പ് ആരംഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Bharat Petroleum begins doorstep delivery. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X