കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

കൊറോണ വൈറസ് എല്ലാ മേഖലയിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വളരെ മാരകമായ ഈ വൈറസ് രോഗം ബാധിച്ച വ്യക്തി ചുമക്കുമ്പോഴോ അല്ലെങ്കിൽ തുമ്മുമ്പോഴോ തെറിക്കുന്ന ചെറിയ തുള്ളികൾ വഴി പകരുന്നു.

കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

ഇവ എത്ര നേരം വായുവിൽ നിലനിൽക്കുന്നു എന്ന് ശാസ്ത്രജ്ഞർ പഠിക്കുന്നുണ്ടെങ്കിലും നിലവിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത് സാഹചര്യങ്ങളെ ആശ്രയിച്ച് 45 മിനിറ്റ് മുതൽ 3 മണിക്കൂർ വരെ വൈറസ് വായുവിൽ തുടരുമെന്നാണ്.

കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

അതുകൊണ്ടാണ് വായുവിലൂടെ കൊറോണ വൈറസ് ആരോഗ്യമുള്ള വ്യക്തിയിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഫേസ് മാസ്കുകൾ ധരിക്കാൻ ആരോഗ്യ സംരക്ഷകർ ഉപദേശിക്കുന്നത്. ശരി, ലോക്ക്ഡൗണിന് ശേഷവും സ്വയം സുരക്ഷിതമായി തുടരുന്നതിന് നിങ്ങൾ മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരാം.

MOST READ: കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

കാറുകളിൽ യാത്ര ചെയ്യുമ്പോഴും വൈറസിന് ഇനിനുള്ളിൽ പ്രവേശിക്കാൻ കഴിയും. വാഹനത്തിനുള്ളിൽ വൈറസിനെ തടയാൻ ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് ഒരു HEPA എയർ ഫിൽട്ടർ. ഇന്ത്യയിൽ, മലിനീകരണം ഒഴിവാക്കാൻ ഫാക്ടറിയിൽ നിന്ന് തന്നെ HEPA ഫിൽട്ടർ ഘടിപ്പിച്ച കുറച്ച് കാറുകൾ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു.

കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

HEPA സജ്ജീകരിച്ചിരിക്കുന്ന എയർ പ്യൂരിഫയറുകൾ വായുവിലുള്ള കൊറോണ വൈറസിനെ അകറ്റിനിർത്തും. 0.01 മൈക്രോൺ അല്ലെങ്കിൽ 10 നാനോമീറ്റർ വലിപ്പമുള്ള കണങ്ങളെ തടഞ്ഞു നിർത്താനുള്ള അസാധാരണമായ കാര്യക്ഷമതയാണ് HEPA ഫിൽട്ടറിനുള്ളത്.

MOST READ: കുചേലനും കുബേരനും ലോക്ക്ഡൗൺ നിയമങ്ങൾ ഒന്നു തന്നെ

കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

കൊറോണ വൈറസിന്റെ വലുപ്പം 125 നാനോമീറ്ററാണ്. അതിനാൽ ആരോഗ്യ പ്രവർത്തകരുടേയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ നാം കർശനമായി പാലിക്കണം. എന്നിരുന്നാലും, ഇന്ത്യയിൽ HEPA ഫിൽട്ടറുകൾ സജ്ജീകരിച്ചിരിക്കുന്ന അഞ്ച് കാറുകൾ ഒന്നു നോക്കാം.

കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

ഹ്യുണ്ടായി ക്രെറ്റ

ഇന്ത്യൻ വിപണിയിൽ അടുത്തിടെ പുറത്തിറങ്ങിയ ഹ്യുണ്ടായി ക്രെറ്റയുടെ ഏറ്റവും ഉയർന്ന പതിപ്പുകൾ സംയോജിത HEPA എയർ പ്യൂരിഫയർ വാഗ്ദാനം ചെയ്യുന്നു. ഇന്റഗ്രേറ്റഡ് എയർ പ്യൂരിഫയറുമായിട്ട് വിപണിയിൽ എത്തുന്ന വാഹനത്തിന് ആംറെസ്റ്റിൽ മലിനീകരണത്തിന്റെ തത്സമയ റീഡിംഗ് കാണിക്കുന്ന ഒരു വലിയ ഡിസ്പ്ലേ ഉണ്ട്.

MOST READ: മാപ്പിൾ 30 X; ടാറ്റ നെക്സോണിന്റെ ചൈനീസ് അപരനെ പരിചയപ്പെടാം

കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

കിയ സെൽറ്റോസ്

ഇന്ത്യൻ വിപണിയിൽ ഇന്റഗ്രേറ്റഡ് എയർ പ്യൂരിഫയർ വാഗ്ദാനം ചെയ്യുന്ന ആദ്യ കാർ സെൽറ്റോസായിരുന്നു. ഏറ്റവും ഉയർന്ന പതിപ്പുകളിൽ സെൽറ്റോസ് എയർ പ്യൂരിഫയർ വാഗ്ദാനം ചെയ്യുന്നു, കൂടാതെ പ്യൂരിഫയറിന് സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന വിവിധ മോഡുകളും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു. സെൽറ്റോസിലും ക്യാബിനിലെ മലിനീകരണത്തിന്റെ തോത് കാണിക്കുന്ന ഒരു സമർപ്പിത എൽസിഡി സ്ക്രീൻ കമ്പനി വാഗ്ദാനം ചെയ്യുന്നു.

കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

എംജി ZS ഇവി

ബ്രിട്ടീഷ് കാർ നിർമാതാക്കളായ എം‌ജി മോട്ടോർസിൽ നിന്നുള്ള ഏക ഇലക്ട്രിക് കാറാണ് ZS ഇവി. ഈ വർഷം ആദ്യമാണ് വാഹനം രാജ്യത്ത് എത്തിയത്. ഇന്ത്യൻ വിപണിയിൽ HEPA എയർ പ്യൂരിഫയർ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ഇലക്ട്രിക് കാറാണിത്. എയർ പ്യൂരിഫയർ കാറിന്റെ ക്യാബനുള്ളിലെ വായുവിന്റെ നിലവാരവും മറ്റും ഡിസ്പ്ലേയിൽ കാണിക്കുകയും മലിനീകരണം ഫിൽട്ടർ ചെയ്ത് യാത്രക്കാരെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു.

MOST READ: സാമൂഹിക അകലത്തിന് നൂതന ആശയവുമായി ഇ-റിക്ഷ ഡ്രൈവർ; വീഡിയോ വൈറൽ

കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

ഹ്യുണ്ടായി വെന്യു

ഇന്ത്യയിൽ ഫാക്ടറിയിൽ നിന്ന് ഘടിപ്പിച്ച എയർ പ്യൂരിഫയറുള്ള ഏറ്റവും താങ്ങാവുന്ന കാറായ ഹ്യുണ്ടായി വെന്യു സുരക്ഷിതവും മലിനീകരണ രഹിതവുമായ ക്യാബിൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. മുൻവശത്തെ രണ്ട് സീറ്റുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന നീക്കംചെയ്യാവുന്ന എയർ പ്യൂരിഫയറാണ് വെന്യുവിന് ലഭിക്കുന്നത്. എന്നാൽ വാഹനത്തിലെ എയർ പ്യൂരിഫയറിന് ഡിസ്പ്ലേകളില്ല, പകരം മലിനീകരണ തോത് സൂചിപ്പിക്കുന്ന കളർ-കോഡെഡ് ലൈറ്റുകളുണ്ട്.

കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

കിയ കാർണിവൽ

ഇന്ത്യൻ വിപണിയിലെ ഏറ്റവും ആഢംബര എം‌പിവികളിലൊന്നാണ് പുതിയ കിയ കാർണിവൽ. പണത്തിനു മൂല്യം തരുന്ന ഒരു മോഡലാണിത്. മലിനീകരണ തോത് കാണിക്കുന്നതിന് സമർപ്പിത ഡിസ്പ്ലേയോടുകൂടിയ സംയോജിത എയർ പ്യൂരിഫയർ വാഹനത്തിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. എംപിവിയുടെ ഏറ്റവും ഉയർന്ന പതിപ്പുകളിൽ മാത്രമേ ഇവ ലഭ്യമാവുകയുള്ളൂ.

Most Read Articles

Malayalam
English summary
Cars Equiped with HEPA Air purifiers to prevent corona virus. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X