Just In
- 2 hrs ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
- 5 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 16 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 18 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
Don't Miss
- News
കൊവിഡ് രണ്ടാം തരംഗം നൂറ് ദിവസത്തിലധികം നീണ്ടുനില്‍ക്കും, ദില്ലി പോലീസിന് വിദഗ്ധന്റെ മുന്നറിയിപ്പ്
- Movies
അമ്പിളി ദേവിയ്ക്ക് എന്താണ് പറ്റിയത്? ജീവിതമെന്ന് പറഞ്ഞ് നടി പങ്കുവെച്ച വീഡിയോ കണ്ട് കാര്യം തിരക്കി ആരാധകര്‍
- Sports
IPL 2021: ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നത് ദുഷ്കരം, കാരണം ചൂണ്ടിക്കാട്ടി രോഹിത് ശര്‍മ
- Finance
സ്വർണവില ഇടിയുമ്പോൾ! നിക്ഷേപകർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കത്തുന്നന ഇന്ധന വിലയ്ക്ക് ശമനമായി നികുതി വെട്ടി ചുരുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
അനുദിനം വർധിച്ചുവരുന്ന ആഭ്യന്തര വില നിയന്ത്രിക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് ഇന്ത്യയുടെ ധനമന്ത്രാലയം ആലോചിക്കുന്നതായി വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കുറഞ്ഞ ക്രൂഡ് ഓയിൽ വിലയുടെ ആനുകൂല്യങ്ങൾ കൈമാറുന്നതിനുപകരം മഹാമാരിയിൽ നിന്ന് കരകയറാനും നികുതി വരുമാനം വർധിപ്പിക്കാനും സഹായിക്കുന്നതിനായി പെട്രോളിനും ഡീസലിനും രണ്ടുതവണ നികുതി ഉയർത്തിയിരുന്നു.

എന്നിരുന്നാലും, കഴിഞ്ഞ 10 മാസമായി ക്രൂഡ് ഓയിൽ വില ഇരട്ടിയാക്കുന്നത് ഇന്ത്യയിൽ ഇന്ധനവില വൻതോതിൽ ഉയരാൻ കാരണമായി. പലയിടങ്ങളിലും പെട്രോൾ ഡീസൽ വിലകൾ എക്കാലത്തേയും റെക്കോർഡുകൾ വരെ തകർത്തു.

ഫെഡറൽ ധനസഹായം ബാധിക്കാതെ വില കുറയ്ക്കാൻ ഇന്ത്യൻ ധനമന്ത്രാലയം നിലവിൽ വിവിധ അധികാരികളുമായി ചർച്ച നടത്തിവരികയാണെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

ഇന്ത്യയിലെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനവും നികുതിയും തീരുവയുമാണ്.
MOST READ: ഉപഭോക്ത പരാതി; നെക്സോൺ ഇവിയുടെ സബ്സിഡി താൽകാലികമായി റദ്ദാക്കി ഡൽഹി സർക്കാർ

ഉയർന്ന ഇന്ധനവില ചില ഇന്ത്യൻ സംസ്ഥാനങ്ങളെ വില കുറയ്ക്കുന്നതിന് പെട്രോളിനും ഡീസലിനുമുള്ള സംസ്ഥാനതല നികുതി കുറയ്ക്കാൻ നിർബന്ധിതരാക്കി.

നികുതി കുറയ്ക്കുന്നതിന് മുമ്പ് എണ്ണ വില സ്ഥിരത കൈവരിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നതിനാൽ മാർച്ച് പകുതിയോടെ ഒരു പരിഹാരം എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.
MOST READ: പുതിയ ബി-സെഗ്മെന്റ് എസ്യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്

ക്രൂഡ് വില ഇനിയും ഉയരുമ്പോൾ നികുതി പുനർനിർമ്മാണം ഒഴിവാക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. വർധിച്ചുവരുന്ന ഇന്ധന വിലയ്ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ അലയടിക്കുകയാണ്.

തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങളും നടപടികളും വളരെ നിർണ്ണായക പങ്ക് വഹിക്കും.