ക്യാബില്‍ എസിയില്ലെങ്കില്‍ മിണ്ടാതിരിക്കല്ലേ... ഓലക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് 15000 രൂപ!

നമ്മില്‍ പലരും ടാക്‌സിയും ക്യാബുമെല്ലാം ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരായിരിക്കും. സേവനദാതക്കള്‍ നല്‍കുന്ന സൗകര്യങ്ങള്‍ എല്ലാം ഉള്‍പെടുത്തിയായിരിക്കും അവര്‍ നമ്മളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കുന്നത്. ചില ടാക്‌സി കാറുകളില്‍ യാത്ര ചെയ്യുമ്പോള്‍ അതില്‍ എസി പ്രവര്‍ത്തനരഹിതമായിരിക്കുന്ന അവസ്ഥ ചിലര്‍ക്കെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാകാം.

എന്നിരുന്നാലും ടാക്‌സി നിരക്ക് അവര്‍ കൃത്യമായി വാങ്ങിയിട്ടുണ്ടാകും. അത്തരം ദുരനുഭവം നേരിട്ടാല്‍ പിന്‍വാങ്ങരുതെന്ന ഒരു ഉദാഹരണമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താന്‍ സവാരി വിളിച്ച ഓല ക്യാബിലെ എസി പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ച് മാന്യമായ ഒരു തുക നഷ്ടപരിഹാരമായി വാങ്ങിയിരിക്കുകയാണ് ബെംഗളൂരു സ്വദേശിയായ വ്യവസായി. തങ്ങളുടെ വാഹനങ്ങളിലൊന്നിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റ് തകരാറിലായതിനെത്തുടര്‍ന്ന് ഉപഭോക്താവിന് അതൃപ്തി നേരിട്ടതിന്റെ അടിസ്ഥാനത്തില്‍ ഓലയുടെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളിനും കമ്പനിക്കുമെതിരെയാണ് കേസ് ഫയല്‍ ചെയ്തത്.

ക്യാബില്‍ എസിയില്ലെങ്കില്‍ മിണ്ടാതിരിക്കല്ലേ... ഓലക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് 15000 രൂപ!

ഇയാള്‍ക്ക് 15,000 രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് ഇപ്പോള്‍ ഉത്തരവായിരിക്കുന്നത്. ബംഗളൂരു സ്വദേശിയായ വികാസ് ഭൂഷണ്‍ ആണ് സേവന വീഴ്ച ചൂണ്ടിക്കാട്ടി ഭവിഷ് അഗര്‍വാളിനെതിരെയും ഓലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഎന്‍ഐ ടെക്‌നോളജീസിനെതിരെയും 2022 മാര്‍ച്ചില്‍ ബാംഗ്ലൂര്‍ അര്‍ബന്‍ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 2021 ഒക്ടോബര്‍ 18 നായിരുന്നു സംഭവം. ബെലന്തൂര്‍ സ്വദേശിയായ 36 കാരനായ ഭൂഷണ്‍ എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രക്കായി ഒരു ഓല പ്രൈം സെഡാന്‍ റിസര്‍വ് ചെയ്യുകയായിരുന്നു.

എസി കാര്‍ ആയിരിക്കുമെന്ന ധാരണയിലായിരുന്നു വണ്ടി വാടകക്ക് എടുത്തതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കാബിലെ എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഭൂഷണ്‍ നിരാശനായി. അധിക ലെഗ് റൂം ഉള്ള എയര്‍കണ്ടീഷന്‍ ചെയ്ത കാര്‍ വാഗ്ദാനം ചെയ്തിട്ടും വളരെ അസൗകര്യത്തില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ ഭൂഷണും സഹയാത്രികരും നിര്‍ബന്ധിതരാവുകയായിരുന്നു. യാത്ര അവസാനിച്ചപ്പോള്‍ ഇയാളോട് 1,837 രൂപ യാത്രാ കൂലിയായി നല്‍കാന്‍ ആവശ്യപ്പെട്ടു. യാത്രക്കിടെ പരാതി നല്‍കാന്‍ നിര്‍വാഹമില്ലാതെ വന്നതോടെ അവര്‍ ചോദിച്ച തുക നല്‍കാന്‍ നിര്‍ബന്ധിതരായി.

ക്യാബില്‍ എസിയില്ലെങ്കില്‍ മിണ്ടാതിരിക്കല്ലേ... ഓലക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് 15000 രൂപ!

യാത്രാനിരക്കില്‍ എസി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും യാത്രയ്ക്കിടെ അത് പ്രവര്‍ത്തിക്കാത്തതിനാല്‍ പണം തിരികെ നല്‍കണമെന്നും ഭൂഷണ്‍ അഗ്രിഗേറ്ററായ ഒലയുടെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടു. റേറ്റ് കാര്‍ഡ് അനുസരിച്ചാണ് തുക ഈടാക്കിയതെന്നും എസിക്ക് അധിക ചാര്‍ജൊന്നും ഇല്ലെന്നുമായിരുന്നു അവരുടെ ഉത്തരം. തുടര്‍ന്ന് ഭവിഷ് അഗര്‍വാളുമായി ബന്ധപ്പെടാന്‍ ഭൂഷണ്‍ ശ്രമിച്ചു. നിരക്കും യഥാര്‍ത്ഥ വാടക കരാറും അനുസരിച്ച് നിരക്കില്‍ എസി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭവിഷ് അഗര്‍വാളിന് അയച്ച ഇമെയില്‍ സന്ദേശങ്ങളില്‍ ഭൂഷണ്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു.

ഇതോടൊപ്പം ഭവിഷ് അഗര്‍വാള്‍ വളരെ ആക്ടീവായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലൂടെയും പരാതി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചു. എങ്കിലും നിരാശയായിരുന്നു ഫലം. അഗര്‍വാളില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല. പിന്നീട്, 2021 നവംബറില്‍ ഭൂഷണ്‍ ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈനില്‍ ഓലയെക്കുറിച്ച് പരാതിപ്പെടുകയും റീഫണ്ട് ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ ക്യാബിലെ എയര്‍ കണ്ടീഷനിംഗ് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഓല ഒടുവില്‍ ഒരു ഇ-മെയില്‍ സന്ദേശത്തിലൂടെ സമ്മതിച്ചു. എസി സേവനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചെങ്കിലും നല്‍കിയ തുക നിരക്ക് തിരികെ തരാന്‍ അവര്‍ വിസമ്മതിച്ചു.

ക്യാബില്‍ എസിയില്ലെങ്കില്‍ മിണ്ടാതിരിക്കല്ലേ... ഓലക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് 15000 രൂപ!

പകരം 100 രൂപയുടെ വൗച്ചര്‍ നല്‍കാമെന്നായി വാഗ്ദാനം. ഭവിഷ് അഗര്‍വാളിനെതിരെ ബംഗളൂരു ശാന്തിനഗര്‍ അര്‍ബന്‍ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയ ഭൂഷണിന്റെ അവസാനത്തെ പിടിവള്ളിയായി അത് മാറി. ബെംഗളൂരു സ്വദേശിയുടെ പരാതി പരിശോധിച്ച കോടതി വാഹനത്തിന്റെ എസി പ്രവര്‍ത്തനരഹിതമായിരുന്നിട്ട് കൂടി ഓല യാത്രാക്കൂലിയായി മുഴുവന്‍ തുകയായ 1,837 രൂപ ഈടാക്കിയെന്ന് നിരീക്ഷിച്ചു. ഇക്കാര്യം ഓല ഇമെയില്‍ സന്ദേശത്തിലൂടെ സമ്മതിച്ചിട്ടുണ്ട്.

വാഗ്ദാനം ചെയ്തതുപോലെ ഉപഭോക്താക്കള്‍ക്ക് എല്ലാ സേവനങ്ങളും നല്‍കാന്‍ ഓല ബാധ്യസ്ഥരാണെന്നും ബെംഗളൂരു സ്വദേശിയുടെ കേസില്‍ എട്ട് മണിക്കൂര്‍ യാത്രക്കിടെ മുഴുവന്‍ സമയവും എസി സേവനം നല്‍കാതെ ഉപഭോക്താവിന് അസൗകര്യവും മാനസിക സംഘര്‍ഷവും ഉണ്ടാക്കിയതായി ജഡ്ജിമാര്‍ പറഞ്ഞു. പിന്നാലെ ജനുവരി 18 ന് പരാതിക്കാരന് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചു. ബെംഗളൂരു സ്വദേശിയുടെ കഷ്ടപ്പാടിനും അസൗകര്യത്തിനും 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഭവിഷ് അഗര്‍വാളിനോട് കോടതി ഉത്തരവിട്ടു.

മുഴുവന്‍ യാത്രാക്കൂലിയായ 1,837 രൂപ പലിശ സഹിതം തിരികെ നല്‍കണമെന്നും പരാതിക്കാരന്റെ കോടതി വ്യവഹാര ചെലവുകള്‍ക്കായി 5,000 രൂപ നല്‍കാനും കോടതി നിര്‍ദേശിച്ചു. 60 ദിവസത്തിനകം മുഴുവന്‍ തുകയും നല്‍കണമെന്നാണ് കോടതി ഉത്തരവ്.

Most Read Articles

Malayalam
English summary
Cab did not have a functional ac ola ordered to pay 15000 compensation to bengaluru man
Story first published: Saturday, January 28, 2023, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X