അപകടത്തിൽ നിന്ന് രക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

ഗ്ലോബൽ NCAP കാർ ക്രാഷ് ടെസ്റ്റിംഗ് ഏജൻസിയിൽ നിന്ന് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ് ടാറ്റ നെക്‌സോൺ. ഫൈവ് സ്റ്റാർ റേറ്റിംഗുള്ള ഏക ഇന്ത്യൻ വാഹനം കൂടെയാണ് നെക്‌സോൺ.

അപകടത്തിൽ കാത്ത് സൂക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

ഇന്ത്യൻ വിപണിയിൽ നെക്‌സോൺ എത്തിയതിനുശേഷം, നിരവധി ഉടമകൾ വാഹനത്തിന്റെ നിർമ്മാണ മികവിനേയും ഗുണനിലവാരത്തെയും പ്രശംസിക്കുകയും മികച്ച നിലവാരത്തിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അപകടത്തിൽ കാത്ത് സൂക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

ടാറ്റ നെക്‌സണിന്റെ അഭിമാന ഉടമ ദിൽ‌പ്രീത് സിംഗ് സമൂഹ മാദ്യമങ്ങളിൽ പോസ്റ്റ് ചെയ്ത അപകടത്തിൽ പെട്ട തന്റെ വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾവന വൈറലാവുന്നത്.

അപകടത്തിൽ കാത്ത് സൂക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

ഡെൽഹി-NCR -ൽ രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് സിംഗ് പറഞ്ഞു. ഇടുങ്ങിയ റോഡിലാണ് അപകടം സംഭവിച്ചത്, സിംഗ് അന്ന് വാഹനം ഓടിക്കുകയായിരുന്നു. മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ടാറ്റ നെക്സോൺ ഒരു വലിയ ആൽ മരത്തിൽ ഇടിച്ചുകയറി തകർന്നു.

അപകടത്തിൽ കാത്ത് സൂക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

ഇടുങ്ങിയ റോഡായതിനാൽ പരിമിതമായ ഇടവും റോഡിലേക്ക് ഇറങ്ങി ആൽ മരവും സ്ഥിതിചെയ്യുന്നു. മറ്റൊരു വാഹനം എതിർവശത്ത് നിന്ന് വരുന്നതായി സിംഗ് കണ്ടു, പക്ഷേ അത് വേഗതകുറയ്ക്കുകയോ വഴിമാറുകയോ ചെയ്തില്ല.

അപകടത്തിൽ കാത്ത് സൂക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

കൂട്ടിയിടി ഒഴിവാക്കാനായി സിംഗ് വാഹനം മരത്തിലേക്ക് ഇടിച്ചു. ആൽ ഒരു ദിവ്യ വൃക്ഷം എന്ന നിലയിൽ കണക്കാക്കപ്പെടുന്നതിനാൽ ഇന്ത്യയിൽ പലയിടത്തും ഇരുമ്പ് റെയിലുകൾ ഉപയോഗിച്ച് ഇവയ്ക്ക് ചുറ്റും ബാരിക്കേഡ് ചെയ്തിരിക്കുന്നതായി നാം പലപ്പോഴും കാണുന്നു.

അപകടത്തിൽ കാത്ത് സൂക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

ഈ മരത്തിനും സമാനമായ ഒരു ബാരിക്കേഡ് ഉണ്ടായിരുന്നു, അത് ടാറ്റ നെക്സോണിന്റെ വശം തുരന്ന് മോശമായ തരത്തിൽ കേടുവരുത്തി. കൂടാതെ, കാർ മരത്തിന്റെ വേരുകളിൽ തട്ടി മറിഞ്ഞു.

അപകടത്തിൽ കാത്ത് സൂക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

വാഹനത്തിന്റെ വേഗത കൃത്യമായി സിംഗ് ഓർക്കുന്നില്ല, പക്ഷേ മണിക്കൂറിൽ 55-60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോളായിരുന്നു അപകടം എന്ന് അദ്ദേഹം പറയുന്നു.

അപകടത്തിൽ കാത്ത് സൂക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

കാർ, ഡ്രൈവറുടെ വശത്തേക്ക് ചരിഞ്ഞാണ് കിടന്നിരുന്നത്, രാത്രി വൈകിയതിനാൽ പ്രദേശം ഒറ്റപ്പെട്ടിരുന്നു. കൂടാതെ, അപകടമുണ്ടായപ്പോൾ തന്നെ എയർബാഗുകൾ വിന്യസിക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ പരിക്കുകളിൽ നിന്ന് തന്നെ രക്ഷിക്കുന്നതിനും ടാറ്റ നെക്സോൺ അത്ഭുതകരമായി പ്രവർത്തിച്ചുവെന്ന് സിംഗ് വിവരിക്കുന്നു.

അപകടത്തിൽ കാത്ത് സൂക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

ആരും സഹായത്തിനായി വന്നില്ല, അതിനാൽ തകർന്ന കോ-ഡ്രൈവർ വിൻഡോ തകർത്ത സിംഗ് സ്വയം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. മോശമായി തകർന്ന ഡ്രൈവർ സൈഡ് ഫ്രണ്ട് ഫെൻഡറും വാഹനത്തിന്റെ റൂഫും ചിത്രങ്ങൾ കാണിക്കുന്നു.

അപകടത്തിൽ കാത്ത് സൂക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

വാഹനത്തിന്റെ പില്ലറുകൾക്ക് ഇപ്പോഴും സാരമായ കേടുപാടുകൾ ഒന്നും തന്നെയില്ല. ഡ്രൈവർ സൈഡ് ഡോർ പോലും അപകടത്തിന് ശേഷവും പ്രവർത്തിക്കുന്നതായി തോന്നുന്നു, ഇത് ഒരു വാഹനത്തിന് നേടാനാകുന്ന വലിയ നേട്ടമാണ്. വാഹനം തകിടംമറിഞ്ഞതിന് ശേഷം റോഡിൽ ഉരഞ്ഞതായി സൂചിപ്പിക്കുന്ന പോറലുകൾ വാഹനത്തിന്റെ വശങ്ങളിൽ ഉണ്ട്.

അപകടത്തിൽ കാത്ത് സൂക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

രസകരമെന്നു പറയട്ടെ, ഇത് 2018 നവംബറിന് മുമ്പുള്ള മോഡലാണെന്ന് സിംഗ് പറയുന്നു, അതായത് ടാറ്റ നെക്സോണിന്റെ ഫൈവ് സ്റ്റാർ റേറ്റിങ്ങുള്ള ഏറ്റവും പുതിയ പതിപ്പല്ല ഇത് എന്ന് ചുരുക്കം.

Most Read: റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള ഏറ്റവും മികച്ച പോംവഴി മോശം റോഡുകൾ എന്ന് ബിജെപി എംപി

അപകടത്തിൽ കാത്ത് സൂക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

നവംബർ 18 ന് മുമ്പ് നിർമ്മിച്ച വാഹനങ്ങൾക്ക് ഗ്ലോബൽ NCAP നാല് സ്റ്റാർ റേറ്റിംഗാണ് ലഭിച്ചിരുന്നത്. എന്നിട്ടും വാഹനം എത്ര ശക്തമായി നിർമ്മിച്ചതാണെന്ന് കാണിക്കുന്നു.

Most Read: കാളയുടെ കലിക്ക് ഇരയായി ഒരു മാരുതി ആൾട്ടോ

അപകടത്തിൽ കാത്ത് സൂക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

നിലവിൽ, വിപണിയിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഫൈവ് സ്റ്റാർ സുകക്ഷാ റേറ്റിങ്ങുള്ള ഒരേയൊരു കാറാണ് ടാറ്റ നെക്സോൺ. വാഹനത്തിന്റെ നിർമ്മാണ മികവ് മറ്റെന്തിനെക്കാളും തന്നെ രക്ഷിച്ചുവെന്ന് സിംഗ് പറയുന്നു.

Most Read: IPS ചമഞ്ഞ് വാഹന തട്ടിപ്പ്; 2 വർഷത്തിനുള്ളിൽ വിറ്റത് 28 കാറുകൾ

അപകടത്തിൽ കാത്ത് സൂക്ഷിച്ച ടാറ്റ നെക്സോണിന്റെ നിർമ്മാണ മികവിന് നന്ദി അറിയിച്ച് ഉപഭോക്താവ്

ടാറ്റ നെക്സോൺ അപകടത്തിൽ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നത് ഇത് ആദ്യമല്ല. ഇന്ത്യയിൽ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ, ടാറ്റ നെക്സണിന്റെ നിർമ്മാണ നിലവാരത്തെ അഭിനന്ദിക്കുന്ന നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Most Read Articles

Malayalam
English summary
Tata Nexon Owner thanks Tata Motors for build quality of the vehicles which saved him from accident. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X