ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

ലോകമെമ്പാടുമുള്ള വാഹന വ്യവസായം നിലവിൽ ചിപ്പ് ക്ഷാമത്താൽ വലയുകയാണ്, ഇത് മിക്ക ഓട്ടോമോട്ടീവ് ഫാക്ടറികളുടെയും ഉൽപാദന ശേഷിയെ ബാധിച്ചു.

ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

മന്ദഗതിയിലുള്ള ഉൽപ്പാദന പ്രവർത്തനങ്ങളും ജനപ്രിയ കാറുകളുടെ ചില വകഭേദങ്ങൾക്കുള്ള ഉയർന്ന ഡിമാൻഡും കാരണം, കാത്തിരിപ്പ് കാലയളവ് പുതിയ ഉയരങ്ങളിൽ എത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ കാത്തിരിപ്പ് കാലയളവുള്ള വാഹനങ്ങളുടെ ഒരു ലിസ്റ്റ് ഞങ്ങൾ സമാഹരിച്ചിട്ടുണ്ട്. അത് ഇവിടെ പങ്ക് വെക്കുന്നു

ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

നാല് മാസം വരെ കാത്തിരിക്കേണ്ടുന്ന കാറുകൾ - സ്ലാവിയ, ബലേനോ

ഇന്ത്യയിലെ ഏറ്റവും കഴിവുറ്റ കാറുകളിലൊന്നാണ് സ്‌കോഡ സ്ലാവിയ. സാവധാനം കുറയുന്ന C-സെഗ്‌മെന്റ് സെഡാൻ വിഭാഗത്തിലാണ് ഈ മോഡൽ എത്തുന്നത്.

ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

എന്നാൽ വളരെ തോട്ട്ഫുള്ളും ശക്തവുമായ പാക്കേജിംഗും മികച്ച വിൽപ്പനയും കാരണം, വേരിയന്റിനെയും ഡീലർഷിപ്പിനെയും സ്റ്റോക്കിനെ ആശ്രയിച്ച് നാല് മാസത്തെ കാത്തിരിപ്പ് കാലയളവ് സൂചിപ്പിക്കുന്നു.

ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി ബലേനോ. മാരുതി ബാഡ്ജും മികച്ച ഇന്ധനക്ഷമതയും ധാരാളം ഉപഭോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്നു. വേരിയന്റും ഡീലർഷിപ്പ് സ്റ്റോക്കും അനുസരിച്ച് ഏകദേശം നാല് മാസമാണ് ബലേനോയുടെ കാത്തിരിപ്പ് കാലാവധി.

ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

6 മാസം വരെ കാത്തിരിക്കേണ്ടുന്ന കാറുകൾ - ആസ്റ്റർ, സോനെറ്റ്, ക്രെറ്റ, സിറ്റി ഹൈബ്രിഡ്

കോം‌പാക്ട് എസ്‌യുവി സ്‌പെയ്‌സിൽ ഏറ്റവും കൂടുതൽ ഫീച്ചർ ലോഡ് ചെയ്തിട്ടുള്ള വാഹനങ്ങളിലൊന്നായ എം‌ജി ആസ്റ്റർ വളരെയധികം ട്രാക്ഷൻ നേടുന്നു.

ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

വിപണിയിലെ മറ്റ് എതിരാളികളേക്കാൾ സുരക്ഷിതമാക്കുന്ന ഇലക്ട്രോണിക് ഡ്രൈവർ എയ്ഡ് സിസ്റ്റങ്ങളുടെ ഒരു പാക്കേജും ഇത് വാഗ്ദാനം ചെയ്യുന്നു. വേരിയന്റും ഡീലർഷിപ്പ് സ്റ്റോക്കും അനുസരിച്ച്, വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവ് ആറ് മാസം വരെ ഉയർന്നേക്കാം.

ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

തുടക്കം മുതലേ ഹ്യുണ്ടായിയുടെ വിൽപ്പന ചാർട്ടുകളിൽ ക്രെറ്റ എപ്പോഴും പ്രിയപ്പെട്ടതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് ക്രെറ്റ. ക്രെറ്റയുടെ കാത്തിരിപ്പ് കാലാവധി കഴിഞ്ഞ വർഷം മുതൽ കുറഞ്ഞു. വേരിയന്റിനെയും ഡീലർഷിപ്പിനെയും ആശ്രയിച്ച്, എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് ഏകദേശം ആറ് മാസം വരെ നീളുന്നു.

ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

കിയ സോനെറ്റ് ഏറ്റവും ജനപ്രിയമായ സബ് ഫോർ മീറ്റർ എസ്‌യുവികളിലൊന്നാണ്, ഇത് ഉയർന്ന കാത്തിരിപ്പ് കാലയളവിലേക്ക് പ്രതിഫലിക്കുന്നു. വേരിയന്റിനെയും ഡീലർഷിപ്പിനെയും ആശ്രയിച്ച്, വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവ് ഏകദേശം മൂന്ന് മുതൽ ആറ് മാസം വരെയാണ്.

ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

ഉയർന്ന വില ഉണ്ടായിരുന്നിട്ടും, ഹോണ്ട സിറ്റി e:HEV ഹൈബ്രിഡ് വളരെയധികം ശ്രദ്ധ നേടുന്നു. ഹോണ്ടയുടെ കണക്കനുസരിച്ച്, സെഡാനിനുള്ള ഔദ്യോഗിക കാത്തിരിപ്പ് കാലാവധി ആറ് മാസത്തിലധികമാണ്.

ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

12 മാസം വരെ കാത്തിരിക്കുന്ന കാറുകൾ - എർട്ടിഗ, ഥാർ

ഈ പട്ടികയിലെ ആദ്യ മഹീന്ദ്ര മോഡൽ, ഥാർ ആണ്. പുതിയ ഥാറിനൊപ്പം, മഹീന്ദ്ര ഒരു ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡറും, ഫീച്ചറുകളുടെ പട്ടികയിൽ അടിസ്ഥാനപരമല്ലാത്ത ഇന്റീരിയറും മസ്കുലാർ രൂപവും വാഗ്ദാനം ചെയ്യുന്നു. വേരിയന്റിനെയും ഡീലർഷിപ്പിനെയും ആശ്രയിച്ച്, വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവ് 11 മാസം വരെയാകാം.

ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവിയാണ് മാരുതി എർട്ടിഗ. ഏഴ് പേർക്ക് മിതമായ സൗകര്യത്തിൽ ഇരിക്കാൻ കഴിയുന്ന ഒരു മാരുതി ഉൽപ്പന്നമായതിനാൽ തന്നെ ഈ ജനപ്രിയ എംപിവി വാങ്ങാൻ ഇന്ത്യക്കാർക്ക് മതിയായ കാരണങ്ങളുണ്ട്. വേരിയന്റിനെയും ഡീലർഷിപ്പിനെയും ആശ്രയിച്ച്, കാത്തിരിപ്പ് കാലാവധി 10 മാസം വരെയാകാം.

ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

20 മാസം വരെ കാത്തിരിക്കുന്ന കാറുകൾ - കാരെൻസ്, XUV700

8.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന വളരെ ആകർഷകമായ പ്രാരംഭ വിലയിലാണ് കിയ കാരൻസ് ലോഞ്ച് ചെയ്തത്. ഈ വിലയ്ക്ക്, കാരെസ് എംപിവി പ്രായോഗികമായി സമാനതകളില്ലാത്തതാണ്.

ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

പ്രീമിയം, പ്രസ്റ്റീജ് തുടങ്ങിയ പെട്രോളിൽ പ്രവർത്തിക്കുന്ന അടിസ്ഥാന വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് ഒന്നര വർഷത്തേക്കാൾ അല്പം കൂടുതലാണ്. ജനപ്രിയമല്ലാത്ത വേരിയന്റുകൾക്ക്, കാത്തിരിപ്പ് കാലയളവ് ഏകദേശം മൂന്ന് മുതൽ എട്ട് മാസം വരെയാണ്.

Model Waiting Period
Maruti Baleno Up to 4 Months
Skoda Slavia Up to 4 Months
Honda City e:HEV Up to 6 Months
Hyundai Creta Up to 6 Months
Kia Sonet Up to 6 Months
MG Astor Up to 6 Months
Maruti Ertiga Up to 10 Months
Mahindra Thar Up to 11 Months
Kia Carens Up to 18 Months
Mahindra XUV700 Up to 20 Months
ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

മഹീന്ദ്ര XUV700 നിരവധി ആധുനിക ഫീച്ചറുകളോടെയും ഇന്ത്യക്കാരുടെ പ്രിയങ്കരമായ ഡീസൽ പെട്രോൾ എഞ്ചിനുകളുമായാണ് വരുന്നത്. നിങ്ങൾ തെരഞ്ഞെടുക്കുന്ന വേരിയന്റും ഡീലർഷിപ്പും അനുസരിച്ച്, വാഹനത്തിന്റെ കാത്തിരിപ്പ് കാലയളവ് നാല് മാസം മുതൽ 20 മാസം വരെയാണ്.

Most Read Articles

Malayalam
English summary
Car models in india with long waiting period due to high demand
Story first published: Thursday, May 12, 2022, 13:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X