Just In
- 2 hrs ago ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
- 3 hrs ago വിദേശത്തുണ്ട് ഇന്ത്യയിലേയ്ക്ക് എത്തില്ല, പുത്തൻ സ്വിഫ്റ്റിൽ ഒഴിവാക്കാൻ സാധ്യതയുളള ഫീച്ചറുകൾ ഇവയൊക്കെ
- 3 hrs ago അതെന്നാ അങ്ങനെ? എഞ്ചിൻ കപ്പാസിറ്റി ഒന്നാണെങ്കിലും സ്കൂട്ടറിലും ബൈക്കിലും മൈലേജ് വ്യത്യാസം എന്തുകൊണ്ട്?
- 4 hrs ago ടാറ്റ ഇവികള്‍ ഇനി ധൈര്യമായി വാങ്ങാം! ചാര്‍ജിംഗ് ടെന്‍ഷന്‍ അകറ്റാന്‍ പയറ്റിയ തന്ത്രം കണ്ടോ..
Don't Miss
- Movies 'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
- Sports IPL 2024: 'ഓടെടാ'... ഹാര്‍ദിക്കിനെ ബൗണ്ടറിക്കടുത്തേക്ക് ഓടിച്ച് രോഹിത്! മധുരപ്രതികാരം, വീഡിയോ
- Lifestyle എന്റമ്മോ എന്തൊരു വാഗ്ദാനങ്ങള്‍, ലോകത്തിലെ വിചിത്രങ്ങളായ ചില തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍
- News എഎപിയുടെ ഏക ലോക്സഭാ എംപിയും പാര്‍ട്ടി വിട്ടു; തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
- Technology ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
ചൂടിനെ പ്രതിരോധിക്കാന്‍ കാറിന് ചാണകം മെഴുകി ഉടമ
കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ വഴികള്‍ പലതും നാം തേടിക്കൊണ്ടിരിക്കെ ഗുജറാത്തില്‍ ഒരു കാറുടമ ക്രിയാത്മകമായ ഒരുപാധി കണ്ടെത്തിയിരിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലിനെ പ്രതിരോധിക്കാന്‍ കാറിന് പുറത്ത് ചാണകം മെഴുകിയിരിക്കുകയാണ് അഹമ്മദാബാദ് സ്വദേശിനി സേജല്‍ ഷാ. പുറംമോടിയില്‍ വളരെ കൃത്യതയോടെ ചാണകം മെഴുകിയ കാറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു.
ചാണകം കൊണ്ടുള്ള ഏറ്റവും ഫലപ്രദമായ ഉപയോഗമെന്ന അടിക്കുറപ്പോടെ രൂപേഷ് ഗൗരംഗ ദാസ് എന്ന ഫെയ്സ്ബുക്ക് ഉപയോക്താവാണ് കാറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകംതന്നെ രാജ്യമെങ്ങും ശ്രദ്ധനേടി. ഇതേസമയം, ചിത്രത്തിന് പിന്നിലെ വാസ്തവം ഇപ്പോഴും വ്യക്തമല്ല.
ദേശത്ത് ചൂട് 45 ഡിഗ്രി കടന്ന സാഹചര്യത്തില്‍ ചാണകം മെഴുകി രക്ഷനേടാനാണ് കാറുടമ ശ്രമിച്ചിരിക്കുന്നതെന്ന് ചിത്രം പങ്കുവെച്ച വ്യക്തി പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേനല്‍ക്കാലത്ത് ചൂടിനെ പ്രതിരോധിക്കാന്‍ വീടിന്റെ ഭിത്തികളില്‍ ചാണകം മെഴുകാറ് പതിവാണ്. എന്നാല്‍ ഇതാദ്യമായാണ് കാറിന് ചാണകം മെഴുകി ചൂടു കുറയ്ക്കാനുള്ള ശ്രമം നടക്കുന്നത്.
പഴയ ടൊയോട്ട കൊറോള ആള്‍ട്ടിസാണ് ചിത്രങ്ങളില്‍. വെള്ള നിറത്തിലുള്ള കൊറോളയ്ക്ക് മേലാണ് ഉടമ ചാണകം മെഴുകിയിരിക്കുന്നത്. ഇതേസമയം, കാറിന് മേല്‍ ചാണകം മെഴുകിയ വ്യക്തി പുലര്‍ത്തിയ സൂക്ഷ്മത പ്രശംസ പിടിച്ചുപറ്റും. പിന് ബമ്പറിലെ റിഫ്ളക്ടറുകള്‍ മറയ്ക്കാതെ വളരെ കൃത്യതയോടെയാണ് കൃത്യനിര്‍വഹണം നടന്നിരിക്കുന്നത്.
ടൊയോട്ട ബാഡ്ജിലും ലോഗോയിലും നമ്പര്‍ പ്ലേറ്റിലും ഗ്രില്ലിലും പാര്‍ക്കിങ് സെന്‍സറുകളിലും കാണാം ഇതേ സൂക്ഷ്മത. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാറാണ് ചിത്രത്തില്‍. കാറില്‍ തേച്ചിരിക്കുന്നത് ചാണകമാണോയെന്ന സംശയവും പലര്‍ക്കുമുണ്ട്. എന്തായാലും ചാണകം മെഴുകിയ കാറിന്റെ ചിത്രങ്ങള്‍ കേരളത്തിലടക്കം വൈറലായിക്കഴിഞ്ഞു.
Source: Rupesh Gauranga Das