എന്നാ കട്ട കോമ്പറ്റീഷനാന്നേ; ഇവി വിപണി പിടിക്കാൻ അവർ വരുന്നു

ഉത്സവ സീസൺ അവസാനിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ അടുത്ത ആഴ്ചയിൽ ചില പ്രധാന അതിഥികളെ സ്വീകരിക്കാനും ലോഞ്ചിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ വാഹന വിപണി. ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയും ഒരു പുതിയ നിസാൻ കാറും ഉൾപ്പെടെ രണ്ട് പുതിയ ലോഞ്ചുകളാണ് ഇറങ്ങുന്നത്.

എന്നാ കട്ട കോമ്പറ്റീഷനാന്നേ; ഇവി വിപണി പിടിക്കാൻ അവർ വരുന്നു

ബിവൈഡി അറ്റോ 3

ഇന്ത്യയില്‍ ചൈനീസ് ഇവി കമ്പനിയിൽ നിന്നുള്ള രണ്ടാമത്തെ ഓഫറായിരിക്കും ബിവൈഡി അറ്റോ 3. തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ഇതിനകം വിൽപ്പനയ്‌ക്കുള്ള ഈ മോഡൽ 2022 ഒക്ടോബർ 11- ന് ഇന്ത്യയില്‍ എത്തും. ഇത് എസ്‍കെഡി റൂട്ട് വഴി ഇവിടെ ഇറക്കുമതി ചെയ്യാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 30 ലക്ഷം രൂപ മുതലാണ് വാഹനത്തിൻ്റെ വില പ്രതീക്ഷിക്കുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ബിവൈഡി അറ്റോ 49.92kWh ബിവൈഡി ബ്ലേഡ് ബാറ്ററിയും സ്ഥിരമായ മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമായാണ് വരുന്നത്.

എന്നാ കട്ട കോമ്പറ്റീഷനാന്നേ; ഇവി വിപണി പിടിക്കാൻ അവർ വരുന്നു

അറ്റോ 3 ഇലക്ട്രിക് എസ്‌യുവി പ്രാഥമികമായി എംജി ZS ഇവി, ഹ്യുണ്ടായി കോന ഇലക്ട്രിക് എന്നിവയ്ക്ക് എതിരാളിയാകും. ഇത് എതിരാളികളേക്കാള്‍ വിലയേറിയതായിരിക്കാം, പക്ഷേ സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളുടെ കാര്യത്തില്‍ ഒരു പഞ്ച് പാക്ക് ചെയ്യുന്നുവെന്ന് വേണം പറയാന്‍. ഉദാഹരണത്തിന്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ കൊളീഷന്‍ വാര്‍ണിംഗ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, റിയര്‍ ക്രോസ് ട്രാഫിക് ബ്രേക്ക് തുടങ്ങിയ ADAS സവിശേഷതകള്‍ അറ്റോ 3-യില്‍ ഉണ്ടാകും.

എന്നാ കട്ട കോമ്പറ്റീഷനാന്നേ; ഇവി വിപണി പിടിക്കാൻ അവർ വരുന്നു

മറ്റ് ഹൈലൈറ്റുകളില്‍ ക്രമീകരിക്കാവുന്ന റൊട്ടേഷനോടുകൂടിയ വലിയ 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടുന്നു, ഇത് വീണ്ടും ഒരു സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതയാണ്. അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയില്‍ പനോരമിക് സണ്‍റൂഫ്, യുഎസ്ബി ടൈപ്പ്-C ചാര്‍ജിംഗ്, വയര്‍ലെസ് ചാര്‍ജിംഗ്, 5.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുണ്ട്. BYD ഡിലിങ്ക് ഇന്റലിജന്റ് കണക്ഷന്‍ സിസ്റ്റം വഴി കണക്റ്റഡ് കാര്‍ ഫീച്ചറുകളുടെ ഒരു ശ്രേണിയും വാഹനം വാഗ്ദാനം ചെയ്യുന്നു.

എന്നാ കട്ട കോമ്പറ്റീഷനാന്നേ; ഇവി വിപണി പിടിക്കാൻ അവർ വരുന്നു

ഇന്ത്യയിലെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, അറ്റോ 3 ഉള്ളില്‍ കൂടുതല്‍ ഇടമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എംജി ZS ഇവിയുടെ 4,323 mm, കോന ഇലക്ട്രിക്കിന്റെ 4,180 mm എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് ഏകദേശം 4.5 മീറ്റര്‍ നീളമുണ്ട്. അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര XUV400-ന് 4.2 മീറ്റര്‍ നീളമുണ്ട്.

എന്നാ കട്ട കോമ്പറ്റീഷനാന്നേ; ഇവി വിപണി പിടിക്കാൻ അവർ വരുന്നു

320 കിലോമീറ്റര്‍ റേഞ്ചുള്ള 49.92kWh ബാറ്ററി പാക്ക് ഉള്ള മറ്റൊരു വേരിയന്റും വാഗ്ദാനം ചെയ്യുന്നു. 80 kWh DC ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍, അറ്റോ 3-ന് വെറും 45 മിനിറ്റിനുള്ളില്‍ പൂര്‍ണ്ണ ചാര്‍ജ് നേടാനാകും. എസ്‌യുവിയില്‍ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ 204 bhp കരുത്തും 310 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. 7.3 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇതിന് കഴിയും.

എന്നാ കട്ട കോമ്പറ്റീഷനാന്നേ; ഇവി വിപണി പിടിക്കാൻ അവർ വരുന്നു

നിസാൻ ലീഫ് ഇലക്ട്രിക്

പുതിയ കാറിനെക്കുറിച്ച് 2022 ഒക്ടോബർ 18-ന് പ്രഖ്യാപനം നടത്തുമെന്ന് നിസാൻ ഇന്ത്യ സ്ഥിരീകരിച്ചു . കമ്പനി ഇതുവരെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് നിസാൻ ലീഫ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ അനാച്ഛാദനമോ ലോഞ്ചോ ആയിരിക്കും. ഇന്ത്യയിൽ പലതവണ ഈ ഇവി പരീക്ഷണത്തിനിടെ കണ്ടെത്തിയിരുന്നു.

എന്നാ കട്ട കോമ്പറ്റീഷനാന്നേ; ഇവി വിപണി പിടിക്കാൻ അവർ വരുന്നു

ലീഫിന് 40 kWh Li-ion ബാറ്ററി പാക്കില്‍ നിന്ന് കരുത്ത് എടുക്കുന്ന EM57 ഇലക്ട്രിക് മോട്ടോര്‍ ലഭിക്കും. നിസാന്‍ ലീഫിന് 146 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. NEDC ടെസ്റ്റ് സൈക്കിളുകള്‍ പ്രകാരം ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്റര്‍ ദൂരമാണ് ഇത് അവകാശപ്പെടുന്നത്. ആഗോളതലത്തില്‍, നിസാന്‍ ലീഫുള്ള രണ്ട് തരം എസി ചാര്‍ജറുകള്‍ വാഗ്ദാനം ചെയ്യുന്നു- ഒരു 3kW യൂണിറ്റും 6kW യൂണിറ്റും. ആദ്യത്തേത് ബാറ്ററി നിറയ്ക്കാന്‍ 16 മണിക്കൂര്‍ എടുക്കുമ്പോള്‍ രണ്ടാമത്തേത് 8 മണിക്കൂര്‍ എടുക്കും.

എന്നാ കട്ട കോമ്പറ്റീഷനാന്നേ; ഇവി വിപണി പിടിക്കാൻ അവർ വരുന്നു

നിസാന്‍ ലീഫ് CBU റൂട്ട് വഴി രാജ്യത്തേക്ക് കൊണ്ടുവരും. അതിനാല്‍, ലീഫ് വളരെ നന്നായി കിറ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സണ്‍റൂഫ്, ടച്ച്സ്‌ക്രീന്‍ തുടങ്ങി സാധാരണ ഫീച്ചറുകള്‍ക്ക് പുറമെ, സെമി ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റങ്ങള്‍ക്കൊപ്പം പ്രൊപൈലറ്റ് (ഒറ്റ-വരി ഓട്ടോണമസ് ഡ്രൈവിംഗ്) പോലെയുള്ള അത്യാധുനിക സാങ്കേതികവിദ്യകള്‍ നിസാന്‍ ലീഫ് പാക്ക് ചെയ്യാന്‍ സാധ്യതയുണ്ട്.

എന്നാ കട്ട കോമ്പറ്റീഷനാന്നേ; ഇവി വിപണി പിടിക്കാൻ അവർ വരുന്നു

നിസാന്‍ ലീഫ് ഒറ്റ പെഡല്‍ ഡ്രൈവിംഗിനായി ഇ-പെഡല്‍ മോഡ് വാഗ്ദാനം ചെയ്യും. ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ബ്ലൈന്‍ഡ്-സ്‌പോട്ട് വാര്‍ണിംഗ്, എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) സുരക്ഷാ ഫീച്ചറുകളുടെ ഒരു ഹോസ്റ്റും കിറ്റില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. എന്തായാലും അടുത്ത ആഴ്ച്ച വരെ കാത്തിരിക്കാം.

Most Read Articles

Malayalam
English summary
Cars launching next week on electric car market
Story first published: Thursday, October 6, 2022, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X