ഇന്ത്യയിലുടനീളം എല്ലാ വാഹനങ്ങള്‍ക്കും ഒരേ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തുടനീളമുള്ള എല്ലാ വാഹനങ്ങള്‍ക്കും ഒരേ പുക പരിശോധനാ (PUC) സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാന്‍ അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍.

ഇന്ത്യയിലുടനീളം എല്ലാ വാഹനങ്ങള്‍ക്കും ഒരേ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍, നിലവിലുള്ള വാഹനത്തിന്റെ കാലഹരണപ്പെടാത്ത സാഹചര്യത്തില്‍, ഒരേ വാഹനത്തിനായി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പുതിയ PUC ലഭിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ ഒഴിവാക്കി.

ഇന്ത്യയിലുടനീളം എല്ലാ വാഹനങ്ങള്‍ക്കും ഒരേ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

പുക പരിശോധനാ സര്‍ട്ടിഫിക്കറ്റും ഡേറ്റാബേസ് ദേശീയ റജിസ്റ്ററുമായി യോജിപ്പിക്കാനും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം നിര്‍ദേശം നല്‍കി. 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വന്ന ഭേദഗതി പ്രകാരം പിയുസി ഫോമില്‍ ഒരു ക്യൂആര്‍ കോഡ് പ്രിന്റ് ചെയ്തിരിക്കും.

ഇന്ത്യയിലുടനീളം എല്ലാ വാഹനങ്ങള്‍ക്കും ഒരേ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

അതില്‍ വാഹനത്തിന്റെയും വാഹന ഉടമയുടെയും വാഹനം പുറന്തള്ളുന്ന പുകയുടെയും എല്ലാ വിവരങ്ങളും അടങ്ങിയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ വിജ്ഞാപന പ്രകാരം പുക പരിശോധനാ ഫോമില്‍ വാഹന ഉടമയുടെ മൊബൈല്‍ നമ്പര്‍, പേര്, വിലാസം, എഞ്ചിന്‍ നമ്പര്‍, ചേസിസ് നമ്പര്‍ എന്നിവയും ഉണ്ടാകും.

ഇന്ത്യയിലുടനീളം എല്ലാ വാഹനങ്ങള്‍ക്കും ഒരേ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളും പരിശോധനാ നിരക്കും ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശമായി അയക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിജക്ഷന്‍ സ്ലിപ് എന്ന ആശയവും അവതരിപ്പിക്കുന്നതായി കേന്ദ്ര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലുടനീളം എല്ലാ വാഹനങ്ങള്‍ക്കും ഒരേ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ അളവില്‍ പുക പുറന്തള്ളുന്നെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതെങ്കില്‍ വാഹനം പുറത്തിറക്കാന്‍ യോഗ്യമല്ലെന്ന് കാണിക്കുന്ന റിജക്ഷന്‍ സ്ലിപ് വാഹന ഉടമയ്ക്ക് നല്‍കും. മോട്ടര്‍ വാഹന മലിനീകരണം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് തോന്നിയാല്‍ ഉദ്യോഗസ്ഥന് വാഹനം പരിശോധനയ്ക്ക് വിധേയമാക്കാമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞുവെയ്ക്കുന്നു.

ഇന്ത്യയിലുടനീളം എല്ലാ വാഹനങ്ങള്‍ക്കും ഒരേ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

യഥാസമയം വാഹനം ഹാജരാക്കിയില്ലെങ്കില്‍ വാഹന ഉടമയില്‍നിന്നു പിഴ ഈടാക്കാനും ഉദ്യോഗസ്ഥന് അനുവാദം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലുടനീളം എല്ലാ വാഹനങ്ങള്‍ക്കും ഒരേ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

ഇതിനൊപ്പം തന്നെ ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാഹനങ്ങളുടെ ഫിറ്റ്നെസ്, രജിസ്ട്രേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും നീട്ടി നല്‍കിയതായും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലുടനീളം എല്ലാ വാഹനങ്ങള്‍ക്കും ഒരേ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

2021 സെപ്റ്റംബര്‍ 30 വരെയാണ് ഇതിന്റെയെല്ലാം സാധുത നീട്ടി നല്‍കിയിരിക്കുന്നത്. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലുടനീളം എല്ലാ വാഹനങ്ങള്‍ക്കും ഒരേ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

2020 ഫെബ്രുവരി 20-ന് ശേഷം കാലാവധി അവസാനിച്ച രേഖകള്‍ക്കാണ് ഈ ഇളവ് നല്‍കിയിട്ടുള്ളത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിര്‍ദ്ദേശം പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Centre Government Says, Pollution Control Certificate For All Vehicles Made Uniform, Find Here All Details. Read in Malayalam.
Story first published: Thursday, June 17, 2021, 19:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X