മെര്‍സിഡീസ് ബെന്‍സിനെ പരിഹസിച്ച് ബിഎംഡബ്ല്യു — വീഡിയോ

ഔഡി, ബിഎംഡബ്ല്യു, മെര്‍സിഡീസ് - കാര്‍ ലോകത്തെ അതികായരാണ് മൂവരും. ചരിത്രം ചികഞ്ഞാല്‍ മൂന്നു കമ്പനികളും തമ്മില്‍ പോരിന് ഇറങ്ങിയിട്ടുണ്ട് നിരവധി തവണ. എല്ലാം കെട്ടടങ്ങിയെന്ന് കരുതിയിരിക്കെ, ഇപ്പോള്‍ വീണ്ടും മെര്‍സിഡീസ് ബെന്‍സിനെ പരിഹസിച്ച് രംഗത്തു വന്നിരിക്കുകയാണ് ബിഎംഡബ്ല്യു.

മെര്‍സിഡീസ് ബെന്‍സിനെ പരിഹസിച്ച് ബിഎംഡബ്ല്യു, പിന്നാലെ മറുപടിയും

ദീര്‍ഘകാലം ഡയാമ്‌ലറിന്റെ മേധാവിയായിരുന്ന ഡയറ്റര്‍ സെഷിയെ പ്രമേയമാക്കി പുതിയ വീഡിയോ ബിഎംഡബ്ല്യു പുറത്തുവിട്ടു. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് ഡയറ്റര്‍ സെഷിക്ക് പകരക്കാരനായി ഓല കലേനിയസിനെ സിഇഒ പദവിയിലേക്ക് ഡയാമ്‌ലര്‍ പ്രഖ്യാപിച്ചത്. നിലവില്‍ മെര്‍സിഡീസ് ബെന്‍സ് കാര്‍സ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിന്റെ ചുമതലയാണ് ഓല കലേനിയസിന്.

മെര്‍സിഡീസ് ബെന്‍സിനെ പരിഹസിച്ച് ബിഎംഡബ്ല്യു, പിന്നാലെ മറുപടിയും

സിഇഒ പദവിയൊഴിയാന്‍ ഡയറ്റര്‍ സെഷി ഔദ്യോഗികമായി തീരുമാനിച്ചതിന്റെ പിന്നാലെ മുന്‍ ഡയാമ്‌ലര്‍ മേധാവിക്ക് ആശംസയറിയിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ബിഎംഡബ്ല്യു. കരാറില്‍ പറഞ്ഞിട്ടുള്ളതിലും രണ്ടുവര്‍ഷം മുന്‍പേയാണ് ഡയറ്റര്‍ സെഷിയുടെ പടിയിറക്കം. 'അവസാന ദിനം' എന്ന തലക്കെട്ടില്‍ ബിഎംഡബ്ല്യു ചിത്രീകരിച്ച വീഡിയോയില്‍ ഡയറ്റര്‍ സെഷിയുടെ അവസാന ദിനം കാണാം.

മെര്‍സിഡീസ് ബെന്‍സിനെ പരിഹസിച്ച് ബിഎംഡബ്ല്യു, പിന്നാലെ മറുപടിയും

മെര്‍സിഡീസ് ബെന്‍സ് ആസ്ഥാനത്ത് നിന്നും ജീവനക്കാരോട് വിടചൊല്ലി പടിയിറങ്ങുന്ന സെഷി മെര്‍സിഡീസ് ബെന്‍സ് S ക്ലാസിലാണ് വീട്ടിലേക്ക് മടങ്ങുന്നത്. വീട്ടില്‍ ചെന്നിറങ്ങുന്ന ഡയറ്റര്‍ സെഷി ഗരാജ് തുറന്ന് ബിഎംഡബ്ല്യു i8 റോഡ്‌സ്റ്റര്‍ ഓടിച്ചു പുറത്തേക്ക് പോകുന്നതാണ് വീഡിയോ.

മെര്‍സിഡീസ് ബെന്‍സിനെ പരിഹസിച്ച് ബിഎംഡബ്ല്യു, പിന്നാലെ മറുപടിയും

'ഒടുവില്‍ സ്വതന്ത്രനായി' എന്ന അടിക്കുറിപ്പും മെര്‍സിഡീസിനെതിരെ തൊടുത്തുവിട്ട അമ്പായി ബിഎംഡബ്ല്യു നല്‍കിയിട്ടുണ്ട്. സംഭവം നിമിഷങ്ങള്‍ക്കകം വൈറലായി. ഇതോടെ ബിഎംഡബ്ല്യുവിന് മറുപടിയുമായി മെര്‍സിഡീസ് ബെന്‍സും കളത്തിലെത്തി.

Most Read: കാറില്‍ ചാണകം മെഴുകിയ സംഭവം, കാരണം വിശദീകരിച്ച് ഉടമ — വീഡിയോ

'നിര്‍ദ്ദേശത്തിന് നന്ദി, പക്ഷെ അദ്ദേഹം EQ ഓടിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്'- ട്വിറ്ററില്‍ മെര്‍സിഡീസ് ബെന്‍സ് കുറിച്ചു. കമ്പനി പുറത്തിറക്കാനിരിക്കുന്ന പുതിയ ഇലക്ട്രിക് കാര്‍ നിരയാണ് EQ. സിഇഒ പദവിയൊഴിഞ്ഞെങ്കിലും 2021 -ല്‍ ഡയാമ്‌ലറിന്റെ മേല്‍നോട്ട സമിതിയുടെ ചെയര്‍മാനായി ഡയറ്റര്‍ സെഷി ചുമതലയേല്‍ക്കും. 1976 മുതല്‍ ഡയാമ്‌ലര്‍ ബെന്‍സില്‍ സേവനമനുഷ്ടിച്ച് വരികയാണ് സെഷി.

Most Read: ഒരേ നമ്പര്‍ പ്ലേറ്റില്‍ രണ്ട് വെര്‍ന സെഡാനുകള്‍, കസ്റ്റഡിയിലെടുത്ത് പൊലീസ് — വീഡിയോ

മെര്‍സിഡീസ് ബെന്‍സിനെ പരിഹസിച്ച് ബിഎംഡബ്ല്യു, പിന്നാലെ മറുപടിയും

2000 -ല്‍ ക്രൈസ്‌ലര്‍ ഗ്രൂപ്പിന്റെ പ്രസിഡന്റും സിഇഒയുമായി സെഷി മാറി. ശേഷം 2006 ലാണ് കമ്പനിയുടെ ചെയര്‍മാന്‍ പദവിയിലേക്ക് അദ്ദേഹം നിര്‍ദ്ദേശിക്കപ്പെട്ടത്. ഇതേവര്‍ഷംതന്നെ ഏറ്റവും നേട്ടങ്ങളുണ്ടാക്കിയ ബിസിനസ് വ്യക്തിയായും ടൈം മാസിക ഡയറ്റര്‍ സെഷിയെ തിരഞ്ഞെടുത്തു.

Most Read: മണ്ണുമാന്താൻ കട്ടിലും, പുതിയ കണ്ടുപിടുത്തത്തിന് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

1998 മുതലാണ് ഡയാമ്‌ലറും ക്രൈസ്‌ലറും വിപണിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. എന്തായാലും ഡയറ്റര്‍ സെഷിയോട് സാമ്യമുള്ള അഭിനേതാവിനെ വെച്ചാണ് ബിഎംഡബ്ല്യു അദ്ദേഹത്തിന്റെ അവസാന ദിന രംഗങ്ങള്‍ ചിത്രീകരിച്ചത്.

Most Read Articles

Malayalam
English summary
BMW Mocks Mercedes-Benz. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X