BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പ്‌ടെനര്‍ മെക്കാട്രോണിക്‌സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബ്ലൂആര്‍മര്‍ അടുത്തിടെയാണ് പുതിയൊരു ഹെല്‍മറ്റ് വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഹെല്‍മറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

കമ്പനിയുടെ നിരയിലെ മൂന്നാമത്തെ പുതിയ ഹെല്‍മറ്റ് കൂളറാണിത്. BLU3 E20 എന്ന് പേരിട്ടിരിക്കുന്ന ഹെല്‍മറ്റ് മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമാണ്. ഇപ്പോഴിതാ ഹെല്‍മറ്റിന്റെ പ്രോട്ടോടൈപ്പ് വീഡിയോ കമ്പനി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ്.

BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

ഹെല്‍മറ്റിലേക്ക് കൂളര്‍ എങ്ങനെ ഘടിപ്പിക്കാം എന്നും, കൂളറിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെന്നും വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. ഫുള്‍ഫേസ് ഉള്ള ഹെല്‍മറ്റുകളില്‍ മാത്രമാണ് കൂളര്‍ ഘടിപ്പിക്കാന്‍ സാധിക്കുന്നത്. കൂളറിനൊപ്പം തന്നെ ബ്ലുടൂത്ത് കണക്ടിവിറ്റി ഉണ്ടെന്നതാണ് പിന്‍ഗമികളില്‍ നിന്നും പുതിയ ഹെല്‍മറ്റിനെ വ്യത്യസ്തമാക്കുന്നത്.

അന്തരീക്ഷ താപനിലയേക്കാള്‍ 15 ഡിഗ്രി തണുപ്പുള്ള ഹെല്‍മറ്റിലേക്ക് തണുത്ത വായു അയക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. നേരത്തെ പുറത്തിറക്കിയ ഹെല്‍മറ്റുകളില്‍ നിന്നും വായു സഞ്ചാരത്തില്‍ 100 ശതമാനം വര്‍ധനവ് ഉണ്ടായെന്നും കമ്പനി പറയുന്നു.

BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

എയര്‍ കടന്നു വരുന്ന വേഗതയും, ദിശയും നിയന്ത്രിക്കാനും പുതിയ ഹെല്‍മറ്റിന് സാധിക്കും. പുതിയ ഹെല്‍മറ്റിലെ മറ്റൊരു പ്രത്യേകതയാണ് ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റായ സിറി ഉപയോഗിച്ചും, ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ചും നിയന്ത്രിക്കാന്‍ സാധിക്കും.

BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

ഇത് ഉപയോഗിച്ച് കൂളറിന്റെ ഫാന്‍ വേഗത നിയന്ത്രിക്കാനും, ഓണ്‍ ആക്കുന്നതിനും ഓഫ് ആക്കുന്നതിനും സാധിക്കും. അതിനൊപ്പം ബാറ്ററി ശതമാനത്തെക്കുറിച്ചും അറിയാന്‍ സാധിക്കും. ബ്ലുടൂത്ത് കണക്ടിവിറ്റി ഉള്ളതുകൊണ്ട് തന്നെ ഫോണുമായി ബന്ധിപ്പിച്ചാല്‍ വാട്‌സ്ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ കേള്‍ക്കാനും സാധിക്കും.

BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

അടുത്തിടെയാണ് ഈ പുതിയ ഹെല്‍മെറ്റിന് 2020 കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ (CES) ഇന്നൊവേഷന്‍ പുരസ്‌കാരം ലഭിച്ചുവെന്നാണ് കമ്പനി അറിയിച്ചത്. വെഹിക്കിള്‍ എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് സെയ്ഫ്റ്റി (Vehicle Entertainment and Safety category) വിഭാഗത്തിലാണ് ഈ പുരസ്‌കാരം ലഭിച്ചതെന്നും കമ്പനി അറിയിച്ചു.

Most Read: പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ഉത്പന്നം കൂടിയാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനുവരിയിലാണ് പരിപാടി നടക്കുന്നതെങ്കിലും ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ അവര്‍ഡിനായി അപേക്ഷിക്കാം. മൊത്തത്തില്‍ 28 വിഭാഗങ്ങളുണ്ട്. പരിപാടിക്കു മുന്‍പ് തന്നെ ഇത്തരത്തിലൊരു അവാര്‍ഡ് ലഭിച്ചത് ഉത്പന്നത്തിന്റെ ജനപ്രതീതി വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read: വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

അതേസമയം ജനുവരിയില്‍ നടക്കുന്ന 2020 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് ഷോയില്‍ മാത്രമേ ഈ ഹെല്‍മറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പങ്കുവെയ്ക്കുകയുള്ളു. ഹെല്‍മറ്റിന്റെ വില സംബന്ധിച്ചോ മറ്റു വിവരങ്ങളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read: പുതുതലമുറ ഹോണ്ട സിറ്റി നിലവിലുള്ള മോഡലിലും നീളമേറിയത്

BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

കഴിഞ്ഞ വര്‍ഷമാണ് ബ്ലുസ്‌നാപ്പിന്റെ പുതിയ പതിപ്പായി ബ്ലുസ്‌നാപ്പ് 2 ഹെല്‍മറ്റ് കൂളര്‍ കമ്പനി വിപണിയിലെത്തിയിരിക്കുന്നത്. ആദ്യ മോഡലിനെക്കാള്‍ ചെറുതും ഭാരം കുറഞ്ഞതും 25 ശതമാനത്തോളം കൂടുതല്‍ വായു കടത്തിവിടുന്നതുമാണ് ബ്ലുസ്‌നാപ്പ് 2 ഹെല്‍മറ്റ് കൂളര്‍. ജിഎസ്ടി അടക്കം 2,299 രൂപയാണ് ഇതിന്റെ വിപണിയിലെ വില.

BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

വലിയ മുറികളില്‍ ഉപയോഗിക്കുന്ന റൂം കൂളിന്റെ അതേ അടിസ്ഥാനത്തിലാണ് ഹെല്‍മറ്റ് കൂളറിന്റെ പ്രവര്‍ത്തനം. ഫുള്‍ഫേസ് ഹെല്‍മറ്റിന്റെ ചിന്‍ ഭാഗത്തായാണ് കൂളര്‍ ഘടിപ്പിക്കുക. ഫാന്‍, എടുത്തുമാറ്റാവുന്ന ഫില്‍റ്റര്‍ എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍.

BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

ഉപയോഗത്തിന് മുമ്പ് 10 സെക്കന്‍ഡ് ഫില്‍റ്റര്‍ വെള്ളത്തില്‍ മുക്കിവയ്ക്കണം. ഹെല്‍മറ്റ് വൈസറിന് ഡീഫോഗിങ് സൗകര്യവും ഇതില്‍ ലഭിക്കും. പൊടിപടലങ്ങള്‍ പൂര്‍ണമായും അകറ്റിയാണ് വായു ഹെല്‍മറ്റിനുള്ളലേക്കെത്തുക. റീചാര്‍ജബിള്‍ ബാറ്ററിയിലാണ് ബ്ലുസ്‌നാപ്പ് 2 -ന്റെ പ്രവര്‍ത്തനം നടക്കുന്നത്. ഫുള്‍ചാര്‍ജില്‍ 10 മണിക്കൂര്‍ സമയം വരെ തുടര്‍ച്ചയായി ഈ ഹെല്‍മറ്റ് കൂളര്‍ പ്രവര്‍ത്തിക്കും.

BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

സാഹചര്യങ്ങള്‍ക്കനുസരിച്ച് ഹെല്‍മറ്റിനുള്ളിലെ താപനില 6-15 ഡിഗ്രി വരെ കുറയ്ക്കാന്‍ ബ്ലുസ്‌നാപ്പ് 2 ഹെല്‍മറ്റ് കൂളറിന് സാധിക്കും. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിപണി ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വേഗ ഹെല്‍മറ്റുമായി സഹകരിച്ചാണ് കമ്പനിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം.

Most Read Articles

Malayalam
English summary
Bluarmor Blu3 Helmet Cooler coming soon: Check out its performance Video. Read more in Malayalam.
Story first published: Monday, November 25, 2019, 13:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X