ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

മാരകമായ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ ലോക്ക്ഡൗണിലാണ്.

ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഏതാനും മേഖലകൾക്ക് മാത്രം പ്രവർത്തനം ആരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും പോലീസുകാരും അധികാരികളും റോഡുകളിൽ വാഹനങ്ങൾ നിർത്തി സാധുതയുള്ള കർഫ്യൂ പാസും വീടുകളിൽ നിന്ന് പുറത്തുവരാനുള്ള കാരണവും ആവശ്യപ്പെടുന്നത് തുടരുന്നു.

ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

ബിഹാറിലെ അരാരിയയിൽ യൂണിഫോമിലുള്ള ഒരു ഹോം ഗാർഡ് നിയമങ്ങൾ ഈ പാലിക്കുകയും അതേ കാരണത്താൽ ഒരു വാഹനം കൈകാണിച്ച് നിർത്തുകയും ചെയ്തു.

MOST READ: മനേസർ നിർമ്മാൺശാലയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ മാരുതി

ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

എന്നാൽ ഈ വാഹനത്തിനുള്ളിലുള്ളയാൾ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. അയാൾ കാർ നിർത്തിയതിന് ശേഷം ഹോം ഗാർഡ് ഗണേഷ് ലാൽ തത്മയെ ശിക്ഷിക്കുകയാണ് ചെയ്തത്.

ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

ബീഹാറിലെ അരാരിയയിലാണ് സംഭവം. കാർഷിക കാർ നിർത്തിയ ഹോം ഗാർഡിനോട് മുതിർന്ന കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ മനോജ് കുമാർ 50 ഏത്തം ഇടാൻ ആവശ്യപ്പെട്ടു.

MOST READ: പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് അടുത്ത മാസം വിപണിയിലേക്ക്

ഏത്തം ഇടുന്ന ഹോം ഗാർഡിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുകയും ഇത് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ വളരെയധികം പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു.

ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

സംഭവം ശ്രദ്ധിയിൽപ്പെട്ട ബീഹാർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP) ഗുപ്തേശ്വർ പാണ്ഡെ അന്വേഷണത്തിന് ശേഷം ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി.

MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം

ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

ഹോം ഗാർഡിനെ കൊണ്ട് ഏത്തം ഇടീപ്പിച്ചതിന് അധികാരികൾ മനോജ് കുമാറിന് ഷോകേസ് നോട്ടീസ് നൽകി. സംസ്ഥാന കാർഷിക വകുപ്പ് മന്ത്രി പ്രേം കുമാറാണ് ഷോകേസ് നോട്ടീസ് നൽകിയിരിക്കുന്നത്.

ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഏത്തമിടുന്ന ഹോം ഗാർഡിന് ചുറ്റുമുള്ള നിരവധി ആളുകൾ കൂടി നിൽക്കുന്നതായി കാണിക്കുന്നു.

ഹോം ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ "നിങ്ങൾക്ക് എങ്ങനെ ഉദ്യോഗസ്ഥന്റെ കാർ നിർത്താനാകും?" എന്ന് പറയുന്നതും ഇതിൽ കേൾക്കാം. ഗണേഷിനോട് കാലിൽ വീണ് മാപ്പ് ചോദിക്കാനും ജില്ലാ കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.

MOST READ: തായ്‌ലൻഡ് പൊലീസിന് കരുത്തായി ടെസ്‌ല മോഡൽ 3 പെർഫോമെൻസ് കാറുകൾ

ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

മനോജ് കുമാർ ഹോം ഗാർഡിനെ അധിക്ഷേപിച്ചു. തനിക്ക് ഒരു വീഡിയോ കോൺഫറൻസിൽ പങ്കെടുക്കേണ്ടതിനാൽ തിരക്കിലാണെന്നും, അല്ലാത്തപക്ഷം ഹോം ഗാർഡിനെ ജയിലിലേക്ക് അയച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടേ താൻ പോവുകയുള്ളായിരുന്നു എന്നും ഇയാൾ ഭീഷണി മുഴക്കി.

ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കാൻ SDPO -യ്ക്ക് ചുമതല നൽകിയിട്ടുണ്ടെന്നും അരാരിയ SP ദുരത് ദയാലി സബ്ലറാം മാധ്യമങ്ങളോട് പറഞ്ഞു.

ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി റോഡുകളിൽ ഡ്യൂട്ടിയിലുണ്ടായിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ശുചിത്വ സംഘങ്ങളുമാണ് ഈ സമയത്ത് ഏറ്റവും അധികം മുൻഗണനയുള്ളവർ. അവരുമായി ഇത്തരത്തിൽ പെരുമാറുന്നത് എല്ലാവിധത്തിലും അധാർമ്മികമാണ്.

ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

ലോക്ക്ഡൗൺ ചട്ടങ്ങൾ കാരണം രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരെ വരെ പോലീസുകാരും അധികാരികളും ചേർന്ന് തിരികെ അയച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ; ഹോം ഗാർഡിനുമേൽ കുതിര കയറി കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ-വീഡിയോ

ഈ സമയത്തിന്റെ ആവശ്യകതയിൽ, കൊറോണ വൈറസിന്റെ പരമാവധി വ്യാപനം കുറയ്ക്കാൻ സർക്കാരിലെ ശക്തമായ സ്ഥാനങ്ങളിലുള്ളവർ ഉൾപ്പെടെ എല്ലാവരും നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.

Most Read Articles

Malayalam
English summary
Home Guard Punished With Sit-Ups For Stopping District Agricultural Officers Car In Bihar. Read in Malayalam.
Story first published: Thursday, April 23, 2020, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X