കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

കാറില്‍ യാത്രചെയ്യുമ്പോള്‍ മാതാപിതാക്കള്‍ കുട്ടിയെ കൈയിലോ മടിയിലോ പിടിക്കുന്നത് നമ്മള്‍ പലപ്പോഴും കാണാറുണ്ട്. ഇത് പലപ്പോഴും സുരക്ഷിതമായ ഒരു മാര്‍ഗ്ഗമല്ലെന്ന് വേണം പറയാന്‍.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

സമീപകാലത്ത്, രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന കാറുകളില്‍ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചു. പക്ഷേ കുട്ടികളുടെ സുരക്ഷ എന്നത് ഇപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വശമാണ്. എന്നിരുന്നാലും, ചില കാര്‍ നിര്‍മ്മാതാക്കള്‍ ISOFIX സീറ്റ് മൗണ്ടുകള്‍ സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ കുറഞ്ഞത് ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

പാസഞ്ചര്‍ കാറുകളിലെ കുട്ടികളുടെ സുരക്ഷാ സീറ്റുകള്‍ക്കായുള്ള അറ്റാച്ചുമെന്റ് പോയിന്റുകള്‍ക്കായുള്ള അന്താരാഷ്ട്ര നിലവാരമാണ് ISOFIX. ഇന്ന് രാജ്യത്ത് ലഭ്യമായ, പ്രത്യേകിച്ച് 12 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ താഴെ, ISOFIX സീറ്റ് മൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന മികച്ച അഞ്ച് സബ് കോംപാക്ട് എസ്‌യുവികള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

മഹീന്ദ്ര XUV300

മഹീന്ദ്രയുടെ ഉല്‍പന്ന പോര്‍ട്ട്ഫോളിയോയില്‍ നിന്നുള്ള ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് XUV300. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ക്രാഷ് ടെസ്റ്റില്‍ സബ് കോംപാക്ട് എസ്‌യുവി മുതിര്‍ന്നവര്‍ക്ക് 5 സ്റ്റാര്‍ സുരക്ഷ റേറ്റിംഗും കുട്ടികള്‍ക്ക് 4 സ്റ്റാര്‍ റേറ്റിംഗും നേടിയിരുന്നു.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

7 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഓള്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകള്‍ വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

W4, W6, W8, W8 (O) എന്നീ നാല് ട്രിമ്മുകളിലും സ്റ്റാന്‍ഡേര്‍ഡായി ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ കമ്പനി XUV300-യില്‍ വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ വില ആരംഭിക്കുന്നത്, പ്രാരംഭ പതിപ്പിന് 7.95 ലക്ഷം മുതല്‍ 11.46 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

ടാറ്റ നെക്‌സോണ്‍

ഗ്ലോബല്‍ NCAP-ല്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടിയ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ കാറാണ് ടാറ്റ നെക്‌സോണ്‍. എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കുന്നു.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

നിലവില്‍ 20 വ്യത്യസ്ത വേരിയന്റുകളില്‍ വാഹനം വാഗ്ദാനം ചെയ്യുന്നു. പെട്രോളില്‍ 12 വേരിയന്റുകളും ഡീസലില്‍ 8 വേരിയന്റുകളും - ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഉള്‍പ്പെടുന്നു.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

എസ്‌യുവിയുടെ പ്രാരംഭ പതിപ്പിന് 7.19 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 12.95 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

മാരുതി സുസുക്കി വിറ്റാര ബ്രെസ

മാരുതി സുസുക്കി വിറ്റാര ബ്രെസ രാജ്യത്ത് അവതരിപ്പിച്ചതു മുതല്‍ മത്സരാധിഷ്ഠിത സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലെ മിന്നും താരമാണ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഫോര്‍-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗുള്ള ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണിത്.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

എസ്‌യുവിയില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. LXI, VXI, ZXI, ZXI പ്ലസ് എന്നിങ്ങനെ നാല് ട്രിമുകളിലായി ചൈല്‍ഡ് സീറ്റുകള്‍ക്കായി ISOFIX ആങ്കറുകളും ഇതിന് ലഭിക്കുന്നു. എസ്‌യുവിക്ക് 7.51 ലക്ഷം രൂപ മുതല്‍ 11.25 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

ഹ്യുണ്ടായി വെന്യു

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ജനപ്രിയ കാറുകളില്‍ ഒന്നാണ് വെന്യു. ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്ടിവിറ്റിയുമായി രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച എസ്‌യുവിയാണിത്.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

6-എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ചിടത്തോളം, എസ്‌യുവിക്ക് എല്ലാ ട്രിമ്മുകളിലും സ്റ്റാന്‍ഡേര്‍ഡായി ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ ലഭിക്കുന്നു. വാഹത്തിന് 6.92 ലക്ഷം രൂപ മുതല്‍ 11.76 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

നിസാന്‍ മാഗ്‌നൈറ്റ്

ഉയര്‍ന്ന മത്സരാധിഷ്ഠിത സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും പുതിയ ഓഫറാണ് മാഗ്‌നൈറ്റ്.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തല്‍, ആന്റി-റോള്‍ ബാര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ISOFIX തുടങ്ങി നിരവധി സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകള്‍ ഇതിലുണ്ട്.

കൂട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണോ? തെരഞ്ഞെടുക്കാം ഈ സബ് കോംപാക്ട് എസ്‌യുവികള്‍

ബേസ് XE ട്രിമിന് പുറമെ, എല്ലാ ട്രിമ്മുകളിലും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 6.99 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 9.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Vitara Brezza To Nissan Magnite, Find Out Here Some Top Sub-Compact SUVs Offered With ISOFIX Seat Mounts. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X