കൊക്കോ കോള ഒഴിച്ചാല്‍ ബൈക്ക് ഓടുമോ?

ലോകത്തിലെ ഒട്ടുമിക്ക ബൈക്കുകളും പെട്രോളിലാണ് ഓടുന്നത്, ഒരു കൈപ്പിടിയില്‍ ഒതുങ്ങാവുന്ന ഡീസല്‍ എഞ്ചിനുമുണ്ട്. അടുത്തിടെയായി ഇലക്ട്രിക്ക് ബൈക്കുകളും വ്യാപകമാണ്. ഇന്ത്യയും ഇലക്ട്രിക്ക് ബൈക്കുകളുടെ കാര്യത്തില്‍ പിന്നിലല്ല. സ്രാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് നിരവധി ഫീച്ചറുകളുള്ള തങ്ങളുടെ ഇലക്ട്രിക്ക് ബൈക്ക് പുറത്തിറക്കി കഴിഞ്ഞു. അത് കൂടാതെ ഭാവിയിലെ ഇന്ധനങ്ങളായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഉള്‍പ്പടെ നിവധി പരീക്ഷണങ്ങള്‍ നടന്ന് വരുന്നു.

കൊക്കോ കോള ഒഴിച്ചാല്‍ ബൈക്ക് ഓടുമോ?

ഇപ്പോള്‍ ഇത്രയധികം ശാസ്ത്രീയ കാര്യങ്ങള്‍ ഇവിടെ ചൂണ്ടിക്കാട്ടിയത് എന്തെന്നാല്‍ ഇന്നേവരെ ഒരു ബൈക്കും ശീതളപാനീയം ഉപയോഗിച്ച് ഓടിയതായി നാം കേട്ടിട്ടില്ല. എന്നാല്‍ യൂടൂവില്‍ പ്രചാരം നേടിയ ഒരു വീഡിയോ പ്രസ്ഥാപിക്കുന്നത് മറ്റൊന്നാണ്.

Most Read: നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് ടിവിഎസും ബജാജും

കൊക്കോ കോള ഒഴിച്ചാല്‍ ബൈക്ക് ഓടുമോ?

അതേ കൊക്കോ കോള ഉപയോഗിച്ച് ബൈക്ക് ഓടിക്കാം എന്നാണ് ഈ വീഡിയോ നമുക്ക് കാണിച്ച് തരുന്നത്. കൊക്കോ കോളയ്ക്ക് ഇങ്ങനെയൊരു ഗുണമുണ്ടാവുമെന്ന് ഇതുവരെ ആരും ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല. എന്തിന് കൊക്കോ കോളയുടെ നിര്‍മ്മാതാക്കള്‍ക്ക് പോലും ഇതിരെ പറ്റി ഒരു ധാരണയും ഉണ്ടാവാന്‍ വഴിയില്ല. ഒരു ഫുള്‍ കുപ്പി കോള ഉപയോഗിച്ച് ഒരു സാധാരണ ബൈക്ക് ഓടിക്കാന്‍ കഴിയുമോ എന്നാണ് ഇവിടെ കാണിക്കുന്നത്. കോളയില്‍ ഓക്‌സിജന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ്, ഹൈഡ്രജന്‍ എന്നിവയുള്ളത് കൊണ്ട് ബൈക്കിന്റെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നാണ് ചിലരുടെ അഭിപ്രായം.

Most Read: ഡോമിനാര്‍ വില്‍പ്പനയില്‍ അമ്പരന്ന് ബജാജ്, നേടിയത് 58 ശതമാനം വളര്‍ച്ച

കൊക്കോ കോള ഒഴിച്ചാല്‍ ബൈക്ക് ഓടുമോ?

ഈ പരീക്ഷണത്തിനായി ഒരു ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കാണ് ഉപയോഗിക്കുന്നത്. ആദ്യം തന്നെ ഇന്ധന ടങ്ക് മുഴുവന്‍ ഇന്ധനവും ഊറ്റിയെടുത്തു. അതിന് ശേഷം ഒരു ഫുള്‍ കുപ്പി കൊക്കോ കോള ഒറ്റയടിക്ക് ടാങ്കിലേക്ക് നിറച്ചു. അതിശയം എന്ന് തന്നെ പറയാം ബൈക്ക് ഒറ്റയടിക്ക് തന്നെ സ്റ്റാര്‍ട്ടായി. അത് മാത്രമല്ല കുറച്ച് ദൂരം ഈ കോളയില്‍ ബൈക്ക് ഓടുകയും ചെയ്തു. അപ്പോള്‍ സത്യത്തില്‍ കൊക്കോ കോളയ്ക്ക് ബൈക്കിന്റെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കരുത്തുണ്ടോ?

Most Read: തവാങ്ങിലേക്ക് ഒരു ഹിമാലയന്‍ യാത്ര

ഉത്തരം ഇല്ലെന്ന് തന്നെയാണ്. ഇതായിരുന്നു സ്ഥിതിയെങ്കില്‍ ഈ നാട്ടിലെ പെട്രോള്‍ പമ്പുകളെല്ലാം പെട്രോളിനും ഡീസലിനും പകരം കുപ്പികളിലെ കോളകളും ശീതളപാനീയങ്ങളും വിറ്റാല്‍ മതിയല്ലോ. ബൈക്ക് പെട്ടെന്ന് സ്റ്റാര്‍ട്ട് ആയതും കുറച്ച് ദൂരം ഓടിയതുമെല്ലാം ടാങ്കില്‍ നിന്നും ഊറ്റിയതിന് ശേഷവും കാര്‍ബറേറ്ററില്‍ കിടന്ന പെട്രോള്‍ കൊണ്ടാണ്. അവശേഷിച്ച ആ പെട്രോള്‍ തീര്‍ന്ന എഞ്ചിനിലേക്ക് കോള എത്തിയപ്പോഴേക്കും ബൈക്ക് നിന്നു. കാരണം കോള കംബസ്റ്റ് ചെയ്യാന്‍ സാധ്യമല്ല. ഈ വീഡിയോ കണ്ടിട്ടോ? ഇത് വായിച്ചിട്ടോ? ആരും കൗതുകത്തിന്റെ പുറത്ത് പോലും ഇത് പരീക്ഷിക്കരുത്. പരീക്ഷിച്ചാല്‍ നിങ്ങളുടെ ബൈക്ക് നശിക്കും എന്നത് ഉറപ്പ്.

Source: Yash Ke Experiments/YouTube

Most Read Articles

Malayalam
English summary
Can Coca Cola Power-up a petrol powered bike? Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X