ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

ബോളിവുഡ് നടന്മാരും നടിമാരും ആഡംബരപൂർണ്ണമായ ജീവിതമാണ് നയിക്കുന്നത് എന്ന് പലപ്പോഴും നമുക്ക് അസൂയ്യ തോന്നിയിട്ടുണ്ടാവാം ഇനി ഇപ്പോൾ നിങ്ങൾക്ക് ആർക്കും തോന്നിയിട്ടില്ലെങ്കിലും എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്.

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

കാര്യമായ പണി ഒന്നും എടുക്കാതെ വലിയ പ്രതിഫലങ്ങൾ ഇവർ വാങ്ങുന്നു എന്ന അരോപണം പലർക്കും ഉണ്ടാവാം, അത് തൽക്കാലം നമുക്ക് ഇവിടെ ചർച്ച ചെയ്യേണ്ട. പലപ്പോഴും ഷൂട്ടിംഗിനുവേണ്ടി മണിക്കൂറുകൾ അല്ലെങ്കിൽ ചിലപ്പോൾ ദിവസങ്ങൾ വരെ ലൊക്കേഷനുകളിൽ ഈ നടീ നടന്മാർക്ക് കഴിയേണ്ടിയതായി വരാരുണ്ട്.

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

അത്തരം അവസരങ്ങളിലും മറ്റും അവർ താമസിക്കാനും വിശ്രമിക്കാനും മറ്റും ഉപയോഗിക്കുന്ന വാനിറ്റി വാനുകളെക്കുറിച്ച് ഏറിയ പങ്ക് ആളുകൾക്കും അറിയാം. ചില മുൻനിര ബോളിവുഡ് സെലിബ്രിറ്റികളുടെ വാനിറ്റി വാനുകളും അവയുടെ സുഖസൗകര്യങ്ങളും നമുക്ക് ഒന്ന് നോക്കാം:

MOST READ: കൊവിഡ് ദുരിതാശ്വാസത്തിന് ഓൺലൈൻ ലേലത്തിനൊരുങ്ങി ഹാർലി ഡേവിഡ്‌സൺ

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

ഷാറൂഖ് ഖാൻ

കിംഗ് ഖാൻ എന്നറിയപ്പെടുന്ന ബോളിവുഡിലെ താര പ്രമുഖരിൽ ഒരാളായ ഷാരൂഖ് ഖാൻ ചതികഞ്ഞൊരു വാഹന പ്രേമിയാണ്. നിരവധി ആഢംബര കാറുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ, അദ്ദേഹത്തിന് ഒരു പുതിയ ഹ്യുണ്ടായി ക്രെറ്റയും ലഭിച്ചിരുന്നു. കൂടാതെ വോൾവോയിൽ നിന്നുള്ള ആഢംബര വാനിറ്റി വാനും SRK -യുടെ കൈവശമുണ്ട്. DC ഡിസൈൻ പരിഷ്‌ക്കരിച്ച വോൾവോ B9R എന്ന മോഡലാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്.

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

വാനിറ്റി വാനിൽ ആംബിയന്റ് ലൈറ്റിംഗുള്ള ഒരു ചെറിയ അടുക്കള വാഗ്ദാനം ചെയ്യുന്നു. ആപ്പിൾ ടിവിയോടൊപ്പം 4k ഡിസ്‌പ്ലേകളും മറ്റ് നിരവധി ഉയർന്ന നിലവാരമുള്ള സവിശേഷതകളും വാൻ വാഗ്ദാനം ചെയ്യുന്നു.

MOST READ: ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

അക്ഷയ് കുമാർ

ബോളിവുഡിലെ നിരവധി വിജയകരമായ സിനിമകളിലൂടെ പ്രശസ്തനായ താരമാണ് അക്ഷയ് കുമാർ. ദൈർഘ്യമേറിയ ഷൂട്ടിംഗിനിടെ അദ്ദേഹം ഉപയോഗിക്കുന്ന വാനിറ്റി വാനിൽ വലിയൊരു ഇലക്ട്രിക്കലായി കൺട്രോൾ ചെയ്യാവുന്ന റെക്ലിനർ, ഒരു വലിയ ബെഡ്, ഒരു ചെറിയ മേക്കപ്പ് റൂം എന്നിവയുണ്ട്.

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

ആലിയ ഭട്ട്

യുവ നടി ആലിയ ഭട്ട് അടുത്തിടെ നിരവധി വിജയകരമായ സിനിമകളിലൂടെ ബോളിവുഡിൽ തിളങ്ങിയ താരമാണ്. ആലിയ ഭട്ടിന് അവളുടെ വാനിറ്റി വാനിനുള്ളിൽ വളരെ സവിശേഷമായ സജ്ജീകരണമാണുള്ളത്.

MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

വാൻ ഒരു ചെറിയ ബെഡ്റൂം, ബാത്ത്റൂം, മേക്കപ്പ് റൂം എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇഷ്‌ടാനുസൃത ഗ്രാഫിറ്റികളുള്ള ഒരു ചെറിയ കിടക്കയും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

സൽമാൻ ഖാൻ

ആഡംബര ബസിനെ അടിസ്ഥാനമാക്കി DC ഡിസൈൻ ചെയ്ത കസ്റ്റം വാനാണ് സൽമാൻ ഖാനുള്ളത്. കസ്റ്റമൈസ് ചെയ്ത വാനിറ്റി വാൻ ഉയർന്ന ഗ്രേഡ് ലെതറും വുഡ് വിനൈലും ഉപയോഗിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

എൽഇഡി സ്‌ക്രീൻ, ഇലക്ട്രിക് റെക്ലിനറുകൾ, ഒരു ചെറിയ ബാത്ത്‌റൂം, സൽമാൻ ഖാന്റെ ധാരാളം പോസ്റ്ററുകൾ എന്നിവയുള്ള ആഢംബര ക്യാബിൻ വാനിറ്റി വാനിൽ ലഭ്യമാണ്.

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

രൺബീർ കപൂർ

ബോളിവുഡിലെ ചുറുചുറുക്കും ഊർജ്ജസ്വലവുമായ പ്രകടനത്തിലൂടെയാണ് രൺബീർ കപൂർ അറിയപ്പെടുന്നത്. തന്റെ അതേ തരത്തിലുള്ള ഊർജ്ജം പ്രതിഫലിപ്പിക്കുന്ന ഒരു വാനിറ്റി വാനാണ് താരം സ്വന്തമാക്കിയത്. ഇതിന് ഒരു ചെറിയ മേക്കപ്പ് റൂം, ടിവിയും മ്യൂസിക് സിസ്റ്റവുമുള്ള ഒരു റിക്ലൈനറും ചുറ്റിനും ബാറ്റ്മാന്റെ പോസ്റ്ററുകളും ഉണ്ട്.

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

ഹൃത്വിക് റോഷൻ

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളും വലിയ കാർ പ്രേമിയുമാണ് ഹൃത്വിക് റോഷൻ. നിരവധി മെർസിഡസ് ബെൻസ് S-ക്ലാസ്, മേബാക്ക് സെഡാനുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്.

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

12 മീറ്റർ ദൈർഘ്യമുള്ള ബസ് കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ചതാണ് അദ്ദേഹത്തിന്റെ വാനിറ്റി വാൻ. ഒരു ലോഞ്ചും നാല് റെക്ലിനറുകളും ഒരു വലിയ സ്‌ക്രീനും ജക്കൂസിയും അകത്തുണ്ട്.

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

സോനം കപൂർ

സോനം കപൂറിന്റെ വാനിറ്റി വാൻ അകത്ത് നിന്ന് ഒരു ആധുനിക സജ്ജീകരണം പോലെ കാണപ്പെടുന്നു, ഇത് ഒരു ബെഡ്റൂം, ഒരു മേക്കപ്പ് റൂം, ഒരു വലിയ സീറ്റിംഗ് ഏരിയ എന്നിവ വാഗ്ദാനം ചെയ്യുന്നു. ആധുനിക എൽഇഡി ലൈറ്റുകളും ആംബിയന്റ് ലൈറ്റുകളും ക്യാബിനിൽ സോനം സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണം തയ്യാറാക്കാൻ ഒരു ചെറിയ അടുക്കളയും വാഹനത്തിനുള്ളിലുണ്ട്.

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

വരുൺ ധവാൻ

വരുൺ ധവാൻ തന്റെ വാനിറ്റി വാൻ തന്റെ വീടിന്റെ ഒരു ചെറിയ പതിപ്പ് പോലെ കസ്റ്റമൈസ് ചെയ്തു. ഇറക്കുമതി ചെയ്ത ജക്കൂസിയും ഒരു കൂട്ടം ആധുനിക ഗാഡ്‌ജെറ്റുകളും ഉൾപ്പെടെ നിരവധി ആഢംബര ഫിറ്റിംഗുകൾ വാൻ വാഗ്ദാനം ചെയ്യുന്നു. വിശ്രമിക്കുന്നതിനായി ഒരു ചെറിയ ബെഡും വാനിനുള്ളിലുണ്ട്.

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

സഞ്ജയ് ദത്ത്

മറ്റൊരു DC സൃഷ്ടിയായ സഞ്ജയ് ദത്തിന്റെ വാനിറ്റി വാൻ സിംഗിൾ ആക്‌സിൽ വോൾവോ ബസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. സഞ്ജയ് ദത്തിന്റെ വാനിറ്റി വാനിന് പാശ്ചാത്യ നാടുകളിൽ കാണപ്പെടുന്ന ഒരു ആഢംബര കോച്ചിന്റെ രൂപഘടനയാണ്.

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

ഹൈ-എൻഡ് ഫിറ്റിംഗുകൾ, നിയോൺ ലൈറ്റിംഗ്, ലെതറിന്റെ വിപുലമായ ഉപയോഗം എന്നിവ ഉപയോഗിച്ച് ഇന്റീരിയറുകൾ വളരെ ആഢംബരമാണ്. വൈദ്യുത നിയന്ത്രിത ക്യാപ്റ്റൻ സീറ്റ്, വലിയ സ്‌ക്രീൻ ടിവി, ഉയർന്ന നിലവാരമുള്ള മ്യൂസിക്ക് സിസ്റ്റം, ഒരു മിനിബാർ എന്നിവ സഞ്ജുവിന്റെ വാനിറ്റി വാനിലെ മറ്റ് സവിശേഷതകളാണ്.

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

അജയ് ദേവ്ഗൺ

ആക്ഷൻ സിനിമകളിലെ വേഷങ്ങൾക്കും ഉയർന്ന നിലവാരമുള്ള ആഡംബര കാറുകളുടെ ശേഖരത്തിനും അജയ് ദേവ്ഗൺ അറിയപ്പെടുന്നു. വ്യത്യസ്ഥമായ ബാഹ്യ രൂപകൽപ്പനയാണ് അദ്ദേഹത്തിന്റെ വാനിറ്റി വാനിനുള്ളത്. ദേവ്ഗണ്ണിന്റെ വാനിറ്റി വാനിന്റെ അകത്തളം വളരെ ആഢംബരം നിമറഞ്ഞതാണ്.

ബോളിവുഡ് താരങ്ങളും അവരുടെ അത്യാഢംബര വാനിറ്റി വാനുകളും

വലിയ സ്‌ക്രീൻ ടിവികളും നിരവധി സുഖസൗകര്യങ്ങളും ഉൾക്കൊള്ളുന്നു. ഓഫീസ് സ്പെയ്സ്, ബാത്ത് റൂം, ബെഡ്റൂം, അടുക്കള എന്നിവ ഉൾപ്പെടുന്ന വാൻ പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Bollywood actors vanity vans Shahrukh Khan Akshay Kumar Alia Bhatt. Read in Malayalam.
Story first published: Wednesday, April 29, 2020, 13:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X