മരണക്കിടക്കയിലും മായാതെ ബൈക്ക് പ്രേമം, ഹാര്‍ലിയുടെ ശബ്ദം കേള്‍ക്കണമെന്ന് 61 -കാരന്‍റെ അന്ത്യാഭിലാഷം

റൈഡര്‍മാര്‍ക്ക് ബൈക്കുകളോടുള്ള ഇഷ്ടത്തിന് അതിരുണ്ടാവില്ല. ഒരു കൂടപ്പിറപ്പിനെയെന്ന പോലെയായിരിക്കും അവര്‍ സ്വന്തം ബൈക്കുകളെ പരിപാലിക്കുക. ഈ ഇഷ്ടത്തിന് പ്രായഭേദവും ഉണ്ടാവില്ല. തന്റെ യൗവ്വന കാലത്തും വാര്‍ധക്യത്തിലുമെല്ലാം ബൈക്കിനോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും വരുത്താത്തൊരാളാണ് യഥാര്‍ഥ റൈഡര്‍. ഇതിനുദാഹരണമാണ് ജോന്‍ സ്റ്റാന്‍ലിയെന്ന അറുപത്തിയൊന്നുകാരന്‍.

മരണക്കിടക്കയിലും മായതെ ബൈക്ക് പ്രേമം, ഹാര്‍ലിയുടെ ശബ്ദം കേള്‍ക്കണമെന്ന് 61 -കാരന്‍റെ അന്ത്യാഭിലാഷം

ക്യാന്‍സര്‍ ബാധിതനായ സ്റ്റാന്‍ലിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. എങ്കിലും മരിക്കുന്നതിന് മുമ്പ് സ്റ്റാന്‍ലിയ്ക്ക് ഒരു ആഗ്രഹം മാത്രമെ നിറവേറ്റാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ.

മരണക്കിടക്കയിലും മായതെ ബൈക്ക് പ്രേമം, ഹാര്‍ലിയുടെ ശബ്ദം കേള്‍ക്കണമെന്ന് 61 -കാരന്‍റെ അന്ത്യാഭിലാഷം

തന്റെ പ്രിയപ്പെട്ട ബൈക്കായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ശബ്ദം ഒരിക്കല്‍ കൂടി കേള്‍ക്കണം. ഇതറിഞ്ഞ സ്റ്റാന്‍ലിയുടെ കുടുംബാംഗമായ മൈക്കല്‍ സ്മിത്ത് പ്രാദേശിക ബൈക്കറായ ഡേവിഡ് തോംപ്‌സണെ ഇക്കാര്യമറിയിച്ചു.

Most Read:എന്തുകൊണ്ട് ഡീസല്‍ കാറുകളുടെ നിര്‍മ്മാണം മാരുതി നിര്‍ത്തുന്നു?

മരണക്കിടക്കയിലും മായതെ ബൈക്ക് പ്രേമം, ഹാര്‍ലിയുടെ ശബ്ദം കേള്‍ക്കണമെന്ന് 61 -കാരന്‍റെ അന്ത്യാഭിലാഷം

ഡേവിഡാവട്ടെ ഇത് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുകയും ബൈക്ക് പ്രേമികളായ സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തു. ഫെയ്‌സ്ബുക്കിലെ ഡേവിഡിന്റെ കുറിപ്പ് വൈറലാവുകയും ആറ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇരുനൂറോളം റൈഡര്‍മാര്‍ ജോന്‍ സ്റ്റാന്‍ലിയുടെ വീട് തേടിയെത്തുകയും ചെയ്തു.

മരണക്കിടക്കയിലും മായതെ ബൈക്ക് പ്രേമം, ഹാര്‍ലിയുടെ ശബ്ദം കേള്‍ക്കണമെന്ന് 61 -കാരന്‍റെ അന്ത്യാഭിലാഷം

ഇതില്‍ പലരും വളരെ ദൂരെ നിന്നെത്തിയവരായിരുന്നു. എല്ലാ ബൈക്കര്‍മാരും സ്റ്റാന്‍ലിയുടെ വിടിനും ചുറ്റും അണിനിരന്നു. ശേഷം അവരവരുടെ ബൈക്കിന്റെ ശബ്ദം കൂട്ടി.

മരണക്കിടക്കയിലും മായതെ ബൈക്ക് പ്രേമം, ഹാര്‍ലിയുടെ ശബ്ദം കേള്‍ക്കണമെന്ന് 61 -കാരന്‍റെ അന്ത്യാഭിലാഷം

ഇരുനൂറോളം ബൈക്കുകളുടെ ശബ്ദം അവിടമാകെ മുഴങ്ങി. വിടിനുള്ളില്‍ കിടപ്പിലായിരുന്ന സ്റ്റാന്‍ലിയുടെ ആഗ്രഹം നിറവേറ്റാനായിരുന്നു അവര്‍ അങ്ങനെ ചെയ്തത്. പിന്നിട് സ്റ്റാന്‍ലിയുടെ കുടുംബം അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുവരികയും അവിടെ കൂടിയിരുന്നൊരു ഹാര്‍ലി ബൈക്കില്‍ ഇരുത്തുകയും ചെയ്തു.

മരണക്കിടക്കയിലും മായതെ ബൈക്ക് പ്രേമം, ഹാര്‍ലിയുടെ ശബ്ദം കേള്‍ക്കണമെന്ന് 61 -കാരന്‍റെ അന്ത്യാഭിലാഷം

തന്റെ കൈ ഉയര്‍ത്തി സ്റ്റാന്‍ലി എല്ലാവരോടും നന്ദി പറഞ്ഞു. ബൈക്കര്‍മാരും സ്റ്റാന്‍ലിയുടെ കുടുംബവുമുള്‍പ്പടെ അവിടെ കൂടിയിരുന്ന എല്ലാവരും വികാര നിര്‍ഭരരായി.

Most Read:നീരവ് മോദിയുടെ 12 കാറുകൾ വിറ്റപ്പോൾ സർക്കാരിന് കിട്ടിയത് 3.28 കോടി രൂപ

ജോണ്‍ സ്റ്റാന്‍ലിയുടെ അവസാന ആഗ്രഹം സാധ്യമായതില്‍ അദ്ദേഹത്തിന്റെ ഭാര്യയുള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു. എന്നാല്‍, ഈ സംഭവങ്ങള്‍ക്ക് കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം ജോന്‍ സ്റ്റാന്‍ലി നിര്യാതനായി.

മരണക്കിടക്കയിലും മായതെ ബൈക്ക് പ്രേമം, ഹാര്‍ലിയുടെ ശബ്ദം കേള്‍ക്കണമെന്ന് 61 -കാരന്‍റെ അന്ത്യാഭിലാഷം

ഒരു യഥാര്‍ഥ ബൈക്ക് പ്രേമി എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും തന്റെ അന്ത്യനാളുകളിലും ലോകത്തിന് കാണിച്ച് തന്നാണ് ജോന്‍ സ്റ്റാന്‍ലി വിട വാങ്ങിയത്.

Source: Inside Edition

Most Read Articles

Malayalam
English summary
This Biker Wish To Hear The Harley's Sound Before Dying: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X