P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

P-8 വോയേജർ എന്ന ഇലക്ട്രിക് ബോട്ട് വെളിപ്പെടുത്തിയിരിക്കുകയാണ് കാൻഡല. ലോകത്തിലെ ആദ്യത്തെ ദീർഘദൂര ഇലക്ട്രിക് ഹൈഡ്രോഫോയിൽ ബോട്ടാണിത്.

P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

കാർബൺ ഫുട്ട് പ്രിന്റുകൾ അവശേഷിപ്പിക്കാതെയും ശബ്ദമലിനീകരണം ഉണ്ടാക്കാതെയും ജല പാതകളിൽ പര്യവേക്ഷണം ചെയ്യാൻ ഉപഭോക്താക്കളെ ഇത് അനുവദിക്കും. കാൻഡല നിർമ്മിച്ച മറ്റ് ബോട്ട് മോഡലുകൾക്ക് സമാനമാണ് ഇതിന്റെ ഹൈഡ്രോഫോയിൽ സംവിധാനം.

P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

ബോട്ടുകളും കപ്പലുകളും എല്ലായ്പ്പോഴും ദീർഘദൂര പര്യവേഷണത്തിന് സാധാരണമായി ഉപയോഗിക്കുന്നവയാണ്. പണ്ടുമുതലേ, പര്യവേക്ഷകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാനും അവരുടെ ഇഷ്ടാനുസരണം എവിടെയും പര്യവേക്ഷണം ചെയ്യാനും കപ്പലുകൾ ഉപയോഗിച്ചിരുന്നു.

P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

കാലങ്ങൾ കഴിയുന്തോറും കപ്പലുകളിലേയും ബോട്ടുകളിലേയും പായ്കളും തൂണുകളും ചിമ്മിനികൾക്കും ലക്ഷക്കണക്കിന് കുതിരശക്തി പുറപ്പെടുവിക്കുന്ന എഞ്ചിനുകൾകും വഴിമാറി, പക്ഷേ പര്യവേക്ഷണത്തിനുള്ള ആളുകളുടെ ദാഹം അതേപടി തുടർന്നു.

P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

ഇപ്പോൾ, നമുക്കറിയാവുന്ന ഷിപ്പിംഗും ബോട്ടിംഗും ഒരു കടൽ മാറ്റത്തിന് വിധേയമാകുന്ന ഒരു ഘട്ടത്തിലാണ്. വലുതും ശബ്‌ദമുള്ളതും പരിസര മലിനീകരണം ഉണ്ടാക്കുന്നതുമായ എഞ്ചിനുകൾ എയർ & നോയിസ് പൊല്യൂഷൻ പുറപ്പെടുവിക്കാത്ത ചെറുതും എന്നാൽ വളരെ ശക്തവുമായ ഇലക്ട്രിക് മോട്ടോറുകൾക്ക് വഴിമാറുന്നു. കാൻഡലയിൽ നിന്നുള്ള ഈ പുതിയ ബോട്ട് ഈ കടൽ മാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ്.

P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

ഫോസിൽ-ഫ്യുവൽ രഹിത തടാകങ്ങളിലേക്കും സമുദ്രങ്ങളിലേക്കുമുള്ള പരിവർത്തനം വേഗത്തിലാക്കാനുള്ള കാഴ്ചപ്പാടുള്ള ഒരു ഇലക്ട്രിക് ബോട്ട് നിർമ്മാണ ബ്രാൻഡാണ് കാൻഡല. തങ്ങളുടെ ലക്ഷ്യം സാധ്യമാക്കുന്നതിന്, ബ്രാൻഡ് ഇതുവരെ ഒന്നിലധികം ഇലക്ട്രിക് ബോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്, അവയെല്ലാം ഹൈഡ്രോഫോയിലുകളിൽ സവാരി ചെയ്യുന്നു. എന്നിരുന്നാലും, തങ്ങളുടെ ഏറ്റവും പുതിയ ബോട്ട് ബ്രാൻഡിന്റെ ഏറ്റവും വലിയ നേട്ടമാണ്.

P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

കാൻഡല P-8 വോയേജർ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നതിന് ദീർഘദൂര വാട്ടർ ടാക്‌സിയായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഉയർന്ന വേഗതയിൽ 40 നോട്ടിക്കൽ മൈൽ പരിധിയുടെ ലഭ്യതയാണ് ഇതിന്റെ ഹൈലൈറ്റ്. 22 നോട്ട് (40.7km/h) വേഗതയിൽ, കാൻഡല P-8 വോയേജറിന് 40 നോട്ടിക്കൽ മൈൽ (74 കിലോമീറ്റർ) ദൂരം സഞ്ചരിക്കാനാകും.

P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

വേഗത അല്പം കുറച്ചാൽ, റേഞ്ച് ഗണ്യമായി വർധിക്കുന്നു. 20 നോട്ട് (37km/h) വേഗതയിൽ, ഇതിന് ഏകദേശം 50 നോട്ടിക്കൽ മൈൽ (92 കിലോമീറ്റർ) ദൂരം സഞ്ചരിക്കാനാകും. ഇലക്ട്രിക് കാറുകൾ കൈവരിക്കുന്ന ഡ്രൈവിംഗ് റേഞ്ചുമായി താരതമ്യം ചെയ്യുമ്പോൾ, ഈ കണക്ക് വളരെ തുച്ഛമാണെന്ന് തോന്നുന്നു.

P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

എന്നിരുന്നാലും, ബോട്ടുകളുടെ ലോകം തികച്ചും വ്യത്യസ്തമാണ്. വെള്ളം സൃഷ്ടിക്കുന്ന ഫ്രിക്ഷനേയും റെസിസ്റ്റൻസിനേയും മറികടക്കാൻ കപ്പലുകൾക്കും ബോട്ടുകൾക്കും വളരെയധികം ശക്തി ആവശ്യമാണ്.

P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

കാൻഡല P-8 വോയേജർ ഉപയോഗിക്കുന്ന ഹൈഡ്രോഫോയിലുകൾ ഒരു പരിധിവരെ ഇത് ലഘൂകരിക്കാൻ സഹായിക്കുന്നു. അറ്റകുറ്റപ്പണികളില്ലാതെ ഒരു ആയുഷ്കാലം മുഴുവൻ നിലനിൽക്കുമെന്ന് ബ്രാൻഡ് അവകാശപ്പെടുന്ന കാൻഡല C-POD മോട്ടോറാണ് ഇതിൽ നൽകുന്നത്. കാര്യക്ഷമത വർധിപ്പിക്കുന്നതിനൊപ്പം മികച്ച റൈഡ് ക്വാളിറ്റിയും പ്രാപ്തമാക്കുന്ന ഇലക്ട്രോണിക് എയ്ഡുകളുടെയും അസിസ്റ്റൻസുകളുടെയും ഒരു ശ്രേണിയും ബോട്ടിലുണ്ട്.

P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

ബോട്ട് 16 നോട്ട് വേഗതയിൽ എത്തുമ്പോൾ ഓൺബോർഡ് ഫ്ലൈറ്റ് കൺട്രോളർ സ്വയമേവ ഹൈഡ്രോഫോയിലിന്റെ ആംഗിൾ മാറ്റുന്നു. ഉയരം ക്രമീകരിക്കാനുള്ള കഴിവ് കാരണം 4-5 അടി ബോട്ട് വേക്കുകൾ കൈകാര്യം ചെയ്യാനും വെട്ടിയെടുക്കാനും ഇതിന് കഴിയും.

P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

കാൻഡല P-8 വോയേജറിന് ആറ് യാത്രക്കാർക്ക് സുഖമായി ഇരിക്കാൻ കഴിയും, കൂടാതെ ക്യാബിനിനുള്ളിൽ യാത്രക്കാർക്ക് എയർ കണ്ടീഷനിംഗ് സൗകര്യവും ഇതിലുണ്ട്. P-8 -ന്റെ പ്രീ-ഓർഡറുകൾ നിലവിൽ 2,000 യൂറോ (1.66 ലക്ഷം രൂപ) പേയ്‌മെന്റിന് നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Candela unveiled worlds first electric hydrofoil long range boat name p 8 voyager details
Story first published: Tuesday, June 7, 2022, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X