എളുപ്പവഴികൾ ചിലപ്പോൾ തിരിച്ചടിയായേക്കാം; പാർക്കിംഗിൽ സിങ്ക് ഹോളിൽ മുങ്ങിത്താണ് ഹ്യുണ്ടായി വെന്യു

ജീവിതത്തിൽ പലതിനും എളുപ്പവഴികൾ സ്വീകരിക്കുന്നവരാണ് നമ്മിൽ പലരും, എന്നാൽ ചിലപ്പോഴെങ്കിലും ഇവ നമുക്ക് തന്നെ തിരിച്ചടിയാവാറുണ്ട്, അത്തരത്തിലൊരു സംഭവമാണ് ഞങ്ങൾ ഇവിടെ വിവരിക്കുന്നത്. മുംബൈ പാർക്കിംഗ് സ്പെയ്സിൽ കാർ സിങ്ക്ഹോളിലേക്ക് വീണതാണ് ഇവിടെ തിരിച്ചടിയായത്.

എളുപ്പവഴികൾ ചിലപ്പോൾ തിരിച്ചടിയായേക്കാം; പാർക്കിംഗിൽ സിങ്ക് ഹോളിൽ മുങ്ങിത്താണ് ഹ്യുണ്ടായി വെന്യു

മുംബൈ പാർക്കിംഗ് സ്പെയിസിൽ കാർ സിങ്ക്ഹോളിൽ വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്, വ്യാപകമായി പങ്കിട്ട വീഡിയോയിൽ ഒരു ഹ്യുണ്ടായി വെന്യു സിങ്ക്ഹോളിൽ മുങ്ങിത്താഴുന്നത് വീഡിയോ വ്യക്തമാക്കുന്നു.

എളുപ്പവഴികൾ ചിലപ്പോൾ തിരിച്ചടിയായേക്കാം; പാർക്കിംഗിൽ സിങ്ക് ഹോളിൽ മുങ്ങിത്താണ് ഹ്യുണ്ടായി വെന്യു

സംശയാസ്‌പദമായ വീഡിയോയുടെ ദൈർഖ്യം വളരെ ചെറുതാണ്. ഫൂട്ടേജ് ആരംഭിക്കുന്നത് ഇതിനകം തന്നെ വെള്ളത്തിനടിയിലുള്ള ഹ്യുണ്ടായി വെന്യുവിന്റെ മുൻവശം മുങ്ങുന്ന നിലയിലാണ്.

എളുപ്പവഴികൾ ചിലപ്പോൾ തിരിച്ചടിയായേക്കാം; പാർക്കിംഗിൽ സിങ്ക് ഹോളിൽ മുങ്ങിത്താണ് ഹ്യുണ്ടായി വെന്യു

ഏതാനും നിമിഷങ്ങൾക്കുള്ളിൽ, മുഴുവൻ കാറിനേയും സിങ്ക്ഹോൾ വിഴുങ്ങുന്നു. സിങ്ക്ഹോളിൽ ചെളി നിറഞ്ഞ വെള്ളം നിറഞ്ഞിരിക്കുന്നതും നമുക്ക് കാണാം.

എളുപ്പവഴികൾ ചിലപ്പോൾ തിരിച്ചടിയായേക്കാം; പാർക്കിംഗിൽ സിങ്ക് ഹോളിൽ മുങ്ങിത്താണ് ഹ്യുണ്ടായി വെന്യു

ഒരു കിണർ മൂടിയാണ് പാർക്കിംഗ് സ്പെയ്സ് നിർമ്മിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്തിടെയുണ്ടായ മഴയെത്തുടർന്ന് ടാറിംഗിന് താഴെയുള്ള നിലം ഒഴുകിപ്പോകാനും പ്രകൃതി കിണറിന്റെ വായ് വീണ്ടും തുറക്കാനും കാണരമായേക്കാം.

എളുപ്പവഴികൾ ചിലപ്പോൾ തിരിച്ചടിയായേക്കാം; പാർക്കിംഗിൽ സിങ്ക് ഹോളിൽ മുങ്ങിത്താണ് ഹ്യുണ്ടായി വെന്യു

കഴിഞ്ഞ രണ്ടാഴ്ചയായി, കനത്ത മഴയിൽ മുംബൈ നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ തകർന്നിരുന്നു, ഇത് മിക്കവാറും ഇടങ്ങളിൽ വെള്ളപ്പൊങ്ങുന്ന സാഹചര്യത്തിലേക്ക് നയിച്ചു. ഈ കനത്ത മഴ ഹ്യുണ്ടായി വെന്യു താണു പോയ പ്രദേശത്തിന് ചുറ്റും നിലം കുതിർക്കാൻ സാധ്യതയുണ്ട്.

എളുപ്പവഴികൾ ചിലപ്പോൾ തിരിച്ചടിയായേക്കാം; പാർക്കിംഗിൽ സിങ്ക് ഹോളിൽ മുങ്ങിത്താണ് ഹ്യുണ്ടായി വെന്യു

വേരിയന്റിനെയും പവർട്രെയിനിനെയും ആശ്രയിച്ച് ഹ്യുണ്ടായി വെന്യുവിന്റെ ഭാരം 1,081 കിലോഗ്രാം മുതൽ 1,233 കിലോഗ്രാം വരെയാണ്. ഇത് വിപണിയിലെ മറ്റ് പല കാറുകളേക്കാളും ഭാരമുള്ളതല്ലെങ്കിലും, കാറിന് താഴെയുള്ള നിലം ഒഴുകിപോയതിനാൽ അത് വളരെ വേഗത്തിൽ മുങ്ങാൻ പര്യാപ്തമാണ്.

എളുപ്പവഴികൾ ചിലപ്പോൾ തിരിച്ചടിയായേക്കാം; പാർക്കിംഗിൽ സിങ്ക് ഹോളിൽ മുങ്ങിത്താണ് ഹ്യുണ്ടായി വെന്യു

മുങ്ങിയപ്പോൾ കാറിന്റെ ടെയിൽ ലാമ്പ് ഓണായിരിക്കുന്നതായി കാണാം, ഇത് കാറിനുള്ളിൽ ആരോ ഉണ്ടെന്ന് പലരും വിശ്വസിക്കാൻ കാരണമായി. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ടുകൾ. വൈദ്യുത തകരാർ കാരണം അല്ലെങ്കിൽ കാറിൽ വെള്ളം കയറുന്ന ഷോർട്ട് സർക്യൂട്ട് കാരണം ടെയിൽ ലാമ്പ് ഓണായതായിരിക്കണം.

മുംബൈ പാർക്കിംഗ് സ്പെയ്സ് സംഭവത്തെക്കുറിച്ചുള്ള ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായം

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ പല പ്രദേശങ്ങളിലും കനത്ത മഴ പെയ്തു വരികയാണ്. ഇത്തരം കനത്ത മഴയിൽ മണ്ണിടിച്ചിലും സിങ്ക്ഹോളുകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. റോഡുകൾക്കും മറ്റ് സ്ഥലങ്ങൾക്കും കീഴിലുള്ള മണ്ണ് അയഞ്ഞ നിലം ഒലിച്ചു പോകാനുള്ള സാധ്യതകളും ഏറെയാണ്.

അതിനാൽ വാഹനമോടിക്കുന്ന ഇടങ്ങളെക്കുറിച്ചും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തിന്റെ ചുറ്റുപാടുകളെക്കുറിച്ചും എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Car In Parking Lot Swallowed By Sinkhole In Mumbai Shocking Visuals. Read in Malayalam.
Story first published: Monday, June 14, 2021, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X