പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

By Dijo Jackson

പുതിയ കാറുകളുടെ കടന്നുവരവിനൊപ്പം ഒരുപിടി കാറുകളുടെ പടിയിറക്കത്തിനും പോയ വര്‍ഷം ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിച്ചിട്ടുണ്ട്. വില്‍പന, ഡിസൈന്‍, സാങ്കേതികത - വിപണിയില്‍ നിന്നും കാറുകളുടെ പിന്‍വാങ്ങലിന് കാരണങ്ങള്‍ ഇങ്ങനെ പലതാണ്.

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍ —

മാരുതി റിറ്റ്‌സ്

2009 ല്‍ പ്രചാരമേറിയ സ്വിഫ്റ്റ് ഹാച്ച്ബാക്കിന് പകരക്കാരനായി മാരുതി അവതരിപ്പിച്ച 'ടോള്‍ബോയ്' ഹാച്ച്ബാക്കാണ് റിറ്റ്‌സ്.

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

കമ്പനി പ്രതീക്ഷിച്ച പോലെ കണ്ടുമടുത്ത സ്വിഫ്റ്റിന് പകരം റിറ്റ്‌സിലേക്ക് ഉപഭോക്താക്കള്‍ കൂട്ടമായി ചേക്കേറി. എന്നാല്‍ കാലത്തിനൊത്ത് റിറ്റ്‌സിനെ പരിഷ്‌കരിക്കാന്‍ മാത്രം മാരുതി തയ്യാറായില്ല. വിപണിയില്‍ റിറ്റ്‌സ് അധ:പതിച്ചതും ഇതേ കാരണം കൊണ്ടാണ്.

Recommended Video

High Mileage Cars In India - DriveSpark
പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

പുതിയ കാറുകളുടെ കുത്തൊഴുക്കിലും റിറ്റ്‌സ് പഴഞ്ചനായി തന്നെ നിരയിൽ തുടര്‍ന്നു. ഒടുവില്‍ പോയ വര്‍ഷമാണ് റിറ്റ്‌സിനെ പൂര്‍ണമായും പിന്‍വലിക്കാന്‍ മാരുതി തീരുമാനിച്ചത്.

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

ഹ്യുണ്ടായി i10

ഇന്ത്യന്‍ ചെറുകാര്‍ ശ്രേണിയില്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ പേരും പെരുമയും ആഴത്തില്‍ പതിപ്പിച്ചതില്‍ ഹ്യുണ്ടായി i10 ഹാച്ച്ബാക്കിന് നിര്‍ണായക പങ്കാണുള്ളത്. 2007 ലാണ് i10 മായുള്ള ഹ്യുണ്ടായിയുടെ ആദ്യ വരവ്.

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

പിന്നീട് 2013 ല്‍ പകരക്കാരനായി ഗ്രാന്‍ഡ് i10 വിപണിയില്‍ എത്തിയെങ്കിലും i10 നെ പിന്‍വലിക്കാന്‍ കമ്പനി കൂട്ടാക്കിയില്ല.

Trending On DriveSpark Malayalam:

സെയ്ഫ് അലി ഖാന്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കി വാങ്ങിയിട്ടില്ല, എല്ലാം ഫിയറ്റിന്റെ തന്ത്രം!

15 ലക്ഷം രൂപ അടച്ച് ഉപഭോക്താവ് കാര്‍ ബുക്ക് ചെയ്തു; പിന്നാലെ ഡീലര്‍ഷിപ്പ് പൂട്ടി!

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

പുതുതലമുറ മോഡലുകള്‍ നിരയില്‍ വന്നു നിറയുമ്പോഴും ഹ്യുണ്ടായിയുടെ പഴയ ഫ്‌ളൂയിഡിക് ഡിസൈന്‍ ഭാഷ പിന്തുടര്‍ന്ന ഏക അവതാരമായിരുന്നു ഹ്യുണ്ടായി i10. എന്തായാലും പോയ വര്‍ഷം i10 നെ പൂര്‍ണമായും പിന്‍വലിക്കാന്‍ ഹ്യുണ്ടായി തീരുമാനിക്കുകയായിരുന്നു.

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

റെനോ പള്‍സ്

2012 ലാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ പള്‍സുമായി ഇന്ത്യന്‍ തീരമണഞ്ഞത്. നിസാന്‍ മൈക്രയുടെ പരിഷ്‌കരിച്ച പതിപ്പായാണ് പള്‍സ് അറിയപ്പെട്ടതും. എന്നാല്‍ എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ശ്രേണി തളിര്‍ത്തു പൂവിട്ട വേളയിലും റെനോ പള്‍സ് വിപണിയില്‍ ദുരന്തമായി മാറി.

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

ഷെവര്‍ലെ ബീറ്റ്

ജനറല്‍ മോട്ടോര്‍സിന്റെ പിന്മാറ്റമാണ് പോയ വര്‍ഷം വിപണിയെ പിടിച്ചുകുലുക്കിയ പ്രധാന സംഭവം. ഇന്ത്യന്‍ വിപണിയില്‍ നിന്നും ചുവടുമാറാനുള്ള അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം ഷെവര്‍ലെ കാറുകളെ സാരമായാണ് ബാധിച്ചത്.

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

വിപണിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു വന്ന ബീറ്റിന്റെ അപ്രതീക്ഷിത തകര്‍ച്ചയ്ക്ക് കാരണമായതും ഇതേ തീരുമാനമാണ്. 2010 ല്‍ വിപണിയില്‍ എത്തിയ ബീറ്റിനെ കൗതുകത്തോടെയാണ് ആദ്യം ഇന്ത്യ നോക്കി കണ്ടത്.

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

റെനോ സ്‌കേല

2012 ല്‍ പള്‍സ് ഹാച്ച്ബാക്കിനൊപ്പം റെനോ അവതരിപ്പിച്ച മറ്റൊരു അവതാരമാണ് സ്‌കേല സെഡാന്‍. നിസാന്‍ സണ്ണിയുടെ പരിഷ്‌കരിച്ച പതിപ്പാണ് സ്‌കേല. പക്ഷെ പള്‍സിനെ പോലെ തന്നെ സ്‌കേലയും വിപണിയില്‍ നിരാശപ്പെടുത്തി.

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

ഷെവര്‍ലെ ക്രൂസ്

ഷെവര്‍ലെയുടെ ഏറ്റവും കരുത്തുറ്റ സെഡാനാണ് ക്രൂസ്. എന്നാല്‍ ജനറല്‍ മോട്ടോര്‍സിന്റെ അപ്രതീക്ഷിത തീരുമാനം ഷെവര്‍ലെ ക്രൂസിനും തിരിച്ചടിയേകി. 2009 ലാണ് ഷെവല്‍ലെ ക്രൂസ് ഇന്ത്യയില്‍ ആദ്യമായി എത്തിയത്.

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

ഇടവേളകളില്‍ ക്രൂസില്‍ പരിഷ്‌കാരങ്ങളും പുതുമകളും നടപ്പിലാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച ഷെവര്‍ലെ, മോഡലിന് മേല്‍ വമ്പന്‍ പ്രതീക്ഷകളാണ് വെച്ച് പുലര്‍ത്തിയിരുന്നതും. പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയില്‍ ഉപഭോക്താക്കളുടെ പ്രിയ മോഡലായിരുന്നു ക്രൂസ് സെഡാന്‍.

Trending On DriveSpark Malayalam:

കാത്തിരിപ്പ് ഇനി ഏറെയില്ല; ഇതാണ് പുതിയ മാരുതി സ്വിഫ്റ്റ്!

സ്വിഫ്റ്റിന് വിട, മാരുതിയുടെ അച്ചില്‍ നിന്നും അവസാന സ്വിഫ്റ്റും പുറത്തിറങ്ങി

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

സ്‌കോഡ യെറ്റി

2010 ല്‍ ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡ ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ എസ്‌യുവിയായിരുന്നു യെറ്റി. പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്നതില്‍ സ്‌കോഡ യെറ്റി മുന്‍പന്തിയിലായിരുന്നെങ്കിലും ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ മോഡലിന് സാധിച്ചില്ല.

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

തത്ഫലമായി വില്‍പനയില്‍ യെറ്റി ദാരുണമായി പിന്നോക്കം പോയി. പോയ വര്‍ഷം മെയ് മാസമാണ് ഇന്ത്യയില്‍ നിന്നും യെറ്റിയെ സ്‌കോഡ പിന്‍വലിച്ചത്.

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

റെനോ കൊളിയോസ്

ഏറെ കൊട്ടിഘോഷിച്ച് റെനോ അവതരിപ്പിച്ച മറ്റൊരു അവതാരമാണ് കൊളിയോസ് എസ്‌യുവി. എന്നാല്‍ 20 ലക്ഷം രൂപയ്ക്ക് മേലെയുള്ള പ്രൈസ് ടാഗ് കൊളിയോസിന് തിരിച്ചടിയായി.

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

ഹ്യുണ്ടായി സാന്റാ ഫെ

2010 ല്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ കാഴ്ചവെച്ച ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായിരുന്നു സാന്റാ ഫെ. പിന്നീട് 2014 ലാണ് സാന്റാ ഫെയുടെ പുത്തന്‍ പതിപ്പിനെ ഹ്യുണ്ടായി ഇന്ത്യയ്ക്ക് നല്‍കിയത്.

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

എന്നാല്‍ ഇവിടെയും 30 ലക്ഷം രൂപ കടക്കുന്ന പ്രൈസ് ടാഗ് സാന്റാ ഫെയുടെ പരാജയത്തിന് കാരണമായി. ദാരുണമായ വില്‍പനയുടെയും, കാലഹരണപ്പെട്ട ഡിസൈനിന്റെയും പശ്ചാത്തലത്തിൽ സാന്റാ ഫെ എസ്‌യുവിയെ പിന്‍വലിക്കാന്‍ പോയ വര്‍ഷം ഹ്യുണ്ടായി തീരുമാനിച്ചു.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Cars Discontinued In India In 2017. Read in Malayalam.
Story first published: Friday, December 29, 2017, 17:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X