കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി. വിപണിയില്‍ ജര്‍മ്മന്‍, ജാപ്പനീസ്, ഫ്രഞ്ച് നിര്‍മ്മാതാക്കളുടെ അധിനിവേശത്തിലും അടിപതറാതെ നിലയുറപ്പിച്ച മാരുതി, ഇന്ത്യന്‍ തുടിപ്പിനൊത്ത കാറുകളിലൂടെ ജനതയുടെ മനസില്‍ ഇടംകണ്ടെത്തുകയായിരുന്നു.

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

1983 ല്‍ മാരുതി 800 ലൂടെ ആരംഭിച്ച ജൈത്രയാത്ര ഇന്ന് സ്വിഫ്റ്റിലും, ഡിസൈറിലും, ബലെനോയിലുമൊക്കെയായി തുടരുകയാണ്. എന്നാല്‍ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണോ മാരുതിയ്ക്ക് ഉള്ളത്? വന്‍കുതിപ്പുകള്‍ക്ക് ഇടയില്‍ മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍ —

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

സെന്‍ ക്ലാസിക്

മാരുതിയുടെ പേരും മഹിമയും കടല് കടന്ന് അക്കരെ നാട്ടില്‍ എത്തിച്ചതില്‍ ഇത്തിരി കുഞ്ഞന്‍ ഹാച്ച്ബാക്ക്, സെന്നിന് നിര്‍ണായക പങ്കാണുള്ളത്.

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

സെന്നിലൂടെ മാരുതി കുറിച്ച വിജയത്തിന്റെ ചുവട് പിടിച്ചാണ് മോഡലിന് റെട്രോ ലുക്ക് നല്‍കി പ്രചാരം വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിച്ചതും. പക്ഷെ, സംഗതി ഫലിച്ചില്ല! റെട്രോ ലുക്കില്‍ ഒരുങ്ങിയ മാരുതി സെന്‍ ക്ലാസിക്, കമ്പനിക്ക് അപ്രതീക്ഷിത തിരിച്ചടിയേകി.

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

വെര്‍സ

ഇന്ത്യയുടെ ആദ്യ ആഢംബര വാനായിരുന്നു മാരുതി വെര്‍സ. സുസുക്കി ക്യാരി എന്ന് രാജ്യാന്തര തലത്തില്‍ അറിയപ്പെട്ട മോഡലിന്റെ ഇന്ത്യന്‍ പരിവേഷമാണ് വെര്‍സ. എസ്റ്റീമിലും ജിപ്‌സിയിലും ഇടംപിടിച്ച 1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് വെര്‍സ എത്തിയത്.

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

ആശയം ഗംഭീരമായിരുന്നൂവെങ്കിലും, ഉയര്‍ന്ന പ്രൈസ് ടാഗ് വെര്‍സയുടെ വിധിയെഴുതി.

പിന്നീട് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലുള്ള ഇക്കോയായി വെര്‍സയെ റീബ്രാന്‍ഡ് ചെയ്ത മാരുതി, പരാജയഭാരം തെല്ലൊന്ന് കുറച്ചു.

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോട് കൂടിയുള്ള സബ്-4 മീറ്റര്‍ കാറുകളില്‍ എക്‌സൈസ് തീരുവ കുറച്ച കേന്ദ്ര തീരുമാനം വന്നതിന് പിന്നാലെയായിരുന്നു മാരുതിയുടെ ഈ നീക്കം.

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

ബലെനോ ആള്‍ട്ട്യൂറ

ഇന്ത്യയില്‍ സ്‌റ്റേഷന്‍ വാഗണ്‍ ഒരിക്കല്‍ പോലും പച്ച പിടിച്ചിട്ടില്ല. എംപിവികള്‍ വിജയം കണ്ടിട്ടുണ്ടെങ്കിലും സ്റ്റേഷന്‍ വാഗണുകളോട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇന്നും മുഖം തിരിഞ്ഞാണ് നില്‍ക്കുന്നത്.

Recommended Video

Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

ഈ പതിവ് തെറ്റിക്കാനുള്ള ശ്രമമായിരുന്നു മാരുതിയുടെ ബലെനോ ആള്‍ട്ട്യൂറ. എന്നാല്‍ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ എത്തിയ ബലെനോ ആള്‍ട്യൂറയ്ക്ക് വിജയം കൈവരിക്കാന്‍ സാധിച്ചില്ല.

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

സെന്‍ എസ്റ്റിലോ

സെന്‍ നേടിയെടുത്ത പേരും മഹിമയും ഒരൊറ്റ വരവ് കൊണ്ടാണ് സെന്‍ എസ്റ്റിലോ തകര്‍ത്തത്. ടോള്‍ ബോയ് ഹാച്ച്ബാക്ക് ടാഗുമായാണ് സെന്‍ എസ്റ്റിലോ എത്തിയതെങ്കിലും, ഫലം പരാജയമായിരുന്നു. ഫീച്ചറുകളുടെ അഭാവവും, വാഗണ്‍ആറിനെക്കാളും വിലക്കൂടുതലും എസ്റ്റിലോയുടെ അകാലചരമത്തിന് കാരണമായി.

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

എ-സ്റ്റാര്‍

രാജ്യാന്തര വിപണികളില്‍ മാരുതി സുസൂക്കി എ-സ്റ്റാര്‍ വന്‍വിജയമായിരുന്നു. എന്നാല്‍ എ-സ്റ്റാറിന്റെ ഇന്ത്യന്‍ പതിപ്പിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

മികച്ച ഡ്രൈവിംഗ് അനുഭൂതി പ്രദാനം ചെയ്യാന്‍ എ-സ്റ്റാറിന് സാധിച്ചിരുന്നെങ്കിലും, അരോചകമായ മുഖവും, ഉയര്‍ന്ന പ്രൈസ് ടാഗും മോഡലിന് തിരിച്ചടിയായി.

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

ഗ്രാന്‍ഡ് വിറ്റാര

20 ലക്ഷം രൂപയ്ക്ക് എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് മാരുതി ഗ്രാന്‍ഡ് വിറ്റാര വന്നത്. എന്നാല്‍ ടൊയോട്ടയും ഹോണ്ടയും അടക്കി വാഴുന്ന എസ്‌യുവി നിരയിലേക്ക് ചുവട് ഉറപ്പിക്കാനുള്ള മാരുതിയുടെ ശ്രമം അതിമോഹമായി ഭവിച്ചു.

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

പ്രീമിയം കാറുകളുടെ പോരില്‍ തങ്ങള്‍ ബഹുദൂരം പിന്നിലാണ് എന്ന തിരിച്ചറിവ് കൂടിയാണ് ഗ്രാന്‍ഡ് വിറ്റാര മാരുതിയ്ക്ക് നല്‍കിയത്. 2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തിലും ഒരുങ്ങിയ ഗ്രാന്‍ഡ് വിറ്റാര മാരുതി കണ്ട ദുരന്തങ്ങളില്‍ ഒന്നായിരുന്നു.

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

കിസാഷി

രാജ്യാന്തര വിപണിയിലും, ഇന്ത്യന്‍ വിപണിയിലും ഒരുപോലെ തകര്‍ന്നടിഞ്ഞ മാരുതിയുടെ കാറാണ് കിസാഷി. 15 ലക്ഷം രൂപ പ്രൈസ് ടാഗില്‍ കിസാഷിയെ അവതരിപ്പിച്ച് വിപണി കീഴടക്കാന്‍ ശ്രമിച്ച മാരുതിയ്ക്ക് പക്ഷെ പിഴച്ചു. ഇന്ധനക്ഷമതയാണ് കിസാഷിയുടെ കാര്യത്തില്‍ തിരിച്ചടിയായത്.

Image Source: TeamBHP, Bestcarmag

Most Read Articles

Malayalam
English summary
Maruti Suzuki’s Biggest Ever Flops. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X