കൊവിഡ് പോരാട്ടത്തില്‍ പങ്കാളിയായി സിയറ്റ്; പുതിയ ഫെയ്‌സ് മാസ്‌ക് വിപണിയില്‍

കൊവിഡ്-19 യ്‌ക്കെതിരായ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്ന് മുംബൈ ആസ്ഥാനമായുള്ള ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ്. നേരത്തെ കൊവിഡ് മാഹാമരിക്കെതിരായ പോരാട്ടത്തില്‍ വിവിധ വാഹന നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു.

കൊവിഡ് പോരാട്ടത്തില്‍ പങ്കാളിയായി സിയറ്റ്; പുതിയ ഫെയ്‌സ് മാസ്‌ക് വിപണിയില്‍

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിയറ്റ് രംഗത്തെത്തുന്നത്. ഗോസെയ്ഫ് S95 എന്ന് പേരിട്ടിരിക്കുന്ന ഫെയ്സ് മാസ്‌കാണ് സിയറ്റ് പുറത്തിറക്കിയിരിക്കുന്നത്. 249 രൂപയാണ് മാസ്‌കിന്റെ വില. ആറ് ലെയറുകളായിട്ടാണ് പുതിയ ഫെയ്‌സ് മാസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്.

കൊവിഡ് പോരാട്ടത്തില്‍ പങ്കാളിയായി സിയറ്റ്; പുതിയ ഫെയ്‌സ് മാസ്‌ക് വിപണിയില്‍

ആന്തരിക പാളി അല്ലെങ്കില്‍ ഉപയോക്താവിന്റെ മുഖത്ത് സ്പര്‍ശിക്കുന്ന ഒന്ന് മൃദുവായ ആന്റി ബാക്ടീരിയല്‍ തുണിത്തരങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചെറിയ കണികാ ഫില്‍ട്ടറുകളില്‍ നിന്നാണ് ഇനിപ്പറയുന്ന മൂന്ന് ലെയറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പൊടിപടലങ്ങളും മറ്റ് മലിന വസ്തുക്കളും ഫില്‍ട്ടര്‍ ചെയ്യുന്നതിനാണ് എയര്‍ മെഷ് ഉള്‍ക്കൊള്ളുന്നതാണ് അവസാന പാളി.

കൊവിഡ് പോരാട്ടത്തില്‍ പങ്കാളിയായി സിയറ്റ്; പുതിയ ഫെയ്‌സ് മാസ്‌ക് വിപണിയില്‍

മാസ്‌ക് 30 തവണ വരെ കഴുകി വീണ്ടും ഉപയോഗിക്കാം. ഫെയ്സ് മാസ്‌കും മറ്റ് വ്യക്തിഗത ഇനങ്ങളും സൂക്ഷിക്കാന്‍ മള്‍ട്ടി-യൂട്ടിലിറ്റി തുണി ബാഗും സിയറ്റ് വാഗ്ദാനം ചെയ്യുന്നു.

കൊവിഡ് പോരാട്ടത്തില്‍ പങ്കാളിയായി സിയറ്റ്; പുതിയ ഫെയ്‌സ് മാസ്‌ക് വിപണിയില്‍

249 രൂപ വിലയുള്ള സിയാറ്റ് ഗോസെയ്ഫ് S95 ഫെയ്‌സ് മാസ്‌ക് ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, മൈന്ത്ര, സീനിയോറിറ്റി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. സിയറ്റ് ഡീലര്‍ഷിപ്പുകളിലും മാസ്‌ക് ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
CEAT Launches GoSafe S95 face mask to prevent Coronavirus. Read in Malayalam.
Story first published: Tuesday, July 7, 2020, 19:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X