കാറ് "കാറാകാൻ" ഇതൊക്കെ വേണം, ഈ ഫീച്ചറുകൾ ഉണ്ടേൽ സംഭവം ഹിറ്റാ...

സാങ്കേതികവിദ്യ വികാസം പ്രാപിക്കുന്നതോടെ ഏറ്റവും കൂടുതൽ പ്രയോജനം നേടുന്ന മേഖലകളിൽ ഒന്നാണ് വാഹന വ്യവസായം. കാർ വാങ്ങുന്നവരുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റുന്നതിനായി പുതിയ സാങ്കേതികവിദ്യകളും സവിശേഷതകളും അവതരിപ്പിക്കപ്പെടുന്നതാണ് ഇതിനെല്ലാം ഉദാഹരണമായി എടുത്തു പറയാനാവുന്നത്.

കാറ്

ഇപ്പോൾ ബ്രാൻഡ് എന്നതിനേക്കാൾ കൂടുതൽ സാങ്കേതിക വിദ്യയും നവീന ഫീച്ചറുകളും സന്നാഹങ്ങളുമുള്ള വാഹനങ്ങൾക്ക് ഏറെ സ്വീകാര്യത ലഭിച്ചു വരികയാണ്. അതായത് ഫീച്ചറുകളാൽ സമ്പന്നമായ മോഡലുകൾക്കു വേണ്ടി കൂടുതൽ പണം ചെലവഴിക്കുന്നതിൽ ഇന്ത്യക്കാർ ഒരു മടിയും കാണിക്കുന്നില്ലെന്ന് അടുത്തിടെ ഒരു പഠനവും തെളിയിക്കുകയുണ്ടായി. അതിപ്പോ നമ്മുടെ കാര്യത്തിലേക്ക് വരുമ്പോഴും ശരി തന്നെയായിരിക്കും.

കാറ്

കാരണം ഒരു ഫീച്ചറുമില്ലാത്ത ബേസ് മോഡൽ എടുക്കുന്നതിനേക്കാൾ കൂടുതൽ രസകരമായ സൗകര്യങ്ങൾ നിറഞ്ഞ വേരിയന്റ് വാങ്ങാനായിരിക്കും നമ്മളിൽ പലർക്കും താത്പര്യം. ഓട്ടോമാറ്റിക് വാഹനങ്ങളിലേക്ക് ആളുകളുടെ കുടിയേറ്റം വർധിച്ചതും, ടെക് കണക്ടഡ് വാഹനങ്ങൾക്ക് കൂടുതൽ ആവശ്യക്കാർ എത്തുന്ന മാറ്റങ്ങളുമെല്ലാം വിപണിയിൽ നടന്നുകൊണ്ടിരിക്കുന്നതെല്ലാം ഇതിനു തെളിവുകളാണ്. 2023-ൽ കാർ വാങ്ങുന്നവരെ ആകർഷിക്കുന്ന ഏറ്റവും മികച്ച 10 ഫീച്ചറുകൾ എന്തെല്ലാമെന്ന് നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

കാറ്

വലിയ ടച്ച്‌സ്‌ക്രീൻ

ഒരു മൊബൈൽ വാങ്ങുമ്പോഴുണ്ടാകുന്ന അതേ പരിഗണനയാണ് ഇപ്പോൾ കാർ വാങ്ങുമ്പോൾ നാം ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീനുകൾക്ക് കൊടുക്കുന്നത്. ആധുനിക കാറുകളിൽ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നിർബന്ധമായും ഉണ്ടായിരിക്കേണ്ട സവിശേഷതകളിൽ ഒന്നായി മാറിയിരിക്കുകയാണ്.

കാറ്

വലിപ്പം മാത്രമുണ്ടായാൽ പോര കേട്ടോ. അതിനൊപ്പം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പോലുള്ള സപ്പോർട്ടും ഇതിനുണ്ടാവേണം എന്നു മാത്രം. വാങ്ങുന്നയാൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണുകൾ എളുപ്പത്തിൽ കണക്‌റ്റുചെയ്യാനും യാത്രയിലായിരിക്കുമ്പോൾ വിപുലമായ സവിശേഷതകളും ആപ്പുകളും ആക്‌സസ് ചെയ്യാനും ടച്ച്സ്ക്രീനുകൾ അനുവദിക്കുന്നതാണ് ഈ ഫീച്ചറിന് ഇത്രയേറെ ജനപിന്തുണ ലഭിക്കാൻ കാരണമായത്.

കാറ്

സൺറൂഫ്

നമ്മുടെ നിരത്തുകൾക്ക് ഈ സംവിധാനം പൊതുവേ യോജിക്കില്ലെങ്കിലും ഇന്ന് ആളുകൾ സൺറൂഫുള്ള കാറുകളോട് പ്രത്യേക താത്പര്യം കാണിക്കാറുണ്ട്. ആകാശം കണ്ട് യാത്ര ചെയ്യാനുള്ള ആഗ്രഹംകൊണ്ടൊന്നുമല്ല, ഒരു ആഡംബര ഫീച്ചറായി ഇതിനെ കാണുന്നകൊണ്ടാണ് സൺറൂഫുകൾക്ക് ഇത്രയേറെ ജനപ്രീതിയുണ്ടാവുന്നത്. ഇതുവഴി തലപുറത്തിട്ട് സാഹസികത കാണിക്കുന്ന മോശം പ്രവണതയും നമുക്കിടയിലുണ്ട്. ഈ ഫീച്ചറിന് ഏത് കാറിനും ആഡംബരത്തിന്റെ ഒരു സ്പർശം നൽകാനാവുമെന്നത് ശ്രദ്ധേയമാണ്.

കാറ്

പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്

പരമ്പരാഗത രീതിയെ പൊളിച്ചെഴുതാൻ താത്പര്യപ്പെടുന്നവരാണ് നമ്മളിൽ പലരും. അങ്ങനെയുള്ളവർ കാറുകൾ വാങ്ങുമ്പോൾ കൂടുതൽ പരിഗണന നൽകുന്നൊരു സംഭവമാണ് പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്. താക്കോൽ പൂർണമായും ഉപേക്ഷിച്ച് ഒരു ബട്ടണിന്റെ ടച്ച് ഉപയോഗിച്ച് കാർ സ്റ്റാർട്ട് ചെയ്യുന്ന പ്രക്രിയയാണ് ഇത്. കീയുടെ ആവശ്യം ഇല്ലാതാക്കുന്നതിനൊപ്പം കാറിന് ആധുനിക സൗകര്യങ്ങളുടെ സ്പർശം നൽകുകയും ചെയ്യുന്നു.

കാറ്

വെന്റിലേറ്റഡ് സീറ്റുകൾ

ചൂടുള്ള കാലാവസ്ഥയിൽ അധികമായി യാത്രചെയ്യുന്നവർക്ക് ഏറ്റവും ഉപകാരപ്രദമാവുന്നൊരു സവിശേഷതയാണ് വെന്റിലേറ്റഡ് സീറ്റുകൾ. ഈ ഫീച്ചർ ഉപയോഗിച്ച്, ഏറ്റവും ചൂടേറിയ ദിവസങ്ങളിൽ പോലും നിങ്ങൾക്ക് ഇരിപ്പിടം തണുപ്പിക്കാനും കൂടുതൽ സുഖപ്രദമായ യാത്ര ആസ്വദിക്കാനും കഴിയും. സാധാരണ കാറുകളിൽ കാണുന്ന സീറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വെൻ്റിലേറ്റഡ് സീറ്റുകൾ ഒരു പ്രത്യേക തരം സീറ്റുകളാണ്. എയർ സപ്ലൈ വരുന്ന രീതിയിലാണ് ഇവയുടെ അകം സജ്ജീകരിച്ചിരിക്കുന്നതെന്നു പറയാം.

കാറ്

പാർക്കിംഗ് ക്യാമറ

വാഹനം പാർക്ക് ചെയ്യുമ്പോൾ ഏറ്റവും ഉപകാരപ്പെടുന്നൊരു ഫീച്ചറാണിത്. ഇടുങ്ങിയ സ്ഥലങ്ങളിൽ കാർ പാർക്ക് ചെയ്യുമ്പോൾ പിന്നിലെ കാഴ്ച്ച ക്യാമറയിലൂടെ ഒപ്പിയെടുത്ത് ടച്ച്സ്ക്രീനിലെത്തിക്കുന്ന പ്രക്രിയയാണ് പാർക്കിംഗ് ക്യാമറകൾ ചെയ്യുന്നത്. അങ്ങനെ വണ്ടി ആത്മവിശ്വാസത്തോടെ പാർക്ക് ചെയ്യാനും വാഹനത്തിന് അപകടങ്ങളും കേടുപാടുകളും ഒഴിവാക്കാനും ഈ ഫീച്ചർ സഹായിക്കുന്നു.

കാറ്

ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്

അൽപം മോശം റോഡുകളിലൂടെയാണ് നമ്മുടെ സഞ്ചാരമെങ്കിൽ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് നിർബന്ധമായും ഉണ്ടായിരിക്കേണ്ട സവിശേഷതയാണ്. ഇതിനാലാണ് പലരും എസ്‌യുവികളിലേക്ക് ചേക്കേറാനുള്ള കാര്യവും. കുണ്ടും കുഴിയുമെല്ലാം അടിതട്ടാതെ അനായാസം കീഴടക്കാൻ ഇത്തരം മോഡലുകൾക്ക് സാധ്യമാവും.

കാറ്

സ്റ്റൈൽ

കാഴ്ച്ചയിൽ ആകർണമുണ്ടാത്ത കാറുകളെല്ലാം വിപണിയിൽ അമ്പേ പരാജയപ്പെട്ട ചരിത്രം മാത്രമാണ് നമുക്ക് മുന്നിലുള്ളത്. ഡിസൈൻ വേണ്ട വിധം ജനങ്ങളിൽ എത്തിയില്ലെങ്കിൽ മോഡൽ പരാജയമാവാറാണ് പതിവ്. പഴയ മാരുതി സെന്നിന്റെ ക്ലാസിക് മോഡൽ എല്ലാം അതിനൊരു ഉദാഹരണം മാത്രമാണ്.

കാറ്

അഡ്‌ജസ്റ്റബിൾ ഡ്രൈവർ സീറ്റ്

ഡ്രൈവിംഗ് സീറ്റിന്റെ സാധാരണ ഹൈറ്റ് പലർക്കും അനുയോജ്യമാവാറില്ല. കൃത്യമായ ഡ്രൈവിംഗ് പൊസിഷൻ കണ്ടെത്താൻ അഡ്‌ജസ്റ്റബിൾ സീറ്റ് അനുവദിക്കുന്നു എന്നതാണ് ഹൈലൈറ്റ്. ഈ ഫീച്ചർ ഉപയോഗിച്ച് സുഖകരവും എർഗണോമിക്കായതുമായ ഡ്രൈവിംഗ് അനുഭവവും നേടാനാവും. ഒരു കാലത്ത് സ്റ്റിയറിംഗ് വീൽ അഡ്ജസ്റ്റ്മെന്റ് മാത്രമായിരുന്നു ലഭ്യമായിരുന്നതെങ്കിൽ ഇന്ന് സീറ്റും ഇത്തരത്തിൽ ക്രമീകരിക്കാനാവുന്നത് വളരെ ഉപയോഗപ്രദമാണ്.

കാറ്

പ്ലഷ് ഇന്റീരിയറുകൾ

കാറിന്റെ പുറംഭാഗം പോലെ തന്നെ പ്രധാനമാണ് അകത്തളവും. പ്ലഷ് മെറ്റീരിയലുകളും ഉയർന്ന നിലവാരമുള്ള ഫിനിഷുകളും ഉപയോഗിച്ച് ഇൻ്റീരിയർ മികച്ചതാക്കാൻ നിർമാതാക്കൾ ശ്രമിക്കാറുണ്ട്. ഇൻ-ക്യാബിൻ അനുഭവം മികച്ചതായാൽ മാത്രമാണ് ഇന്ന് കാറിലേക്ക് ഉപബോക്താക്കളെ ആകർഷിക്കാനാവൂ. ആഡംബരവും സുഖപ്രദവുമായ യാത്ര ആസ്വദിക്കാൻ പ്ലഷ് ഇന്റീരിയറുകൾ സഹായകരമാണ്.

Most Read Articles

Malayalam
English summary
Big touchscreen to sunroof top 10 car features that lure buyers in india
Story first published: Tuesday, January 31, 2023, 13:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X