ടാറ്റ നാനോ ഹെലികോപ്റ്ററാക്കി ബീഹാറി യുവാവ്; വിഡിയോ

പൈലറ്റാകാന്‍ സാധിച്ചില്ലെങ്കിലും സ്വപ്നം സാക്ഷാത്കരിച്ച് ബീഹാറിലെ ചാപ്ര ഗ്രാമത്തില്‍ നിന്നുള്ള മിഥിലേഷ്. പൈലറ്റ് ആകണമായിരുന്നു ആഗ്രഹം പക്ഷേ ജീവിത സാഹചര്യങ്ങള്‍ മിഥിലേഷിനെ അതില്‍ നിന്നെല്ലാം പിന്നോട്ട് വലിച്ചു.

ടാറ്റ നാനോ ഹെലികോപ്റ്ററാക്കി ബീഹാറി യുവാവ്; വിഡിയോ

പൈലറ്റാകാന്‍ സാധിച്ചില്ലെങ്കിലും തന്റെ ആഗ്രഹം സാധിക്കാനായി നാനോ കാറിന് ഹെലികോപ്റ്റര്‍ ലുക്ക് നല്‍കിയിരിക്കുന്നു മിഥിലേഷ്. മിഥിലേഷിന്റെ ഈ പ്രവര്‍ത്തിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

ടാറ്റ നാനോ ഹെലികോപ്റ്ററാക്കി ബീഹാറി യുവാവ്; വിഡിയോ

ഹെലികോപ്റ്റര്‍ മോഡലില്‍ മുകളില്‍ റോട്ടറി ബ്ലേഡും പിന്നിലെ വാലുമെല്ലാം നല്‍കിയിരിക്കുന്നത് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും. പുറമേ മാത്രമല്ല അകത്തും മിഥിലേഷ് നാനോയുടെ സജ്ജീകരണങ്ങള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്.

ടാറ്റ നാനോ ഹെലികോപ്റ്ററാക്കി ബീഹാറി യുവാവ്; വിഡിയോ

നല്ല രീതിയില്‍ പെയിന്റിങ് നല്‍കിയും തന്റെ സ്വപന് വാഹനത്തെ മനോഹരമാക്കിയിട്ടുണ്ട്. പക്ഷേ പറക്കില്ലെങ്കിലും ഈ നാനോ കാര്‍ ഓടിക്കുമ്പോള്‍ ഹെലികോപറ്റര്‍ പൈലറ്റ് ആയതുപോലെ എന്നാണ് മിഥിലേഷ് പറയുന്നത്.

ടാറ്റ നാനോ ഹെലികോപ്റ്ററാക്കി ബീഹാറി യുവാവ്; വിഡിയോ

വളരെ മികച്ച രീതിയിലുള്ള എന്‍ജിനിയറിങാണ് മിഥിലേഷിന്റെ ഹെലികോപ്റ്ററിലുള്ളതെന്നും ഇത് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് വര്‍ക്കാണെന്നുമാണ് ചാപ്ര ഗ്രാമത്തിലെ ആളുകള്‍ പറയുന്നു. ഇതിനായി എത്ര രൂപ അദ്ദേഹം ചിലവഴിച്ചെന്ന് വാര്‍ത്തകളില്‍ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തില്‍ വാര്‍ത്തയില്‍ നിറയുന്ന ആദ്യ വ്യക്തിയല്ല മിഥിലേഷ്.

ടാറ്റ നാനോ ഹെലികോപ്റ്ററാക്കി ബീഹാറി യുവാവ്; വിഡിയോ

അടുത്തിടെ നോര്‍ത്ത് ഈസ്റ്റ് ചൈനയില്‍ നിന്നുള്ള കര്‍ഷകനായ സു യുവെ തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സമാനമായ ശ്രമം നടത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഒരു വിമാനത്തില്‍ പറക്കുക എന്നതാണ് സു യുവിന്റെ ആഗ്രഹം, സ്വന്തം വിമാനത്തില്‍!!

Most Read: 2019-ലെ മികച്ച അഞ്ച് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍

ടാറ്റ നാനോ ഹെലികോപ്റ്ററാക്കി ബീഹാറി യുവാവ്; വിഡിയോ

അടുത്തിടെയാണ് പത്തുവര്‍ഷം നീണ്ട ജൈത്രയാത്ര അവസാനിപ്പിച്ച് ടാറ്റ നാനോ വിപണിയില്‍ നിന്നും പിന്മാറിയത്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണത്തോടെയാണ് നാനോ വിപണിയില്‍ എത്തിയിരുന്നത്.

Most Read: ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

ടാറ്റ നാനോ ഹെലികോപ്റ്ററാക്കി ബീഹാറി യുവാവ്; വിഡിയോ

നാനോ കാറുകള്‍ വിപണിയില്‍ ആവശ്യക്കാര്‍ ഇല്ലാതായതും, 2020 മുതല്‍ വിപണിയില്‍ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതും തിരിച്ചടിയായതോടെയാണ് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2008 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് നാനോ ഹാച്ച്ബാക്കിനെ ടാറ്റ ആദ്യമായി കാഴ്ചവെച്ചത്. തൊട്ടടുത്ത വര്‍ഷം നാനോ വിപണിയില്‍ യാഥാര്‍ത്ഥ്യമായി. ഒരുലക്ഷം രൂപയ്ക്ക് വിപണിയില്‍ എത്തിയിരുന്നത്.

Most Read: കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

624 സിസി രണ്ടു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതുതലമുറ ജെന്‍എക്സ് നാനോയുടെ കരുത്ത്. ഈ എഞ്ചിന്‍ 37 bhp കരുത്തും 51 Nm torque ഉം പരമാവധി സൃഷ്ടിക്കും. നാലു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനാണ് കാറിലുണ്ടായിരുന്നത്.

Most Read Articles

Malayalam
English summary
Bihar man turns tata nano into a helicopter after failing to become a pilot. Read more in Malayalam.
Story first published: Friday, August 9, 2019, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X