റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തല്ലി തകര്‍ത്ത് പൊലീസ് — വീഡിയോ

പൊലീസുകാര്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുന്നതും കൃത്യമായ രേഖകളില്ലാതെ വാഹനങ്ങളോടിക്കുന്നവര്‍ക്ക് പിഴ ഈടാക്കുന്നതുമെല്ലാം സാധാരണമാണ്. അതെല്ലാം അവരുടെ ജോലിയുടെ ഭാഗമാണെന്ന് കരുതാം. എന്നാല്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ തല്ലി തകര്‍ക്കുന്നതിന്റെ യുക്തിയെന്താണെന്നാണ് ഇപ്പോള്‍ പലരുടെയും ചോദ്യം.

റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തല്ലി തകര്‍ത്ത് പൊലീസ് — വീഡിയോ

അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചൊരു വീഡിയോയാണ് പലരെയും ഈ ചോദ്യം ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്നത്. ചെന്നൈയിലെ വാര്‍ മെമ്മോറിയലിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഹോണ്ട ഡിയോ സ്‌കൂട്ടര്‍ തല്ലി തകര്‍ക്കുന്ന പൊലീസിന്റെ വീഡിയോയാണ് വൈറലായത്.

റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തല്ലി തകര്‍ത്ത് പൊലീസ് — വീഡിയോ

പട്രോള്‍ ഡ്യൂട്ടിയിലായിരുന്ന പൊലിസുകാര്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന്റെ പക്കലേക്ക് വരുന്നതാണ് വീഡിയോയിലെ ആദ്യ ദൃശ്യങ്ങള്‍. വാഹനത്തില്‍ നിന്നിറങ്ങിയ പൊലീസുകാരിലൊരാള്‍ വലിയൊരു വടിയെടുത്ത് സ്‌കൂട്ടറില്‍ അടിക്കുകയായിരുന്നു.

Most Read:പുതിയ ഡിസൈനും ഹൈബ്രിഡ് ടെക്‌നോളജിയും - അടിമുടി മാറാന്‍ ഹോണ്ട ജാസ്സ്

റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തല്ലി തകര്‍ത്ത് പൊലീസ് — വീഡിയോ

വാഹനത്തിലുണ്ടായിരുന്ന സീനിയര്‍ പൊലീസ് ഓഫീസറാവട്ടെ ഇതെല്ലാം അവസാനം വരെയും കണ്ട് നില്‍ക്കുകയും ചെയ്തു. ഒരു തരത്തിലുള്ള ദാക്ഷിണ്യവും കൂടാതെ സ്‌കൂട്ടറില്‍ വടി തലങ്ങും വിലങ്ങും അടിച്ച പൊലീസ് ഓഫീസര്‍ സ്‌കൂട്ടറുടമ വരുന്നത് വരെ ഇത് തുടര്‍ന്നു.

റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തല്ലി തകര്‍ത്ത് പൊലീസ് — വീഡിയോ

വലിയ രീതിയിലുള്ള കേടുപാടുകളാണ് സ്‌കൂട്ടറിനുണ്ടായത്. ഡോം ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും തകര്‍ന്നു, ബോഡി ഘടകങ്ങള്‍ക്കപും നാശം സംഭവിച്ചു.

റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തല്ലി തകര്‍ത്ത് പൊലീസ് — വീഡിയോ

സ്‌കൂട്ടറെടുത്ത് ഉടമ പോവാന്‍ നേരത്തും പൊലീസുകാരന്‍ തന്റെ പ്രവൃത്തി തുടരുന്നുണ്ടായിരുന്നു. എന്നാല്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ഇത് ക്യാമറയില്‍ പകര്‍ത്തുന്ന കാര്യം ഇവര്‍ ശ്രദ്ധിച്ചിരുന്നില്ല.

റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തല്ലി തകര്‍ത്ത് പൊലീസ് — വീഡിയോ

എന്നാല്‍ സ്‌കൂട്ടറുകാരന്‍ പോയതിന് ശേഷം ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ വന്ന് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും വീഡിയോ എടുത്ത വ്യക്തി പറയുന്നു. ഏതായാലും വീഡിയോ വൈറലായതോടെ ഇരു പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു.

Most Read:ഇന്ത്യയിലേക്ക് വരുമോ എംജി eZS ഇലക്ട്രിക്ക് എസ്‌യുവി?

ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇരുവരും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. തന്റെ അറിവോടെയല്ല സംഭവം നടന്നതെന്നും അന്വേഷണ വിധേയമായി ഇരു പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യുന്നതായും ഫോര്‍ട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Source:Tamil The Hindu

Most Read Articles

Malayalam
English summary
Chennai Cops Vandalise Honda Dio — Police Duo Suspended: read in malayalam
Story first published: Monday, April 1, 2019, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X