ചൂടിനെ പ്രതിരോധിക്കാന്‍ കാറിന് ചാണകം മെഴുകി ഉടമ

കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ വഴികള്‍ പലതും നാം തേടിക്കൊണ്ടിരിക്കെ ഗുജറാത്തില്‍ ഒരു കാറുടമ ക്രിയാത്മകമായ ഒരുപാധി കണ്ടെത്തിയിരിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലിനെ പ്രതിരോധിക്കാന്‍ കാറിന് പുറത്ത് ചാണകം മെഴുകിയിരിക്കുകയാണ് അഹമ്മദാബാദ് സ്വദേശിനി സേജല്‍ ഷാ. പുറംമോടിയില്‍ വളരെ കൃത്യതയോടെ ചാണകം മെഴുകിയ കാറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു.

ചൂടിനെ പ്രതിരോധിക്കാന്‍ കാറിന് ചാണകം മെഴുകി ഉടമ

ചാണകം കൊണ്ടുള്ള ഏറ്റവും ഫലപ്രദമായ ഉപയോഗമെന്ന അടിക്കുറപ്പോടെ രൂപേഷ് ഗൗരംഗ ദാസ് എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവാണ് കാറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകംതന്നെ രാജ്യമെങ്ങും ശ്രദ്ധനേടി. ഇതേസമയം, ചിത്രത്തിന് പിന്നിലെ വാസ്തവം ഇപ്പോഴും വ്യക്തമല്ല.

ചൂടിനെ പ്രതിരോധിക്കാന്‍ കാറിന് ചാണകം മെഴുകി ഉടമ

ദേശത്ത് ചൂട് 45 ഡിഗ്രി കടന്ന സാഹചര്യത്തില്‍ ചാണകം മെഴുകി രക്ഷനേടാനാണ് കാറുടമ ശ്രമിച്ചിരിക്കുന്നതെന്ന് ചിത്രം പങ്കുവെച്ച വ്യക്തി പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേനല്‍ക്കാലത്ത് ചൂടിനെ പ്രതിരോധിക്കാന്‍ വീടിന്റെ ഭിത്തികളില്‍ ചാണകം മെഴുകാറ് പതിവാണ്. എന്നാല്‍ ഇതാദ്യമായാണ് കാറിന് ചാണകം മെഴുകി ചൂടു കുറയ്ക്കാനുള്ള ശ്രമം നടക്കുന്നത്.

ചൂടിനെ പ്രതിരോധിക്കാന്‍ കാറിന് ചാണകം മെഴുകി ഉടമ

പഴയ ടൊയോട്ട കൊറോള ആള്‍ട്ടിസാണ് ചിത്രങ്ങളില്‍. വെള്ള നിറത്തിലുള്ള കൊറോളയ്ക്ക് മേലാണ് ഉടമ ചാണകം മെഴുകിയിരിക്കുന്നത്. ഇതേസമയം, കാറിന് മേല്‍ ചാണകം മെഴുകിയ വ്യക്തി പുലര്‍ത്തിയ സൂക്ഷ്മത പ്രശംസ പിടിച്ചുപറ്റും. പിന്‍ ബമ്പറിലെ റിഫ്‌ളക്ടറുകള്‍ മറയ്ക്കാതെ വളരെ കൃത്യതയോടെയാണ് കൃത്യനിര്‍വഹണം നടന്നിരിക്കുന്നത്.

ചൂടിനെ പ്രതിരോധിക്കാന്‍ കാറിന് ചാണകം മെഴുകി ഉടമ

ടൊയോട്ട ബാഡ്ജിലും ലോഗോയിലും നമ്പര്‍ പ്ലേറ്റിലും ഗ്രില്ലിലും പാര്‍ക്കിങ് സെന്‍സറുകളിലും കാണാം ഇതേ സൂക്ഷ്മത. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കാറാണ് ചിത്രത്തില്‍. കാറില്‍ തേച്ചിരിക്കുന്നത് ചാണകമാണോയെന്ന സംശയവും പലര്‍ക്കുമുണ്ട്. എന്തായാലും ചാണകം മെഴുകിയ കാറിന്റെ ചിത്രങ്ങള്‍ കേരളത്തിലടക്കം വൈറലായിക്കഴിഞ്ഞു.

Source: Rupesh Gauranga Das

Most Read Articles

Malayalam
English summary
Car Coated With Cow Dung. Pics Went Viral. Read in Malayalam.
Story first published: Tuesday, May 21, 2019, 21:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X