15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

2020 ജൂലൈയില്‍ ഇന്ത്യയില്‍ പുതിയ സ്‌ക്രാപ് നയം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയിരിക്കുന്നത്.

15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

വാഹന വ്യവസായത്തിനും ഉരുക്കു വ്യവസായത്തിനും ശക്തി പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നയമനുസരിച്ച് 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ചു കളയും.

15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

ഇതിലൂടെ ഉരുക്ക് വ്യവസായത്തിന് കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ കിട്ടാന്‍ സഹായമാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കൊവിഡ് കാലത്ത് ലോക്ക്ഡൗണ്‍ വാഹന വ്യവസായ രംഗത്തുണ്ടാക്കിയ ആഘാതം ഇതിലൂടെ മറികടക്കാനാകുമെന്നും കരുതുന്നു.

MOST READ: ZR-V കോംപാക്ട് എസ്‌യുവിയുമായി ഹോണ്ട; എന്തെല്ലാം പ്രതീക്ഷിക്കാം

15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

സ്‌ക്രാപ് നയത്തിലൂടെ 2030 -ല്‍ ഇന്ത്യയുടെ ഉരുക്ക് ഉല്‍പാദനം പ്രതിവര്‍ഷം 30 കോടി ടണ്‍ ആക്കാനുള്ള ദേശീയ ഉരുക്കു നയത്തിന്റെ ഭാഗമായാണ് ആക്രി പുനരുപയോഗത്തിനുള്ള നയവും നടപ്പാക്കുന്നത്.

15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

അതേസമയം 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് പുനര്‍രജിസ്ട്രേഷന്‍ നടത്തണമെങ്കില്‍ ഫീസ് 25 ഇരട്ടിയിലേറെ കൂടുതല്‍ നല്‍കേണ്ടിവരും. സ്‌ക്രാപ് നയം നടപ്പാക്കുന്നത് വാഹന വ്യവസായത്തിന് കൂടുതല്‍ ശക്തി പകരുമെന്ന് വാഹന കമ്പനി ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു.

MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌‌ലിഫ്റ്റ് നവംബറിൽ, അറിയാം കൂടുതൽ വിവരങ്ങൾ

15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ആക്രിയുടെ ശാസ്ത്രീയ ശേഖരണം, പൊളിക്കല്‍, പുനരുപയോഗത്തിനു തയാറാക്കല്‍ എന്നിവയ്ക്കാണ് നയം തയാറാക്കിയത്.

15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

ഇതിന്റെ ചുവടുപിടിച്ചാണ് പഴയ വാഹനങ്ങള്‍ പൊളിക്കുന്ന നയം തയാറാക്കിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വലിയ പ്രതിസന്ധിയാണ് വാഹന മേഖലയില്‍ തന്നെ ഉടലെടുത്തിരിക്കുന്നത്.

MOST READ: ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

പൊതുഗാതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിയത് സ്വകാര്യ ബസ്, ഓട്ടോ-ടാക്സി മേഖലകളുടെ പ്രതിസന്ധി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിബന്ധനകളോടെ ടാക്‌സികള്‍ക്ക് സര്‍വീസ് നടത്താം എന്ന് സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

രാജ്യത്ത് പൊതുഗതാഗതം വൈകാതെ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി സൂചനകള്‍ നല്‍കിയിരുന്നു. സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് പൊതുഗതാഗതം പുനരാരംഭിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

MOST READ: നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് ജാവ

15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

ശാരീരക അകലം പാലിക്കുന്നതോടൊപ്പം വാഹനങ്ങളില്‍ ഹാന്‍ഡ്‌വാഷ്‌, സാനിറ്റൈസര്‍, ഫേസ് മാസ്‌ക് എന്നിവ നിര്‍ബന്ധമാക്കും. പൊതു ഗതാഗതവും ദേശീയ പാതയും തുറക്കുന്നത് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Most Read Articles

Malayalam
English summary
Nitin Gadkari Says Vehicle Scrappage Policy To Be Finalised Soon. Read in Malayalam.
Story first published: Monday, May 11, 2020, 18:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X