ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടി, അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

ദിനംപ്രതി ലോകമെങ്ങുമായി പതിനായിരക്കണക്കിന് റോഡപകടങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ ആയിരക്കണക്കിന് പേര്‍ ഗുരുതര പരിക്കുകള്‍ക്കോ മരണത്തിനോ ഇരകളാവാറുമുണ്ട്.

ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടി, അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

ഒരു വലിയ വാഹനാപകടത്തില്‍ അകപ്പെട്ട് നിസാര പരിക്കുകള്‍ പോലുമില്ലാതെ രക്ഷപ്പെടുകയെന്നാലത് ഏറ്റവും അത്ഭുതമായി വേണം കണക്കാക്കാന്‍.

ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടി, അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

എന്നാല്‍ അത്തരത്തിലൊന്ന് നടന്നിരിക്കുകയാണ് അമേരിക്കയിലെ പെനിസില്‍വാലിയയില്‍. ഈ അപകടത്തില്‍പ്പെട്ട ഒരാള്‍ക്കെങ്കിലും ഗുരുതര പരിക്ക് സംഭവിച്ചിട്ടുണ്ടാവും എന്ന് അപകടസ്ഥലം സന്ദര്‍ശിച്ചിവര്‍ പറയും. അത്രയ്ക്കുണ്ട് ആ കാഴ്ച.

Most Read: കൂടുതല്‍ സ്മാര്‍ട്ടായി ഒഖീനാവ ഐ-പ്രെയിസ് സ്‌കൂട്ടര്‍

ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടി, അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

ഏതായാലും ഭാഗ്യമെന്ന് പറയാം, അത്തരത്തിലൊരു മോശം സംഭവം നടന്നില്ല. ഒരു ഇടത്തരം ട്രക്കും ചെറിയ കാറും ഫോര്‍ഡ് എക്‌സ്‌പെഡിഷന്‍ എസ്‌യുവിയുമാണ് അപകടത്തില്‍പ്പെട്ടത്.

ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടി, അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

കാറിന്റെ പുറകില്‍ ചെന്നിടിച്ച ട്രക്കിന് കാര്യമായ കേടുപാടുകളൊന്നും പറ്റിയില്ലെങ്കിലും കാര്‍ തകര്‍ന്ന് തരിപ്പണമായി. ഇടിയുടെ ആഘാതം കുറച്ച് കൂടിയപ്പോള്‍ ഇവ രണ്ടും മുന്നിലുണ്ടായിരുന്ന ഫോര്‍ഡ് എക്‌സ്‌പെഡിഷന്‍ എസ്‌യുവിലേക്കും ചെന്നിടിക്കുകയായിരുന്നു.

ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടി, അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

റിപ്പോര്‍ട്ടുകള്‍ പറയുന്നത് കോഫി കുടിച്ച് കൊണ്ട് വാഹനമോടിക്കുകയായിരുന്ന ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തില്‍ കലാശിച്ചത്. ട്രക്കിനും എസ്‌യുവിക്കും ഇടയില്‍ കുടുങ്ങിയ കാര്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.

Most Read: യമഹ MT-15 ബുക്കിംഗ് തുടങ്ങി

ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടി, അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

അപകടത്തില്‍ ട്രക്ക് ഡ്രൈവറും ഫോര്‍ഡ് എക്‌സ്‌പെഡിഷന്‍ ഡ്രൈവറും ഒരു പോറല്‍ പോലും ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടപ്പോള്‍ നിസാര പരിക്കുകളോടെ കാര്‍ ഡ്രൈവര്‍ വൈദ്യസഹായം തേടി. ട്രക്കിനും ഫോര്‍ഡ് എക്‌സ്‌പെഡിഷനും ചെറിയ കേടുപാടുകളാണ് സംഭവിച്ചതെങ്കില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കാതലായ പരിക്കുകളൊന്നും പറ്റാതെ എല്ലാ ഡ്രൈവര്‍മാരും രക്ഷപ്പെട്ടത് തന്നെയാണ് ഈ അപകടത്തിലെ അത്ഭുതകരമായ കാര്യം. സാധാരണഗതിയില്‍ കോഫി ആളുകളെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുമെന്ന് കേട്ടിട്ടുണ്ട്. എന്നാലിവിടെ കോഫി ഒരു അപകടത്തിന് തന്നെ ഹേതുവായിരിക്കുകയാണ്.

Source: WGAL

Most Read Articles

Malayalam
English summary
Miraculous Escape For Drivers Involved In Three-Vehicle Crash: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X