Just In
- 6 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 9 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 11 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 21 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- Movies
എനിക്ക് നിങ്ങളിൽ നിന്ന് കണ്ണെടുക്കാനാവില്ല, സജിനൊപ്പമുളള പുതിയ ചിത്രവുമായി ഷഫ്ന
- News
5 വര്‍ഷമായി, ഇതൊക്കെ രാഷ്ട്രീയമല്ലേ, സോളാര്‍ പീഡന കേസ് സിബിഐ വിട്ടതില്‍ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ
ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ഉടമസ്ഥൻ ബോബി ചെമ്മണ്ണൂരിനെ അറിയാത്തവർ ഇന്ന് ചുരുക്കമാണ്. പ്രത്യേകിച്ച് മലയാളികൾ. ഇടയ്ക്കിടക്ക് വാർത്തകളിൽ നിറയാറുള്ള അദ്ദേഹത്തിന്റെ വാഹന പ്രേമവും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

റോൾസ് റോയ്‌സ് ഗോൾഡൻ ടാക്‌സി കൈവശമുള്ള ബോബി ചെമ്മണ്ണൂർ ഇപ്പോൾ ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവിയായ മെർസിഡീസ് ബെൻസ് EQC -യും സ്വന്തമാക്കിയിരിക്കുകയാണ്.

കേരളത്തിലെ മെർസിഡീസ് ബെൻസ് ബ്രിഡ്ജ് വേ മോട്ടോർസിൽ നിന്നാണ് ബോബി ഏറ്റവും പുതിയ EQC എസ്‌യുവിയുടെ ഡെലിവറി എടുത്തത്. ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ശക്തമായ ഇലക്ട്രിക് കാറാണിത്.

ഒരൊറ്റ വേരിയന്റിൽ മാത്രം ലഭ്യമാകുന്ന മെർസിഡീസ് ബെൻസ് EQC ഇവിക്ക് 99.3 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഇത് ഒരു ആമുഖ വിലയാതിനാൽ വരും ആഴ്ചകളിൽ വർധിക്കാൻ സാധ്യതയുണ്ട്.

പെട്രോൾ-ഡീസൽ കരുത്തിൽ എത്തുന്ന GLC എസ്‌യുവിയെ സഹായിക്കുന്ന അതേ പ്ലാറ്റ്ഫോമിലാണ് EQC ഇലക്ട്രിക്കിനെയും ജർമൻ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. എന്നിരുന്നാലും GLC-യിൽ നിന്നും തികച്ചും വ്യത്യസ്‌ത ഭാവമാണ് ഈ ഇവിയിൽ മെർസിഡീസ് വാഗ്‌ദാനം ചെയ്യുന്നത്.

മുന്നിലും പിന്നിലുമുള്ള ആക്‌സിൽ വ്യക്തിഗതമായി സ്ഥാപിച്ചിരിക്കുന്ന രണ്ട് അസിൻക്രണസ് ഇലക്ട്രിക് മോട്ടോറുകളാണ് EQC-ക്ക് കരുത്തേകുന്നത്. രണ്ട് മോട്ടോറുകളും സംയോജിച്ച് പരമാവധി 408 bhp പവറും 765 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ കഴിയുന്ന EQC മണിക്കൂറില്‍ പരമാവധി 180 കിലോമീറ്റർ വേഗതയും പുറത്തെടുക്കാൻ ശേഷിയുള്ളതാണ്. WLTP സർട്ടിഫിക്കേഷൻ അനുസരിച്ച് മെർസിഡീസ് ബെൻസ് EQC പൂർണ ചാർജിൽ മൊത്തം 400 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്.
MOST READ: മൈലുകൾ താണ്ടി എസ്‌യുവി; നെക്സോണിന്റെ 1.50 ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ

ഇതിന് 85 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. EQC 400 ന് ഒന്നിലധികം ചാർജിംഗ് ഓപ്ഷനുകളും ഉണ്ട്. ആദ്യത്തേത് ബേസിക് വാൾ സോക്കറ്റ് ചാർജറാണ്. അത് ബാറ്ററി പൂർണമായും ചാർജ് ചെയ്യുന്നതിന് ഏകദേശം 20 മണിക്കൂർ എടുക്കും.

രണ്ടാമത്തേത് എസ്‌യുവി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 10 മണിക്കൂർ എടുക്കുന്ന എസി ചാർജറാണ്. അവസാനത്തേത് ഫാസ്റ്റ് ചാർജറാണ് ഇത് 90 മിനിറ്റ് അല്ലെങ്കിൽ 1 മണിക്കൂർ 30 മിനിറ്റ് മാത്രം മതിയാകും ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ.