ബോബി ചെമ്മണ്ണൂരിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും

വ്യവസായി, ജീവകാരുണ്യ പ്രവർത്തകൻ എന്ന നിലയിലെല്ലാം കേരളത്തിൽ തരംഗമായ ആളാണ് ബോബി ചെമ്മണ്ണൂർ. സാമൂഹിക പ്രവർത്തനങ്ങളിൽ വളരെ സജീവമായ താരത്തിന് ഏറെ കമ്പമുള്ള മറ്റൊരു മേഖലയാണ് വാഹനങ്ങളുടേതും.

ബോബി ചെമ്മണ്ണൂരിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും

മുൻ അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ റോൾസ്​റോയ്​സിനു വരെ വില പറഞ്ഞയാളാണ് നമ്മുടെ സ്വന്തം ബോബി ചെമ്മണ്ണൂർ. തിയേറ്റർ പാക്കേജ്, സ്റ്റാർലൈറ്റ് ഹെഡ്‌ലൈനർ, ഇലക്ട്രോണിക് കർട്ടനുകൾ എന്നിവയുള്ള ആഢംബര മോഡലായിരുന്നു ഈ റോൾസ് റോയ്‌സ് ഫാന്റം. മാത്രമല്ല ഇന്ത്യയിൽ മെർസിഡീസ് ബെൻസ് EQC ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കിയ ആളും ഇദ്ദേഹം തന്നെയാണ്.

ബോബി ചെമ്മണ്ണൂരിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും

അതിനിടയിൽ ഇപ്പോൾ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും സ്വന്തമാക്കിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന വീഡിയോ മല്ലു കാർ ടോക്‌സ് എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും

ആഢംബര കാറുകളോട് എപ്പോഴും പ്രിയമുള്ള ബോബി സ്വന്തമാക്കിയിരിക്കുന്നത് വെള്ള നിറത്തിലുള്ള വെലാർ എസ്‌യുവിയാണ്. 2018 ലാണ് ബ്രിട്ടീഷ് ആഢംബര വാഹന കമ്പനിയായ റേഞ്ച് റോവർ വെലാറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. എസ്‌യുവിയെ ഇവോക്കിനും ഡിസ്കവറിക്കും ഇടയിലാണ് സ്ഥാപിച്ചിരിക്കുന്നതും.

ബോബി ചെമ്മണ്ണൂരിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും

ചെറിയ എസ്‌യുവിയായ ഇവോക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വെലാറിലെ ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, കൺട്രോൾ പാനൽ തുടങ്ങിയവയാണ് വെലാർ എസ്‌യുവിയിലെ ചില പ്രധാന സവിശേഷതകൾ.

ബോബി ചെമ്മണ്ണൂരിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ വെലാർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ബോബി ചെമ്മണൂർ ഡീസൽ വേരിയന്റാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ യൂണിറ്റാണ് ഈ പതിപ്പിന് തുടിപ്പേകുന്നത്. ഇത് 201 bhp കരുത്തിൽ 430 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ബോബി ചെമ്മണ്ണൂരിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും

ഓൾവീൽ ഡ്രൈവ് സംവിധാനവും വെലാർ എസ്‌യുവിയുടെ പ്രത്യേകതയാണ്. എഞ്ചിൻ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. റേഞ്ച് റോവർ വെലാർ ഒരു സികെഡി യൂണിറ്റായാണ് ഇന്ത്യയിൽ എത്തുന്നത്. ആഭ്യന്തര വിപണിയിൽ റേഞ്ച് റോവർ എസ്‌യുവിയുടെ വില 79.87 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും

എസ്‌യുവിയുടെ പെട്രോൾ പതിപ്പിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനും ഉപയോഗിക്കുന്നു. ഇത് 246 bhp പവറിൽ പരമാവധി 365 Nm torque സൃഷ്ടിക്കാനും ശേഷിയുള്ളതാണ്. കൂടാതെ നിരവധി പ്രീമിയം സവിശേഷതകളും വാഹനത്തിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

ബോബി ചെമ്മണ്ണൂരിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും

അതിൽ 14 വഴി ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഫ്രണ്ട്, ഇലക്ട്രിക്കലി ടിൽറ്റ്-ശേഷിയുള്ള പിൻസീറ്റ്, പനോരമിക് സൺറൂഫ്, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ലെതർ പൊതിഞ്ഞ സീറ്റുകൾ, സ്റ്റിയറിംഗ്, പ്രീമിയം സ്പീക്കർ സിസ്റ്റം, 4-സോൺ ക്ലൈമറ്റ് കൺട്രോൾ, 6 എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ഇഎസ്പി, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ തുടങ്ങി നിരവധി ഫീച്ചറുകളാണ് റേഞ്ച് റോവർ അണിനിരത്തുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും

സെലിബ്രിറ്റികൾക്കും ഇന്ത്യൻ വ്യവസായികൾക്കും ഇടയിൽ വളരെ ജനപ്രിയമായ ബ്രാൻഡാണ് റേഞ്ച് റോവർ എസ്‌യുവികൾ. റേഞ്ച് റോവർ ഡിസ്കവറി, റേഞ്ച് റോവർ ഡിസ്കവറി സ്പോർട്ട്, റേഞ്ച് റോവർ വോഗ്, ഡിഫൻഡർ എന്നിവയാണ് ഇന്ത്യയിൽ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്ന മോഡലുകൾ.

ബോബി ചെമ്മണ്ണൂരിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും

ബോബി ചെമ്മണൂരിന്റെ വാഹന ഗാരേജിൽ റോൾസ് റോയ്സ് ഫാന്റം VII പോലുള്ള അത്യാഢംബര ശേഖരമാണുള്ളത്. കേരളത്തിലെ ആദ്യ റോൾസ് റോയ്‌സ് ടാക്‌സി പദ്ധതിക്കും തുടക്കം കുറിച്ച് ബോബി ഏവരേയും ഞെട്ടിച്ചിരുന്നു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും ഇത്തരം വാഹനങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും

എന്നാൽ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കീഴിലെ ഓക്‌സിജന്‍ റിസോര്‍ട്ടിന്റെ പാക്കേജിലുള്ള യാത്രയുടെ ഭാഗമായാണ് കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയ്സ് ടാക്‌സി എത്തിച്ചിരിക്കുന്നത്. രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റർ വരെ സഞ്ചരിക്കാനാവുന്ന ഈ പാക്കേജിന് വെറും 25,000 രൂപയാണ് ബോബി ചെമ്മണ്ണൂർ റോൾസ് റോയ്‌സ് ടാക്സി ടൂറിനായി ഈടാക്കുന്നത്.

ബോബി ചെമ്മണ്ണൂരിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും

ഇതിനു പുറമെ ഡിസി അവന്തി, റേഞ്ച് റോവർ സ്പോർട്ട്, മെർസിഡീസ് ബെൻസ് EQC എന്നിവയും ബോബി ചെമ്മണൂരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇത് മെർസിഡീസ് ബെൻസ് ജിഎൽസിയെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പൂർണ ഇലക്‌ട്രിക് എസ്‌യുവിയാണ്. ബോബി ചെമ്മണൂർ കഴിഞ്ഞ വർഷം ഹെലികോപ്റ്റർ ടാക്സി സർവീസും ആരംഭിച്ചിരുന്നു.

ബോബി ചെമ്മണ്ണൂരിന്റെ ഗാരേജിലേക്ക് പുതിയ റേഞ്ച് റോവർ വെലാർ ആഢംബര എസ്‌യുവിയും

ഇന്ത്യയില്‍ ആദ്യമായി പോളാരിസ് സ്‌ലിംഗ് ഷോട്ട് എന്ന സ്പോർട്‌സ് കാർ സ്വന്തമാക്കിയതും ബോബി തന്നെയാണ്. നാല് വീലുകൾക്ക് പകരം മൂന്നു വീലുകളാണ് ഈ വാഹനത്തിനുള്ളത്. ഒരു ആഢംബര കാറായി നാം ഇതിനെ കാണുമെങ്കിലും മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലാണ് കമ്പനി ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന കാര്യവും കൌതുകമുണർത്തുന്ന ഒന്നാണ്. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഈ വാഹനത്തിന്റെ പ്രത്യേകത ഇതിന്റെ ഡിസൈന്‍ തന്നെയാണ്.

Most Read Articles

Malayalam
English summary
Boby chemmanur bought new range rover velar luxury suv
Story first published: Monday, October 18, 2021, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X