മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

By Dijo Jackson

വിപണിയില്‍ മഹീന്ദ്രയ്ക്ക് ഇതു നല്ല കാലമാണ്. ബൊലേറോ, സ്‌കോര്‍പിയോ, ഥാര്‍, എക്‌സ്‌യുവി500, ടിയുവി300, കെയുവി100 - മഹീന്ദ്രയുടെ വിജയാധ്യായങ്ങള്‍ ഇങ്ങനെ തുടരുകയാണ്.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

വിപണിയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം മാത്രമാണോ മഹീന്ദ്രയ്ക്ക്? ഒരിക്കലുമല്ല, വമ്പന്‍ പരാജയങ്ങളിലൂടെ കടന്നുവന്ന ഇന്ത്യന്‍ നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. ഇതേ പരാജയങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് വിപണിയില്‍ മഹീന്ദ്ര ജനപ്രീതിയാര്‍ജ്ജിച്ചതും. മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പൻ പരാജയങ്ങൾ —

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

മഹീന്ദ്ര ക്വാണ്ടോ

കുറഞ്ഞ ചെലവില്‍ കാറുകളെ അണിനിരത്താന്‍ മഹീന്ദ്രയെ കഴിഞ്ഞേയുള്ളൂ മറ്റ് നിര്‍മ്മാതാക്കളെല്ലാം. ഒരേ അടിത്തറയില്‍ നിന്നും ഒരുപിടി കാറുകളെ ഒരുക്കാന്‍ മഹീന്ദ്രയ്ക്ക് പ്രത്യക കഴിവാണ്.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

ഇതിനുത്തമ ഉദ്ദാഹരണമാണ് മഹീന്ദ്ര ക്വാണ്ടോ. വെട്ടിയൊതുക്കിയ സൈലോയാണ് മഹീന്ദ്ര ക്വാണ്ടോ. സബ്-4 മീറ്റര്‍ ശ്രേണിയില്‍ പേരും പ്രശസ്തിയും ആഗ്രഹിച്ചെത്തിയ ക്വാണ്ടോയ്ക്ക് പക്ഷെ നേരിടേണ്ടി വന്നത് വിമര്‍ശനങ്ങളായിരുന്നു.

Recommended Video

Jeep Dealership Executives In Mumbai Beat Up Man Inside Showroom
മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

അപക്വമായ മുഖരൂപം, വെട്ടിയൊതുക്കിയ പിന്‍ഭാഗം, ആകാരത്തോട് നീതി പുലര്‍ത്താത്ത കുഞ്ഞന്‍ ടയറുകള്‍ - ക്വാണ്ടോയില്‍ പ്രശ്‌നങ്ങള്‍ ഇങ്ങനെ നീളുന്നു.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

മഹീന്ദ്ര നുവോസ്‌പോര്‍ട്

ക്വാണ്ടോയില്‍ ഏറ്റ പരാജയത്തില്‍ നിന്നും മഹീന്ദ്ര ഒന്നും പഠിച്ചില്ലെന്ന് തെളിയിച്ചാണ് നുവോസ്‌പോര്‍ട് വിപണിയില്‍ എത്തിയത്.

Trending On DriveSpark Malayalam:

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ ചില കാറുകള്‍

ഈ വര്‍ഷം ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റായ' ബൈക്കുകള്‍

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

വിപണിയില്‍ ക്വാണ്ടോയ്ക്ക് പകരക്കാരനായാണ് നുവോസ്‌പോര്‍ടിനെ മഹീന്ദ്ര അണിനിരത്തിയത്. എന്നാല്‍ ഫലത്തില്‍ ഏറെക്കുറെ ക്വാണ്ടോ തന്നെയാണ് മഹീന്ദ്ര നുവോസ്‌പോര്‍ട്. ഉയര്‍ന്ന വിലയും കുറഞ്ഞ ഇന്ധനക്ഷമതയും നുവോസ്‌പോര്‍ടിന് വിനയായി മാറി.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

മുഖഭാവത്തിലും ചാസിയിലും പരിഷ്‌കാരങ്ങള്‍ നേടിയെങ്കിലും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ നുവോ സ്‌പോര്‍ട് ദാരുണമായി പരാജയപ്പെടുകയാണ്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാര്‍ കൂടിയാണ് നുവോസ്‌പോര്‍ട്.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

മഹീന്ദ്ര വെരിറ്റോ വൈബ്

സബ്-4 മീറ്റര്‍ ശ്രേണിയിലേക്കുള്ള മഹീന്ദ്രയുടെ ആദ്യ സമര്‍പ്പണം വെരിറ്റോ വൈബ്, കമ്പനി നേരിട്ട വമ്പന്‍ തിരിച്ചടികളില്‍ ഒന്നാണ്. ബൂട്ടില്‍ മഹീന്ദ്ര നടത്തിയ പരീക്ഷണമാണ് വെരിറ്റോ വൈബിന് വിനായായത്.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

കരുത്തുറ്റ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വെരിറ്റോ വൈബില്‍ ഒരുങ്ങിയെങ്കിലും ആകാരത്തിലെ പാകപ്പിഴവ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഒട്ടും ദഹിച്ചില്ല.

Trending On DriveSpark Malayalam:

കാറുകളില്‍ ക്രാഷ് ഗാര്‍ഡും ബുള്‍ ബാറും നിരോധിച്ചു; പിടിക്കപ്പെട്ടാല്‍ പിഴ ഇങ്ങനെ

ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ മികച്ച അഞ്ച് ബൈക്കുകള്‍

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

മഹീന്ദ്ര വൊയേജര്‍

മാരുതി ഒമ്നിയ്ക്ക് കടിഞ്ഞാണിടാനാണ് വൊയേജറുമായി മഹീന്ദ്ര എത്തിയത്. മിത്സുബിഷിയുമായുള്ള സഹകരണത്തില്‍ മഹീന്ദ്ര അവതരിപ്പിച്ച വൊയേജറില്‍, പ്യൂഷോയുടെ 2.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇടംപിടിച്ചത്.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

ഇന്ത്യയില്‍ എത്തിയ 'മിത്സുബിഷി ഡെലിക്ക'യാണ് മഹീന്ദ്ര വൊയേജര്‍. ആവശ്യത്തിലേറെ ഇന്റീരിയര്‍ സ്പെയ്സും, കംഫോര്‍ട്ടും, ഡ്യൂവല്‍ റോ കണ്ടീഷണിംഗും നല്‍കിയ ഇന്ത്യയുടെ ആദ്യ എംയുവിയായിരുന്നു വൊയേജര്‍.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

5 ലക്ഷം രൂപ വിലയില്‍ എത്തിയ വൊയേജറിന് പക്ഷെ ഉപഭോക്താക്കളെ നേടാന്‍ സാധിച്ചില്ല. വൊയേജറില്‍ ഏറ്റ പരാജയപാഠങ്ങള്‍ ഉള്‍ക്കൊണ്ടാകണം ആഢംബര വാന്‍ ശ്രേണിയിലേക്ക് മഹീന്ദ്ര പിന്നെ കൈകടത്തിയില്ല.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

സ്‌കോര്‍പിയോ ഗെറ്റ്എവെ

യഥാര്‍ത്ഥത്തില്‍ ട്വിന്‍ ക്യാബിന്‍ പിക്കപ്പ് ട്രക്കുകളെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ജീവിതശൈലി ഇന്നും സജ്ജമായിട്ടില്ല. ഇതിനുത്തമ ഉദ്ദാഹരണമാണ് സ്‌കോര്‍പിയോ ഗെറ്റ്എവെയുടെ പരാജയം.

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

120 bhp കരുത്തേകുന്ന mHAWK എഞ്ചിനും 4X4 ഓപ്ഷനും മോഡലില്‍ ഒരുങ്ങിയിട്ടും ഉപഭോക്താക്കളെ നേടാന്‍ സ്‌കോര്‍പിയോ ഗെറ്റ്എവെ പെടാപാട് പെടുകയാണ്.

Image Source:usedgaadi

Trending On DriveSpark Malayalam:

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

കളര്‍ഫുള്ളായി പുതിയ 'ബുള്ളറ്റ്'; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ വീണ്ടുമൊരു സര്‍പ്രൈസ്!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat #mahindra
English summary
Biggest Flops From Mahindra. Read in Malayalam.
Story first published: Tuesday, December 26, 2017, 17:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X