കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി

വാഹനത്തിലെ സുരക്ഷയെന്നത് വാഹന നിര്‍മ്മാതാക്കള്‍ക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. മിക്ക വാഹന കമ്പനികളും ഗ്ലോബല്‍ സേഫ്റ്റി ലെവലില്‍ പരമാവധി സ്റ്റാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കാറുമുണ്ട്. എയര്‍ബാഗുകളും മറ്റുമുള്ള ഒരുപിടി മികച്ച സുരക്ഷ സന്നാഹങ്ങള്‍ തന്നെയായിരിക്കും ഭൂരിഭാഗം പ്രീമിയം കാറുകളിലും ഉണ്ടാവുക. എന്നാല്‍ വളരെ വിരളമായി മാത്രം കമ്പനികള്‍ ഒരുക്കുന്ന ഈ സുരക്ഷ സജ്ജീകരണങ്ങള്‍ പരാജയപ്പെടാറുണ്ട്.

കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി

ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ അഭയ്കുമാര്‍ ജെയിനിന് ഇത്തരത്തിലൊരു അനുഭവം ഉണ്ടായിരിക്കുകയാണ്. 2010 -ലാണ് അഭയ് ജെയിന്‍ ഒരു പ്രീമിയം ഹാച്ച്ബാക്ക് വാങ്ങിയത്. 2011 ജൂലൈ 12 -ന് കാറിനൊരു അപകടം സംഭവിച്ചു.

കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി

വാറന്റി പ്രാബല്യത്തിലുള്ളപ്പോളാണ് ഈ അപകടം നടക്കുന്നത്. ഒരു കല്ലിലിടിച്ച് കാര്‍ മറിയുകയായിരുന്നുവെന്നാണ് അഭയ് പറയുന്നത്. ഇന്‍ഷുറന്‍സ് കമ്പനി 2.75 ലക്ഷം രൂപ ആകെ നഷ്ട പരിഹാരമായി ജെയിനിന് നല്‍കി.

Most Read:അമിത വേഗത്തില്‍ പൊലീസിന് മുന്നില്‍ പെട്ടപ്പോള്‍, അനുഭവം പങ്ക് വച്ച് സച്ചിന്‍

കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി

എന്നാല്‍ കാറിന്റെ മുഴുവന്‍ തുകയും തിരിച്ച് നല്‍കുകയോ അല്ലെങ്കില്‍ പകരം പുതിയ കാര്‍ തരണമെന്നും നിര്‍മ്മാതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് കാരണമായി സുരക്ഷ സജ്ജീകരണങ്ങളിലെ പാകപ്പിഴകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി

പ്രധാനമായും അപകട സമയത്ത് എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചില്ലെന്നാണ് ജെയിന്‍ പറയുന്നത്. ശേഷം അദ്ദേഹം അഹമ്മദാബാദിലെ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റിഡ്രസ്സല്‍ ഫോറത്തിനെ സമീപിച്ചു. കാര്‍ കമ്പനിയാകട്ടെ കോടതി നോട്ടീസ് സ്വീകരിക്കുകയും ചെയ്തില്ല.

കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി

കാര്‍ ഡീലറും ജെയിനിന്റെ വാദത്തെ എതിര്‍ത്തു. അപകട സമയത്ത് എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ പല കാരണങ്ങളുമുണ്ടാവുമെന്നാണ് ഇവര്‍ പറഞ്ഞത്. അപകട സമയത്ത് കാറിലില്ലാതിരുന്ന ജെയിനിന് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റിട്ടിരുന്നോ എന്നത് ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നുമാണ് ഡീലര്‍ മറുപടി നല്‍കിയത്.

കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി

ഒടുവില്‍ ഇന്‍ഷുറന്‍സ് സര്‍വേയറുടെ അഭിപ്രായം തേടുകയായിരുന്നു. ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍ കൂടിയായ ഇന്‍ഷുറന്‍സ് സര്‍വേയര്‍, നിര്‍മ്മാണ പിശക് കൊണ്ടാണ് എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാതിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

Most Read:സുരക്ഷ കൂട്ടി 2019 ടിവിഎസ് വിക്ടര്‍ 110 SBT എഡിഷന്‍ - വില 54,682 രൂപ മുതല്‍

കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി

ഒടുവില്‍ ജെയിനിന് അനുകൂലമായി കോടതി വിധിയെഴുതുകയായിരുന്നു. കൂടാതെ വാറന്റി നിലവിലുള്ള സമയത്ത് അപകടം നടന്നതിനാല്‍ 2 ലക്ഷം രൂപ നഷ്ട പരിഹാരമായി കാര്‍ നിര്‍മ്മാതാക്കള്‍ ജെയിനിന് നല്‍കണമെന്നും പുറമെ 50,000 രൂപ കോടതി ചെലവ് വകയായി നല്‍കണമെന്നും കോടതി വിധിച്ചു.

Source: Times Of India

Most Read Articles

Malayalam
English summary
Automaker Pays Rs 2.5 Lakh Compensation—Airbag Fails To Deploy: read in malayalam
Story first published: Saturday, March 30, 2019, 14:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X