ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

നഗരത്തിലെ കണ്ടെയിൻമെന്റ് സോണുകളിൽ താമസിക്കുന്നവരുമായി തങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയില്ലാക്കാതെ സംവാദിക്കാനുള്ള സവിശേഷമായ ഒരു മാർഗം ചെന്നൈ പൊലീസ് കണ്ടെത്തിയിരിക്കുകയാണ്.

ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

കൊറോണ വൈറസ് മഹാമാരിയാൽ രാജ്യത്തെ ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളിലൊന്നാണ് ചെന്നൈ, ഫലപ്രദമായ പൊലീസിംഗ് ആവശ്യമായ നിരവധി ഹോട്ട്‌സ്പോട്ടുകൾ നഗരത്തിലുണ്ട്. ഇവിടെയാണ് റോബോട്ട് കോപ്പ് LD സഹായത്തിന് എത്തുന്നത്.

ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

ഇത് ഈ കണ്ടെയിൻമെന്റ് സോണുകളിൽ പോലും ശാരീരികമായി പ്രവേശിക്കാതെ പൊലീസിന് അവരുടെ ജോലി ചെയ്യാൻ സഹായിക്കുന്നു. റിമോട്ട് കൺട്രോൾ വഴിയാണ് റോബോട്ട് കൈകാര്യം ചെയ്യുന്നത്, വയർലെസ് കണക്റ്റിവിറ്റി ഉപയോഗിച്ച് ഒരു കിലോമീറ്റർ ദൂരം വരെ ഇത് നിയന്ത്രിക്കാനാകും.

MOST READ: പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

നിരീക്ഷണം, പ്രദേശവാസികളുമായി ആശയവിനിമയം നടത്തുക, പൊലീസ് പട്രോളിംഗ് ഒഴിവാക്കുക എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം കാര്യങ്ങൾ റോബോട്ട് നിറവേറ്റുന്നു. നിരീക്ഷണത്തിനായി ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയും ടു-വേ ഇന്റർകോമും ഇതിലുണ്ട്.

ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

നേരിട്ട് പരസ്യ പ്രഖ്യാപനങ്ങൾ നടത്തുന്നതിനു പുറമേ പൊതുജനങ്ങളിൽ നിന്നുള്ള ഏതൊരു തരത്തിലെ ആശയവിനിമയവും പൊലീസിന് കേൾക്കാനാകുമെന്നും ഉറപ്പാക്കുന്നു.

MOST READ: പ്രിയം ഡീസൽ ക്രെറ്റയോട്, ബുക്കിംഗിൽ പെട്രോൾ മോഡലുകൾക്ക് ലഭിച്ചത് 45 ശതമാനം മാത്രം

ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

കൃത്യമായ മൊബിലിറ്റിക്കായി സ്റ്റിയറിംഗ് നിയന്ത്രണം, പുഷ് മെസേജുകൾക്കായി എൽഇഡി ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളും റോബോട്ട് കോപ്പ് LD -യിലുണ്ട്.

ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

പൊലീസുകാർക്ക് ബാരിക്കേഡ് കൊണ്ട് അടച്ചിരിക്കുന്ന പ്രദേശങ്ങൾക്ക് പുറത്ത് നിന്ന് പ്രദേശവാസികളുമായി സംവാദിക്കാനും സാമൂഹിക അകലം പാലിക്കാനും സഹായിക്കുന്നു.

MOST READ: ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

നഗരത്തെ അടിസ്ഥാനമാക്കിയുള്ള നിരവധി സ്ഥാപനങ്ങളെ ചെന്നൈ പൊലീസ് ഇതിനായി അണിനിരത്തിയിരുന്നു. ഇവരുടെ കൂട്ടായ പരിശ്രമത്താൽ റോബോട്ട് ഒരാഴ്ച കൊണ്ട് പ്രവർത്തനക്ഷമമാക്കാൻ സാധിച്ചു.

ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

കസ്റ്റമൈസ്ഡ് റോബോട്ടുകൾ നിർമ്മിക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന റോബോത്തോട്ട്സ്, 3D ഹോളോഗ്രാം ഫാനുകൾ സൃഷ്ടിക്കുന്ന Sci Fi ഇന്നൊവേഷൻ, മോട്ടോർ വീൽ ചെയറുകൾ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ കാലിഡായ് മോട്ടോർ വർക്ക്സ് എന്നിവ ചേർന്നാണ് പൊലീസിനായി ഈ റോബോട്ട് നിർമ്മിച്ചത്.

MOST READ: ഒരുമീറ്റര്‍ അകലത്തില്‍ പിന്‍സീറ്റ്; സാമൂഹിക അകലം പാലിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ഹിറ്റ്

ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

നിലവിലുള്ള പകർച്ചവ്യാധിയുടെ കാര്യത്തിൽ ഏറ്റവും സെൻ‌സിറ്റീവ് ഏരിയകളിൽ‌ ലോക്ക്ഡൗണ്‍‌ ഫലപ്രദമായി നടപ്പാക്കാൻ‌ റോബോട്ട് കോപ്പ് LD തീർച്ചയായും അധികാരികളെ സഹായിക്കുന്നു.

Most Read Articles

Malayalam
English summary
Chennai police using robots in covid-19 containment zones. Read in Malayalam.
Story first published: Tuesday, May 5, 2020, 19:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X