മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

By Dijo Jackson

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ ബംഗളൂരു ഉപഭോക്താവിന് പുഞ്ചിരിയുടെ നിമിഷങ്ങള്‍. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയ്ക്കും ഡീലര്‍ഷിപ്പിനും എതിരെ വിജേത് എം എന്ന ഉപഭോക്താവ് നടത്തിയ പോരാട്ടത്തിന്റെ കഥ ഇങ്ങനെ —

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

2009 ഓഗസ്റ്റ് 22 നാണ് വിജേത് പുതിയ 'പേള്‍ ബ്ലൂ' നിറത്തിലുള്ള മാരുതി ആള്‍ട്ടോ എല്‍എക്‌സിനെ വാങ്ങിയത്. സുള്ള്യയിലെ മാണ്‍ഡോവി മോട്ടോര്‍സില്‍ നിന്നും പിതാവ് രാജേന്ദ്ര പ്രസാദിന്റെ പേരിലാണ് കാറിനെ വിജേത് സ്വന്തമാക്കിയതും.

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

എന്നാല്‍ തുടക്കം മുതല്‍ക്കെ കാറില്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. സുള്ള്യയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ കാറിന് വല്ലാത്ത കുലുക്കമാണ് ആദ്യം അനുഭവപ്പെട്ടത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ കൈവരിക്കുമ്പോള്‍ തന്നെ കാറില്‍ വല്ലാത്ത വൈബ്രേഷന്‍ ഉടലെടുക്കുന്നതായി വിജേത് കണ്ടെത്തി.

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

സംഭവത്തില്‍ സുള്ള്യയിലെ മണ്‍ഡോവി മോട്ടോര്‍സുമായി ബന്ധപ്പെട്ടപ്പോള്‍ ബംഗളൂരുവിലെ മണ്‍ഡോവി സര്‍വീസ് സെന്ററില്‍ കാര്‍ പരിശോധിപ്പിക്കാന്‍ വിജേതിന് നിര്‍ദ്ദേശം ലഭിച്ചു.

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

കാറില്‍ പ്രശ്‌നമുള്ളതായി സ്ഥിരീകരിച്ച സര്‍വീസ് സെന്റര്‍ ജീവനക്കാരന്‍ എഞ്ചിന്‍ ടൈമിങ്ങിലും, സ്പാര്‍ക്ക് പ്ലഗിലും മാറ്റങ്ങള്‍ വരുത്തി പ്രശ്‌നം പരിഹരിച്ചതായി അറിയിച്ചു.

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

എന്നാല്‍ തിരികെയുള്ള യാത്രയില്‍ തന്നെ കാറില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതായി വിജേത് മനസിലാക്കി. രണ്ടാമത് സര്‍വീസ് സെന്ററിനെ സമീപിച്ചപ്പോള്‍ ടയറുകള്‍, റിം ബെന്‍ഡുകള്‍, അണ്ടര്‍ബോഡി തകരാറുകള്‍ എന്നിവ പരിശോധിച്ച് പ്രശ്‌നം പരിഹരിച്ചതായി അറിയിച്ചു.

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

പക്ഷെ തുടര്‍ന്നും കാറില്‍ വൈബ്രേഷന്‍ ശക്തമായതോടെ വീല്‍ അലൈന്‍മെന്റ്, വീല്‍ റൊട്ടേഷന്‍, വീല്‍ റീപ്ലേസ്‌മെന്റ് മുതലായ നടപടികളും കാറില്‍ മണ്‍ഡോവി സര്‍വീസ് സെന്റര്‍ സ്വീകരിച്ചു. എന്നാല്‍ പ്രശ്‌നം മാത്രം പരിഹരിക്കപ്പെട്ടില്ല.

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

ഒടുവില്‍ പ്രശ്‌നം ഡ്രൈവ് ഷാഫ്റ്റിലാകാമെന്ന് ചൂണ്ടിക്കാട്ടിയ സര്‍വീസ് സെന്റര്‍ രണ്ട് ദിവസത്തെ പരിശോധനയ്ക്ക് ശേഷം പുതിയ ഡ്രൈവ് ഷാഫ്റ്റിനെ കാറില്‍ മാറ്റി നല്‍കി. എന്നിട്ടും പ്രശ്‌നം മാത്രം തീര്‍ന്നില്ല.

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

തുടര്‍ന്ന് മാരുതിയില്‍ നിന്നുമുള്ള എഞ്ചിനീയര്‍ കാര്‍ പരിശോധിച്ച് എഞ്ചിന്‍ ഫ്‌ളൈവീലിനാണ് പ്രശ്‌നമെന്നും ഇത് മാറ്റിയാല്‍ കാറിന്റെ വൈബ്രേഷന്‍ തകരാര്‍ പരിഹരിക്കപ്പെടുമെന്നും വ്യക്തമാക്കി.

Recommended Video

[Malayalam] Datsun rediGO Gold 1.0-Litre Launched In India - DriveSpark
മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

ഫ്‌ളൈവീല്‍ മാറ്റിയെങ്കിലും വൈബ്രേഷന്‍ പ്രശ്‌നം മാത്രം വിട്ടുപോയില്ല.

Trending On DriveSpark Malayalam:

മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

ഒടുവില്‍ ഈ വൈബ്രേഷന്‍ പ്രശ്‌നം ആള്‍ട്ടോ കാറുകളില്‍ സാധാരണയായി കണ്ടു വരുന്നതാണെന്ന നിലപാടുമായി സര്‍വീസ് സെന്റര്‍ അധികൃതര്‍ രംഗത്തെത്തി.

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

കാര്യങ്ങള്‍ നടപടിയാകില്ല എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് വിജേത് മാരുതിയ്ക്കും ഡീലര്‍ഷിപ്പിനും എതിരെ 2010 ഒക്ടോബര്‍ 30 ആം തിയ്യതി ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കിയത്.

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

ബന്ധപ്പെട്ട ഉപഭോക്താവിന് 2.95 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഡീലര്‍ഷിപ്പിനോട് ഉപഭോക്തൃ ഫോറം ഉത്തരവ് നല്‍കി. കൂടാതെ 10,000 രൂപ കോടതി ചെലവുകള്‍ക്കായി ഉപഭോക്താവിന് നല്‍കാന്‍ മാരുതിയ്ക്കും നിര്‍ദ്ദേശം ലഭിച്ചു.

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

എന്നാല്‍ ഉത്തരവിന് എതിരെ സംസ്ഥാന ഉപഭോക്തൃ കോടതിയില്‍ മാരുതിയും ഡീലര്‍ഷിപ്പും ഹര്‍ജി സമര്‍പ്പിച്ചു. 2011 നവംബര്‍ 2 ആം തിയ്യതി ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ശരി വെച്ച് സംസ്ഥാന കോടതി മാരുതിയുടെ ഹര്‍ജി തള്ളി.

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

പക്ഷെ അടിയറവ് പറയാന്‍ മാരുതിയും തയ്യാറായിരുന്നില്ല. ദേശീയ ഉപഭോക്തൃ കോടതിയില്‍ വിഷയത്തില്‍ ഹര്‍ജിയുമായി മാരുതി ചെന്നു.

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

തുടര്‍ന്ന് എട്ട് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തകരാറുള്ള കാര്‍ വിറ്റതിന് ഉപഭോക്താവിന് 1.5 ലക്ഷം രൂപ നഷ്ടപരിഹാരവും 11,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കാന്‍ ദേശീയ ഉപഭോക്തൃ കോടതി മാരുതിയോടും ഡീലര്‍ഷിപ്പിനോടും ഉത്തരവിട്ടു.

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

മികച്ച സര്‍വീസ് ശൃഖലയാണ് മാരുതി കാറുകളെ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്. എന്നാല്‍ തുടരെ മാരുതി സര്‍വീസ് സെന്ററുകള്‍ക്ക് നേരെ ഉയരുന്ന ആക്ഷേപങ്ങള്‍ ഇന്ത്യയില്‍ മാരുതിയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തുകയാണ്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat #hatchback
English summary
Legal Battle Against Maruti, Consumer Finally Gets His Money. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X