ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

ഉത്സവ സീസണ്‍ അടുത്തതോടെ പലരും വാഹനങ്ങള്‍ സ്വന്തമാക്കുന്ന സമയമാണിത്. വാഹന വിപണിയെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സമയം കൂടി എന്നുവേണമെങ്കില്‍ പറയാം.

ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

അതുകൊണ്ട് തന്നെ നിര്‍മ്മാതാക്കള്‍ എല്ലാരും പല ഓഫറുകളും ആനുകൂല്യങ്ങളും വാഹനങ്ങള്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു സാധരണക്കാരനും വാഹനം വാങ്ങിക്കാന്‍ പറ്റിയ അവസരമാണിത് എന്നുവേണമെങ്കില്‍ പറയാം. മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ താമസിക്കുന്ന രാകേഷ് കുമാര്‍ ഗുപ്ത എന്നൊരാളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്,

ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

സംഭവം എന്താണെന്ന് അറിയേണ്ടേ!. ഒരു സ്‌കൂട്ടര്‍ സ്വന്തം ആക്കാന്‍ ആഗ്രഹം തോന്നിയ രാകേഷ തനിക്ക് അടുത്തുള്ള ഹോണ്ടയുടെ ഡീലര്‍ഷിപ്പില്‍ എത്തുന്നു. ഹോണ്ടയുടെ ഏറ്റവും പുതിയ ആക്ടിവ 125 കണ്ട് ഇഷ്ടപ്പെടുകയും ചെയ്തു. ആക്ടിവയുടെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് അദ്ദേഹം തെരഞ്ഞെടുത്തത്.

ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

ഇതിന് ശേഷം നടന്ന സംഭവങ്ങളാണ് രാകേഷിനെ വാര്‍ത്തകളില്‍ ഇടം നേടികൊടുത്തത്. 83,000 രൂപയാണ് പുതിയ ആക്ടിവ 125 -ന്റെ സത്‌ന ഡീലര്‍ഷിപ്പിലെ വില. വാഹനം വാങ്ങുന്നതിന് 83,000 രൂപയും നാണയമായിട്ടാണ് രാകേഷ് ഡീലര്‍ഷിപ്പില്‍ നല്‍കിയത്.

ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

ഏകദേശം മൂന്നു മണിക്കൂര്‍ സമയം എടുത്താണ് ഡീലര്‍ഷിപ്പില്‍ ഉള്ളവര്‍ക്ക് ഈ നാണയം മുഴുവന്‍ എണ്ണി തീര്‍ന്നത്. 5 രൂപ, 10 രൂപ നാണയങ്ങളായിരുന്നു ഇതില്‍ കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂട്ടര്‍ നിരയില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡലാണ് ആക്ടിവ.

ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

അടുത്തിടെയാണ് ആക്ടിവ 125 -ന്റെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ കമ്പനി അവതരിപ്പിച്ചത്. സ്റ്റാന്റേര്‍ഡ്, അലോയി, ഡിലക്സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്.

ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

സ്റ്റാന്റേര്‍ഡ് പതിപ്പിന് 67,490 രൂപയും, അലോയി പതിപ്പിന് 70,990 രൂപയും, ഡിലക്സ് പതിപ്പിന് 74,490 രൂപയുമാണ് എക്സ്ഷോറൂം വില. ഒരുപിടി മാറ്റങ്ങളുമായിട്ടാണ് പുതിയ സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരം നിര്‍ബന്ധമാണ്. ഇതിന് മുന്നോടിയായാണ് ബിഎസ് VI ആക്ടിവ വിപണിയിലെത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളുടെ പട്ടികയില്‍ ആദ്യസ്ഥാനക്കാരനാണ് ആക്ടിവ.

ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് ആക്ടിവ സ്വന്തമാക്കിയിരിക്കുന്നത്. പുതിയ ബിഎസ് VI പതിപ്പ് എത്തുന്നതോടെ വില്‍പ്പന ഇനിയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

ആക്ടിവ 5G എന്നൊരു പരിമിത പതിപ്പിനെയും അടുത്തിടെ കമ്പിനി വിപണയില്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും വ്യത്യസ്തമായി രണ്ട് കളര്‍ ഓപ്ഷനില്‍ അതിനൊപ്പം അധിക സവിശേഷതകളും ഉള്‍പ്പെടുത്തിയാണ് പരിമിത പതിപ്പിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

മരിച്ചു കൊണ്ടിരുന്ന ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ വിപണിക്ക് ഉത്തേജനമേകി കൊണ്ട് 2001 -ലാണ് ഹോണ്ട ആക്ടിവ അവതരിപ്പിച്ചത്. ആക്ടിവയുടെ സൗകര്യവും യൂണിസെക്‌സ് അപ്പീലും തുടക്കം മുതല്‍ ഉപഭോക്താക്കളു മനം കവര്‍ന്നു. ഇന്നും അത് തുടരുകയും ചെയ്യുന്നു.

ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

2016-17 ലാണ് ആക്ടിവ, മോട്ടോര്‍സൈക്കിളുകളുടെ ആധിപത്യം മറികടന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സ്‌കൂട്ടര്‍ നിരയിലേക്ക് ഉയര്‍ന്നത്. ഒരോ അഞ്ച് മിനിറ്റിലും രാജ്യത്ത് ഒരു ആക്ടിവ വില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്ന് വകഭേദങ്ങളില്‍ ആക്ടിവ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

ഹോണ്ട ആക്ടിവ i -ആണ് ആദ്യ പതിപ്പ്. ഇതില്‍ 109.19 സിസി എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 8 bhp കരുത്തും 8.9 Nm torque ഉം ഉത്പാദിപ്പിക്കും. 52,887 രൂപയാണ് തുടക്ക പതിപ്പിന്റെ വില. ആക്ടിവ 5G ആണ് ഈ നിരയില്‍ നിന്നുള്ള രണ്ടാമത്തെ വകഭേദം.

ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

109.19 സിസി എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 8 bhp കരുത്തും 9 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 56,535 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. ആക്ടിവ 125 ആണ് ഈ നിരയില്‍ നിന്നുള്ള മൂന്നാമന്‍.

ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

124 സിസി എഞ്ചിന്‍ കരുത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 8.5 bhp കരുത്തും 10.54 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 62,591 രൂപയാണ് പതിപ്പിന്റെ വില.

Most Read Articles

Malayalam
English summary
MP Man Buys Honda Activa and Pays Rs 83,000 in Coins. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X