ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

സിറ്റി യാത്രകൾക്കായി നൂതനമായ ചില ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതിയുമായാണ് ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് മുന്നോട്ടുപോകുന്നത്. അതായത് ബൈക്ക്, സ്‌കൂട്ടർ മോഡലുകൾക്ക് മുകളിൽ എന്തെങ്കിലും നിർമിക്കാനുള്ള താത്പര്യമാണ് കമ്പനി ഉയർത്തി കാട്ടുന്നത്.

ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

ഇതിന്റെ ഭാഗമായി ബിഎംഡബ്ല്യു മോട്ടോറാഡ് ഇപ്പോൾ വിഷൻ AMBY കൺസെപ്റ്റിനെ അവതരിപ്പിച്ചിരിക്കുകയാണ്. ഒരു സൈക്കിളിന്റെയും മോട്ടോർബൈക്കിന്റെയും ഗുണങ്ങൾ കൂട്ടിച്ചേർക്കുന്ന ഒരു ഭയങ്കരൻ ഇലക്‌ട്രിക് സൈക്കിളാണിത് എന്നുവേണമെങ്കിൽ വിളിക്കാം.

ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

ബിഎംഡബ്ല്യു മോട്ടോറാഡ് വിഷൻ ആംബി ഭാവിയിൽ ഒരു പുതിയ ശ്രേണിയിലുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വൈദ്യുത സൈക്കിളുകൾ ഇതിനകം നിലവിലുണ്ട്. പക്ഷേ ഹൈടെക് സവിശേഷതകൾ, ഉപയോഗക്ഷമത, പ്രായോഗികത എന്നിവയിൽ വിഷൻ ആംബി വളരെ മുന്നിലാണ്.

ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

മറ്റേതൊരു സൈക്കിളും പോലെ തന്നെയാണ് വിഷൻ ആംബി എന്ന് പെട്ടെന്ന് നോക്കിയാൽ മനസിലാകും. എന്നിരുന്നാലും പ്രവർത്തനപരമായ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഇത് ഒരു മോട്ടോർബൈക്ക് ആണ് എന്നു തന്നെ പറയേണ്ടി വരും. മുൻവശത്ത് ബൈക്കിന് ചെറിയ ഹെഡ്‌ലൈറ്റും യു ആകൃതിയിലുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ലൈറ്റ് സിഗ്നേച്ചറും ഉണ്ട്.

ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

രണ്ടാമത്തേത് ഈ കൺസെപ്റ്റ് ഇലക്ട്രിക് ബൈക്കിന്റെ ഉത്ഭവത്തെ സൂചിപ്പിക്കുന്നു. ബൈക്കിന്റെ മറ്റ് സവിശേഷ വശങ്ങളിൽ അതിന്റെ വലിയ അളവിലുള്ള ഫ്രണ്ട് ഫോർക്കുകളാണ് ശ്രദ്ധയാകർഷിക്കുന്നത്. ഇവ കട്ടിയുള്ള പ്രൊട്ടക്ടറുകളാൽ മൂടപ്പെട്ടിരിക്കുന്നു. ഇത് ബൈക്കിന്റെ പരുക്കൻ രൂപവും ഭാവവും ഉറപ്പാക്കാൻ കമ്പനിയെ ഏറെ സഹായിച്ചിട്ടുണ്ട്.

ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

ഓൺ-റോഡ്, ഓഫ്-റോഡ് ട്രാക്കുകൾക്ക് അനുയോജ്യമായ എർഗണോമിക് രീതിയിലും ശരിയായ ഉയരത്തിലുമാണ് ഹാൻഡിൽബാർ സ്ഥാപിച്ചിരിക്കുന്നുത്. ബൈക്ക് മുന്നിൽ 26 ഇഞ്ച് വീലും പിന്നിൽ 24 ഇഞ്ച് വീലും ഉപയോഗിക്കുന്നു. ഇവ ചങ്കി ടയറുകളുള്ളതാണ് എന്നകാര്യവും ആകർഷകമാണ്. മുൻഭാഗം ഒപ്റ്റിമൽ ടേണിംഗിന് അനുയോജ്യമാകും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

പിൻ ടയർ താരതമ്യേന കട്ടിയുള്ളതും വൃത്താകൃതിയിലുള്ളതുമാണ്. ഇത് മോഡലിന്റെ ഓഫ്-റോഡിംഗ് കഴിവുകൾ വർധിപ്പിക്കുന്നുണ്ട്. ഉയർന്നുവരുന്ന മുകളിലെ ഫ്രെയിമിൽ പരിധികളില്ലാതെ ലയിക്കുന്ന ഒരു സുഗമമായ സീറ്റാണ് ബിഎംഡബ്ല്യു ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

ഉയരം കൂടിയ മുൻഭാഗവുമായി ചേർന്ന്, ഈ നിലപാട് ഒരു ബിഎംഡബ്ല്യു എൻഡ്യൂറോ മോട്ടോർബൈക്കിന്റേതിന് സമാനമാണ്. പിന്നിൽ ബൈക്കിന് ട്വിൻ എൽഇഡി എലമെന്റ് ടെയിൽ ലൈറ്റും ജർമൻ ബ്രാൻഡ് സമ്മാനിച്ചിട്ടുണ്ട്. WMTC അനുസരിച്ച് ബൈക്കിന് ഏകദേശം 110 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയും. ട്രാക്കിന്റെ തരം അനുസരിച്ച് വ്യത്യസ്ത വേഗത അനുവദിക്കുന്ന മൂന്ന് റൈഡ് മോഡുകളും ലഭ്യമാണ്.

ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

ട്രാക്കിന്റെ സ്വഭാവം ഓട്ടോമാറ്റിക്കായി തിരിച്ചറിയാൻ കഴിയുന്ന ഇന്റലിജന്റ് സംവിധാനങ്ങളാണ് ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്നത്. അതിന് വേഗത ക്രമീകരിക്കാൻ റൈഡറിനെ സഹായിക്കും.

ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

സൈക്കിൾ പാതകൾക്കായി ബൈക്കിന് 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. സിറ്റി റോഡുകൾക്കും ടൗണിന് പുറത്തുള്ള മൾട്ടി-ലൈൻ റോഡുകൾക്കുമായി പരമാവധി വേഗത യഥാക്രമം മണിക്കൂറിൽ 45 കിലോമീറ്ററും 60 കിലോമീറ്ററുമാണ്.

ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

ബിഎംഡബ്ല്യൂ ആംബിയിൽ ഉയർന്ന വേഗതയിൽ യാത്ര ചെയ്യുന്നതിന് ഡ്രൈവർ ലൈസൻസ്, ഇൻഷുറൻസ്, നമ്പർ പ്ലേറ്റ്, ഹെൽമെറ്റ് എന്നിവ ആവശ്യമാണ്. ഈ ആവശ്യകതകൾ ഒരു സാധാരണ മോട്ടോർബൈക്ക് ഓടിക്കുന്നതിനു തുല്യമാണെന്നതും കൗതുകമുണർത്തിയേക്കാം.

ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

ആക്സിലറേഷനായി ഒരു ത്രോട്ടിൽ ഗ്രിപ്പിനൊപ്പമാണ് വിഷൻ ആംബി വരുന്നത്. ഇതിന് പെഡലുകൾ ഇല്ല. ബിഎംഡബ്ല്യു മോട്ടോറാഡ് ഐ വിഷൻ ആംബി എന്ന മറ്റൊരു ഇ-ബൈക്ക് അവതരിപ്പിച്ചു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത് ഒരു ത്രോട്ടിൽ ഗ്രിപ്പിന് പകരം പെഡലുകളുമായാണ് ഇത് വരുന്നത്. ഇലക്ട്രിക് ഡ്രൈവിൽ നിന്ന് പവർ ലഭിക്കാൻ റൈഡർ തുടർച്ചയായി പെഡൽ ഉപയോഗിക്കേണ്ടതുണ്ട്.

ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

വിഷൻ ആംബിയിലെ ബാറ്ററിയും ഡ്രൈവ് യൂണിറ്റും കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു കോംപാക്‌ട് കേസിംഗിൽ സംയോജിപ്പിച്ചിരിക്കുന്നു. മൊത്തത്തിൽ ബൈക്കിന് 65 കിലോഗ്രാം ഭാരമുണ്ട്. സാധാരണ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ ഭാരം കുറഞ്ഞതാണ് എന്ന കാര്യം പല ഉപഭോക്താക്കളെയും ആകർഷിച്ചേക്കാം.

ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

ഒരു സംവേദനാത്മക അനുഭവത്തിനായി BMW മോട്ടോറാഡ് വിഷൻ ആംബി സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി കൊണ്ട് സജ്ജീകരിച്ചിട്ടുണ്ട്. ബൈക്ക് തികച്ചും അത്യാധുനികമാണെന്ന് പറയാതിരിക്കാനാവില്ല. കാരണം ഇത് നിരവധി സവിശേഷതകളോടെ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.

ഇലക്‌ട്രിക് സൈക്കിളോ അതോ മോട്ടോർബൈക്കോ? പരിചയപ്പെടാം BMW Vision AMBY

ഒപ്റ്റിമൈസ് ചെയ്ത എബിഎസ് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, പ്രോക്സിമിറ്റി വാണിംഗ് റഡാർ എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു ആഢംബര ഇലക്‌ട്രിക് വാഹനമെന്ന നിലയിൽ അധികം ചെലവുകളില്ലാതെ കൊണ്ടുനടക്കാനും ഇതിന് സാധിക്കും.

Most Read Articles

Malayalam
English summary
Bmw motorrad introduced vision amby concept electric motorbike
Story first published: Tuesday, September 7, 2021, 13:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X