ഇലക്ട്രിക് സ്കൂട്ടറാണോ സൈക്കിളാണോ മികച്ചത്; സംശയത്തിനുളള ഉത്തരം അറിയാം

ഇലക്ട്രിക് സ്കൂട്ടറിന് പകരം ഒരു ഇലക്ട്രിക് സൈക്കിൾ വാങ്ങാൻ ആളുകൾക്ക് ചെറിയ മടി കാണും. എന്നാൽ രണ്ടും ശരിയായി ഒന്ന് താരതമ്യം ചെയ്താൽ വലിയ വ്യത്യാസമില്ല എന്ന് അറിയാൻ സാധിക്കും. ഒരു ഇലക്ട്രിക് സ്കൂട്ടർ അല്ലെങ്കിൽ ഇലക്ട്രിക് സൈക്കിൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നറിയാമോ. വാഹനം വാങ്ങുന്നതിൻ്റെ ഉദ്ദേശ്യം, റേഞ്ച്, ചാർജ് ചെയ്യാനെടുക്കുന്ന സമയം, വില, പോർട്ടബിലിറ്റി അങ്ങനെ നിരവധി കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇലക്ട്രിക് സ്കൂട്ടറും ഇലക്ട്രിക് സൈക്കിളും നമ്മുക്കൊന്ന് താരതമ്യം ചെയ്ത് നോക്കാം
.

ഫിറ്റ്നസാണ് നിങ്ങളുടെ പ്രഥമ പരിഗണന എങ്കിൽ ഫയർഫോക്സ് അർബൻ വാങ്ങുന്നതാണ് ഉത്തമം. 90 കിലോമീറ്റർ വരെയാണ് ക്ലെയിംചെയ്തിരിക്കുന്ന റേഞ്ച്. ബൗൺസ് ഇൻഫിനിറ്റി E1 നേക്കാൾ 5 കിലോമീറ്റർ കൂടുതലാണ് ഫയർഫോക്സിൻ്റെ വാഗ്ദാനം. അത് മാത്രമല്ല ഫുൾ ചാർജ് ചെയ്യാൻ ഏകദേശം അഞ്ച് മണിക്കൂർ എടുക്കുന്നുമുണ്ട്. യാത്രയിൽ കുറച്ച് കൂടുതൽ കലോറികൾ കത്തിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ സൈക്കിൾ വാങ്ങിയാൽ യാത്ര കൂടുതൽ ആരോഗ്യകരമാക്കാം എന്നതാണ് ഗുണം. നിങ്ങൾക്ക് 7-സ്പീഡ് ഡ്രൈവ്ട്രെയിനിലേക്ക് എളുപ്പത്തിൽ നീങ്ങാനും സാധിക്കും

ഇലക്ട്രിക് സ്കൂട്ടറാണോ സൈക്കിളാണോ മികച്ചത്; സംശയത്തിനുളള ഉത്തരം അറിയാം
സൈക്കിളിൻ്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഫയർഫോക്സ് അർബൻ ഇക്കോ എന്നത് നഗര യാത്രകൾക്ക് വേണ്ടിയുള്ള ഒരു ഹൈബ്രിഡ് ബൈക്കാണ്. അത് കൊണ്ട് തന്നെ ഇതിന് ഫ്രണ്ട് ഷോക്ക് അബ്സോർബർ വരുന്നില്ല, ഭാരം കുറയ്ക്കാനും പെർഫോമൻസ് വർദ്ധിപ്പിക്കാനും സ്ലിം വീലുകളും ടയറുകളുമാണ് കമ്പനി നൽകിയിരിക്കുന്നത്. ട്വിൻ ഡിസ്ക് ബ്രേക്കുകൾ പെട്ടെന്ന് തന്നെ വാഹനത്തിൻ്റെ വേഗം ഡ്രോപ്പ് ചെയ്യാൻ സഹായിക്കുന്നുണ്ട്. ഫ്ലാറ്റ് ഹാൻഡിൽബാറുകളും എർഗണോമിക് ഗ്രിപ്പുകളും ഉപയോഗിച്ച് പൂർണമായും ഒരു നഗരയാത്രയ്ക്കായി നിർമിച്ചിരിക്കുന്നതാണ് എന്ന് നിസംശയം പറയാം.

ഒരുപാട് ഫീച്ചേഴ്സുമായിട്ടാണ് ഫയർഫോക്സ് നിരത്തിലിറങ്ങുന്നത്, കാരണം ഫിറ്റ് ആപ്പ് എന്ന ഫീച്ചറിലൂടെ വാഹനത്തിൻ്റെ വേഗത, കവർ ചെയ്ത ദൂരം, കലോറികൾ, ഹ്യദയത്തിൻ്റെ ഇടിപ്പ് എന്നിവയെല്ലാം ട്രാക്ക് ചെയ്യാൻ സാധിക്കുന്നു, അത് കൊണ്ട് തന്നെ നിങ്ങളുടെ വ്യായാമത്തിലാണെങ്കിലും റൈഡിംഗ് ശൈലിയിലും കൂടുതലായി ശ്രദ്ധിക്കാൻ കഴിയുന്നുണ്ട്. ഇതെല്ലാം 74,999 രൂപയ്ക്ക് ലഭിക്കുന്നു.

ബൗൺസ് ഇൻഫിനിറ്റി E1 -ൽ പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുണ്ട്, അത് സ്‌കൂട്ടറിനെക്കുറിച്ചുള്ള ന്യായമായ വിവരങ്ങൾ നൽകുന്നു. ഇത് ട്രിപ്പ് മീറ്ററുകൾ, ബാറ്ററി ലെവൽ, റേഞ്ച്, സ്പീഡ്, സമയം മുതലായവ പ്രദർശിപ്പിക്കുന്നു. നിങ്ങൾ യാത്രയിലായിരിക്കുമ്പോൾ ഇൻകമിംഗ് കോളുകൾ ഡിസ്പ്ലേ ചെയ്യാൻ അനുവദിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇതിൽ ഉൾപ്പെടുന്നു.

ബൗണ്‍സ് ഇന്‍ഫിനിറ്റി E1 ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു - ബാറ്ററി പായ്ക്ക് ഇല്ലാത്ത ഇന്‍ഫിനിറ്റി E1 മോഡലിന് 45,099 രൂപ വില വരുമ്പോള്‍ ഇന്‍ഫിനിറ്റി E1 വിത്ത് ബാറ്ററി പാക്കിന് 68,999 രൂപയും നല്‍കണം. പ്രാക്ടിക്കാലിറ്റിയുടെ കാര്യത്തിൽ ബൗൺസ് ഇൻഫിനിറ്റി ഒന്നാം സ്ഥാനത്ത് തന്നെയാണ്. ഇൻഫിനിറ്റി E1 -ന്റെ സീറ്റ് വിശാലവും സൗകര്യപ്രദവുമാണ്. എന്നിരുന്നാലും, സീറ്റിന്റെ മുൻവശം സാധാരണയേക്കാൾ അല്പം വീതിയുള്ളതാണ്. തൽഫലമായി, റൈഡർക്ക് തങ്ങളുടെ കാലുകൾ അല്പം വീതിയിൽ വിരിച്ച് ഇരിക്കേണ്ടിവരുന്നു, ഇത് അല്പം അസ്വാസ്ഥ്യമാണ്, പ്രത്യേകിച്ച് ഉയരം കുറഞ്ഞ റൈഡർമാർക്ക്.

2.2kW ഇലക്ട്രിക് മോട്ടോറിലേക്ക് കരുത്ത് അയയ്ക്കുന്ന 2kWh ബാറ്ററി പായ്ക്കാണ് ഇൻഫിനിറ്റി E1 -ന് പവർ പകരുന്നത്. ഇപ്പോൾ പവർ കണക്കുകൾ അത്ര മികച്ചതല്ല, എന്നാൽ സ്‌കൂട്ടറിന് 85 Nm പീക്ക് torque ഉണ്ട്, ഇലക്ട്രിക് സ്‌കൂട്ടറിന്റെ കാര്യത്തിൽ അത് വളരെ മികച്ചതാണ്. ഇൻഫിനിറ്റി E1-ന് പവർ, ഇക്കോ, ഡ്രാഗ് എന്നിങ്ങനെ ഒന്നിലധികം റൈഡ് മോഡുകളും ലഭിക്കുന്നു. ഇക്കോ മോഡിൽ മണിക്കൂറിൽ 35 കിലോമീറ്ററും പവർ മോഡിൽ 65 കിലോമീറ്ററും വേഗത കൈവരിക്കാൻ സ്കൂട്ടറിന് കഴിയും. ബൗൺസ് ഇനിഫിനിറ്റി E1 -ന്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 65 കിലോമീറ്ററാണ്.

ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഇത് ചാർജ് ചെയ്താൽ, ചാർജിംഗ് സമയം 100 മുതൽ 120 മിനിറ്റ് വരെയായി കുറയും. പൂർണമായും ചാർജ് ചെയ്‌താൽ, സ്‌കൂട്ടർ നിങ്ങൾക്ക് ഇക്കോ, പവർ മോഡുകളിൽ യഥാക്രമം 65 കിലോമീറ്ററും 50 കിലോമീറ്ററും യഥാർത്ഥ ലോക റൈഡിംഗ് റേഞ്ച് നൽകും. ബൗൺസ് ബാംഗ്ലൂരിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും രാജ്യത്തുടനീളം അത്തരം സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലുമാണ്. സ്വാപ്പിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന്, ഉപഭോക്താക്കൾക്ക് ഏകദേശം 850 രൂപ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ പർച്ചേസ് ചെയ്യണം.

Most Read Articles

Malayalam
English summary
Bounce infinity e1 or electric cycle which one will select for city ride
Story first published: Monday, February 6, 2023, 12:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X