കാഴ്‌ചയില്ലാത്ത ഒരു റേസർ നിർമിച്ച 2008 C6 കൊർവെറ്റ് കാറിന്റെ കഥയറിയാം

റേസർമാരുടെ കുടുംബത്തിൽ ജനിച്ച അന്ധനായ ഒരു വ്യക്തിയെ കുറിച്ച് നിങ്ങൾക്കറിയാമോ? എന്നാൽ അങ്ങനെ ഒരാളുണ്ട്. ഡാൻ പാർക്കർ എന്നാണ് അദ്ദേഹത്തിന്റെ പേര്. തന്റെ പരിമിതികളെയെല്ലാം മറികടന്ന് ജീവിതം മുഴുവൻ കാർ ഓടിക്കാനായി മാറ്റിവെച്ചിരിക്കുകയാണ് അദ്ദേഹം.

പാർക്കറിന്റെ ഇഷ്‌ടകാര്യങ്ങൾ ചെയ്യാൻ ഒരിക്കലും ഒരു തടസമായിരുന്നില്ല കാഴ്‌ചയില്ലായ്‌മ. തന്റെ ജീവിതകാലം മുഴുവൻ വാഹനമോടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ പുതിയ സ്പീഡ് റെക്കോർഡ് സ്ഥാപിക്കാൻ 2008 C6 കൊർവെറ്റ് നിർമ്മിക്കുകയാണ് ഈ ബ്ലൈൻഡ് റേസർ. ജന്മനാ കാഴ്ച്ചയുണ്ടായിരുന്നെങ്കിലും 2012 ലാണ് അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടുന്നത്. എന്നാൽ ഒരു വർഷത്തിനപ്പുറം റെക്കോർഡുകൾ ഭേദിച്ച് ഡാൻ പാർക്കർ പുതിയ ട്രാക്കിലേക്ക് തിരിച്ചെത്തി.

കാഴ്‌ചയില്ലാത്ത ഒരു റേസർ നിർമിച്ച 2008 C6 കൊർവെറ്റ് കാറിന്റെ കഥയറിയാം

ഈ വർഷം, പുതിയ ബ്ലൈൻഡ് സ്പീഡ് റെക്കോർഡ് സ്ഥാപിക്കുകയാണ് ഈ ബ്ലൈൻഡ് റേസറിന്റെ ലക്ഷ്യം.ബ്ലൈൻഡ് റേസറിൽ ഡാൻ പാർക്കർ സ്ഥാപിച്ച റെക്കോർഡ് 2013-ൽ മൈക്ക് ന്യൂമാൻ മറികടന്നു. 200.9 മൈൽ വേഗതയിലാണ് അന്ന് അദ്ദേഹം മറികടന്നത്. ഈയൊരു റെക്കോർഡ് മോഡിഫൈ ചെയ്‌ത 2008 C6 കോർ‌വെറ്റിൽ മോഡലിലാണ് പാർക്കർ ഈ സാഹസികതക്ക് മുതിരുന്നത്. തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് അദ്ദേഹം പുതിയ കാറിനെ നിർമ്മിക്കുന്നത്.

കാഴ്‌ചയില്ലാത്ത ഒരു റേസർ നിർമിച്ച 2008 C6 കൊർവെറ്റ് കാറിന്റെ കഥയറിയാം

CarAndDriver വെബ്സൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, പാർക്കറുടെ ഈ ശ്രമം പരാജയപ്പെട്ടേക്കാം. ഈ റെക്കോർഡ് തിരുത്തി കുറിക്കുന്നത് എന്നാണെന്ന് ഔദ്യോഗികമായി പാർക്കർ അറിയിച്ചിട്ടില്ല. അതേസമയം അദ്ദേഹത്തെ പരിശീലിപ്പിക്കുകയും, നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്ന കോർ‌വെറ്റ് അടുത്തിടെ അപകടത്തിൽപെട്ട് തകർന്നിരുന്നു.ഇപ്പോൾ പുതുതായി നിർമിക്കുന്ന ബാക്ക്‌യാർഡ് പ്രോജക്‌ടിനായി പണം സ്വരൂപിക്കുകയാണ് അദ്ദേഹം.നിങ്ങൾ കാണുന്നതുപോലെ തികച്ചുമൊരു ഇച്ഛാശക്തിയുടെ, പ്രചോദനത്തിന്റെ പ്രതീകമാണ്.

കാഴ്‌ചയില്ലാത്ത ഒരു റേസർ നിർമിച്ച 2008 C6 കൊർവെറ്റ് കാറിന്റെ കഥയറിയാം

"ഞാൻ ഒരു അന്ധനല്ല, മറിച്ച് ഞാനൊരു അന്ധനായ റേസറാണ്" ഇങ്ങനെയാണ് പാർക്കർ തന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പുതിയ റെക്കോർഡ് സ്ഥാപിക്കാനായി പാർക്കർ ഉപയോഗിക്കുന്ന കാർ എഞ്ചിനോ ഇന്റീരിയറോ ഇല്ലാതെ ഒരു സാൽ‌വേജ് കാറായി വിലകുറഞ്ഞ വിലയ്ക്ക് വാങ്ങിയതാണെന്നത് ശ്രദ്ധേയം. "C6 പ്ലാറ്റ്ഫോം മികച്ചതാണെന്ന് മാത്രം എനിക്കറിയാം," എന്നാണ് വാഹനത്തെക്കുറിച്ചുള്ള ബ്ലൈൻഡ് റേസിറിന്റെ അഭിപ്രായം.

Most Read: വിപണയിൽ എത്താൻ ഒരുങ്ങുന്ന മഹീന്ദ്ര കാറുകൾ

കാഴ്‌ചയില്ലാത്ത ഒരു റേസർ നിർമിച്ച 2008 C6 കൊർവെറ്റ് കാറിന്റെ കഥയറിയാം

സുഹൃത്ത് പാട്രിക് ജോൺസൺ ഒരു ഇഷ്‌ടാനുസൃത മാർഗ്ഗനിർദ്ദേശ സംവിധാനമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.ബോണവില്ലിൽ പാർക്കർ ഇതിനകം തന്നെ രണ്ട് റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 2013 ൽ മോട്ടോർ സൈക്കിൾ ഓടിച്ച ആദ്യത്തെ അന്ധൻ എന്ന റെക്കോർഡാണ് ആദ്യത്തേത്. രണ്ടാമത്തേത് 2014 ൽ അന്ധതയ്ക്ക് ഒരു ഇളവും ഇല്ലാത്ത ക്ലാസ് റെക്കോർഡും.

Most Read: 2020 ഡിസയറിന് ഓൺലൈൻ കാർ കോൺഫിഗറേറ്റർ അവതരിപ്പിച്ച് മാരുതി

കാഴ്‌ചയില്ലാത്ത ഒരു റേസർ നിർമിച്ച 2008 C6 കൊർവെറ്റ് കാറിന്റെ കഥയറിയാം

സെന്റർലൈൻ മറികടക്കാതിരിക്കാനായി യാന്ത്രിക ഓഡിയോ സൂചകങ്ങളാണ് ഉപയോഗിക്കുന്നത്. ഈ ലൈനിൽ നിന്ന് 20 അടി മാറിയാൽ കാർ തനിയെ ഓഫാകുന്നു. കൂടാതെ 150 മൈൽ വേഗതയ്ക്ക് മുകളിൽ കാർ കടക്കുമ്പോൾ പാരച്യൂട്ട് യാന്ത്രികമായി വിന്യസിക്കപ്പെടും. അതല്ലാതെ, അദ്ദേഹത്തിന് മനുഷ്യസഹായം ലഭിക്കുന്നില്ല.

Most Read: ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

കാഴ്‌ചയില്ലാത്ത ഒരു റേസർ നിർമിച്ച 2008 C6 കൊർവെറ്റ് കാറിന്റെ കഥയറിയാം

പുതിയ ലോക റെക്കോർഡ് സ്ഥാപിക്കാനായി പാർക്കറിന്റെ കാറിനെ 210 കിലോമീറ്റർ വേഗത കൈവരിക്കാൻ പരിഷ്‌ക്കരിച്ചു. നവീകരണങ്ങളിൽ 570 bhp ഉത്പാദിപ്പിക്കുന്ന എഞ്ചിൻ, ഇൻഡക്ഷൻ സൊല്യൂഷനുകളിൽ നിന്നുള്ള നൈട്രസ് കിറ്റ്, ഫുൾ റോൾ കേജ്, രണ്ട് ഫയർ സിസ്റ്റങ്ങൾ, സ്‌ട്രോഡ് സേഫ്റ്റി സീറ്റ് ബെൽറ്റുകൾ, പാരച്യൂട്ട് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.കൂടാതെ നിർമ്മിക്കുന്ന ഗൈഡിംഗ് സിസ്റ്റത്തിൽ നിന്നുള്ള സൂചനകൾ കേൾക്കാൻ പാർക്കറിനെ അനുവദിക്കുന്ന മൂന്ന് മഫ്ലറുകളുടെ ഇൻസ്റ്റാളേഷനാണ് ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌ക്കരണം.

Most Read Articles

Malayalam
English summary
Blind Racer Dan Parker Is Building a 2008 C6 Corvette to Set New Speed Record. Read in Malayalam
Story first published: Saturday, March 28, 2020, 20:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X