ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 — വീഡിയോ

വിപണിയിലെത്തി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ഹിറ്റായി മാറിയ ബൈക്കാണ് യമഹ R15 V2. യുവാക്കളുടെ ഹരമായി മാറിയ R15 V2 മികച്ച പ്രകടനമാണ് വിപണിയില്‍ കാഴ്ചവെച്ചിരുന്നത്. എന്നാല്‍, R15 നിരയില്‍ V2 മോഡലിനെ പിന്‍വലിച്ച് V3 -യെ യമഹ പുറത്തിറക്കുകയുണ്ടായി. പ്രമുഖ എസ്‌യുവിയായ മഹീന്ദ്ര സ്‌കോര്‍പിയോയെ കെട്ടിവലിച്ചു കൊണ്ടു പോവാന്‍ ശ്രമിക്കുന്ന യമഹ R15 V2 ബൈക്കിന്റെ വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്.

ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 — വീഡിയോ

ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്ന 150 സിസി ബൈക്കായ യമഹ R15 V2 -ന് താരതമ്യേ ഭാരമേറിയ എസ്‌യുവിയായ മഹീന്ദ്ര സ്‌കോര്‍പിയോ വലിച്ചു കൊണ്ടു പോവാന്‍ സാധിക്കുമോ എന്ന സംശയം പലര്‍ക്കും തോന്നിയേക്കാം.

ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 — വീഡിയോ

ഏതാണ്ട് 2,510 കിലോ ഭാരമുള്ളതാണ് മഹീന്ദ്ര സ്‌കോര്‍പിയോ. യമഹ R15 V2 ആവട്ടെ 136 കിലോയും. അജഗജാന്തരമായ വ്യത്യാസമാണ് ഇരു വാഹനങ്ങളും തമ്മിലുള്ളതെന്ന് ആര്‍ക്കും സംശയമില്ലാതെ പറയാം.

ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 — വീഡിയോ

പരീക്ഷണത്തിന് തയ്യാറായി വരുന്ന യമഹ R15 V2-യെയും മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയെയുമാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ഇരു വാഹനങ്ങളെയും ഒരു റോപ്പുമായി ബന്ധിപ്പിച്ച് മറ്റു മുന്നൊരുക്കങ്ങളെല്ലാം കഴിഞ്ഞ ശേഷം റൈഡര്‍ R15 V3 സ്റ്റാര്‍ട്ട് ചെയ്യുന്നു.

ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 — വീഡിയോ

ക്ലച്ച് റീലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം യമഹ R15 V2 മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയെയും കൊണ്ട് നീങ്ങുന്നതാണ് പിന്നീട് കാണുന്നത്. ശേഷം നിശ്ചിത അകലം പാലിച്ച് സ്‌കോര്‍പിയോയെ ബൈക്ക് കെട്ടിവലിച്ചു കൊണ്ട് പോവുന്നുണ്ട്.

ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 — വീഡിയോ

2013 -ല്‍ വിപണിയിലെത്തിയ യമഹ R15 V2.0 -യില്‍ 149.8 സിസി ശേഷിയുള്ള നാല് സ്‌ട്രോക്ക് ലിക്വിഡ് കൂളിംഗ് എഞ്ചിനാണുള്ളത്. 16.7 bhp കരുത്തും 15 Nm torque ഉം പരമാവധി കുറിക്കാന്‍ കഴിവുള്ളതാണീ എഞ്ചിന്‍.

Most Read: 2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.90 ലക്ഷം രൂപ മുതല്‍

ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 — വീഡിയോ

പരീക്ഷണത്തിന്റെ രണ്ടാം ഘട്ടമെന്നോണം സ്‌കോര്‍പിയോയുടെ പുറക് വശത്ത് റോപ്പ് കെട്ടി വലിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

Most Read: ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

ഇത്തവണയും R15 V2 ബൈക്ക് വളരെ അനായാസമായി ഈ കടമ്പ മറികടക്കുന്നുണ്ട്. ആരംഭത്തില്‍ പതിയെ തുടങ്ങി കുറച്ച് ദൂരത്തിന് ശേഷം യമഹ R15 V2 ഭേദപ്പെട്ട വേഗത്തിലേക്ക് കടക്കുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

Most Read: ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 — വീഡിയോ

യമഹ R15 V2 -ലെ 150 സിസി എഞ്ചിന്‍ വളരെ അനായാസമായാണ് 2.5 ടണ്‍ ഭാരമുള്ള മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയെ വലിച്ചു കൊണ്ടു പോയത്. ബൈക്കിലെ വീതിയേറിയ ടയര്‍ ഒരു പരിധി വരെ ഇതിന് സഹായകമായെന്ന് വേണം കരുതാന്‍. ഭാരമെത്രയായാലും അതൊന്നും യമഹ R15 -നൊരു പ്രശ്‌നമല്ലെന്ന് കാണിച്ചു തരികയാണ് ഈ വീഡിയോ.

Most Read Articles

Malayalam
English summary
Can a 150cc Yamaha R15 V2 Pull a 2.5 Tonnes Mahindra Scorpio SUV?: Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X