കൊറോണ വൈറസ്; ചൈനീസ് വാഹന വിപണിയിൽ വൻ ഇടിവ്

റിപ്പബ്ലിക് ഓഫ് ചൈനയിലെ വാഹന വിൽ‌പനയെ വ്യാപകമായി പടർന്നു പിടിച്ച കൊറോണ വൈറസ് ബാധിച്ചു. 2020 ഫെബ്രുവരി ആദ്യ പകുതിയിൽ ചൈന പാസഞ്ചർ കാർ അസോസിയേഷന്റെ (CPCA) കണക്കനുസരിച്ച് 92 ശതമാനം ഇടിവാണ് വാഹന വിപണി രേഖപ്പെടുത്തിയത്.

കൊറോണ വൈറസ്; ചൈനീസ് വാഹന വിപണിയിൽ വൻ ഇടിവ്

എന്തിനധികം, ഈ മാസത്തിന്റെ ആദ്യ ആഴ്ചയിലെ രാജ്യത്തെ ശരാശരി വിൽപ്പന പ്രതിദിനം വെറും 811 വാഹനങ്ങളാണ്, വിപണിയിലെ വർഷാവർഷ കണക്കുകളുമായി ഒത്തു നോക്കുമ്പോൾ 96 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

കൊറോണ വൈറസ്; ചൈനീസ് വാഹന വിപണിയിൽ വൻ ഇടിവ്

മാരകമായ വൈറസ് പടരാതിരിക്കാനായി ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാഞ്ഞതിനാൽ ഫെബ്രുവരി ആദ്യ വാരത്തിൽ കാർ ഡീലർഷിപ്പുകളിൽ ഒരാളേയും കാണാനില്ലായിരുന്നു എന്ന് CPCA സെക്രട്ടറി ജനറൽ കുയി ഡോങ്‌ഷു പറഞ്ഞു.

കൊറോണ വൈറസ്; ചൈനീസ് വാഹന വിപണിയിൽ വൻ ഇടിവ്

ഫെബ്രുവരി ആദ്യ രണ്ടാഴ്ചകളിൽ കുറച്ച് ഡീലർഷിപ്പുകൾ മാത്രമേ തുറന്നിരുന്നുള്ളൂ, അവർക്ക് പരിമിതമായ വിൽപ്പന മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.

കൊറോണ വൈറസ്; ചൈനീസ് വാഹന വിപണിയിൽ വൻ ഇടിവ്

രാജ്യത്തെ പ്രതിസന്ധി ചൈനീസ് വാഹന വിപണിയെ മാത്രമല്ല, വിതരണ ശൃംഖലയേയും ബാധിക്കുന്നതിനാൽ ലോകമെമ്പാടുമുള്ള വിപണികളെയും ബാധിച്ചിരിക്കുകയാണ്.

കൊറോണ വൈറസ്; ചൈനീസ് വാഹന വിപണിയിൽ വൻ ഇടിവ്

വാഹനങ്ങൾക്ക് ആവശ്യമായ പല ഭാഗങ്ങളും ചൈനയിൽ നിന്ന് ലഭ്യമാകുന്നതിനാൽ നിർമ്മാതാക്കൾക്ക് അതത് വാഹനങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ ലഭിക്കുന്നില്ല.

കൊറോണ വൈറസ്; ചൈനീസ് വാഹന വിപണിയിൽ വൻ ഇടിവ്

പ്രാദേശിക സർക്കാറിന്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തെത്തുടർന്ന് നിസ്സാൻ, ഹോണ്ട തുടങ്ങിയ നിർമ്മാതാക്കൾ കുറഞ്ഞത് മാർച്ച് 11 വരെ രാജ്യത്ത് തങ്ങളുടെ നിർമാണശാലകൾ വീണ്ടും തുറക്കില്ല എന്ന തീരുമാനത്തിലാണ്.

കൊറോണ വൈറസ്; ചൈനീസ് വാഹന വിപണിയിൽ വൻ ഇടിവ്

രണ്ടാഴ്ചത്തെയ്ക്കുള്ള ഭാഗങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും സ്ഥിതി തുടരുകയാണെങ്കിൽ ഉൽപാദനത്തെ തീർച്ചയായും ബാധിക്കുമെന്നും ജാഗ്വാർ ലാൻഡ് റോവർ പറഞ്ഞു.

കൊറോണ വൈറസ്; ചൈനീസ് വാഹന വിപണിയിൽ വൻ ഇടിവ്

ഹ്യൂണ്ടായിയുടെ ആഢംബര ഉപ ബ്രാൻഡായ ജെനസിസ് തങ്ങളുടെ G80 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കുന്നതും നീട്ടിവച്ചു. സ്വന്തം രാജ്യമായ ദക്ഷിണ കൊറിയയിലെ ഏഴ് പ്ലാന്റുകളിലും ഉത്പാദനം നിഷ്‌ക്രിയമായിരിക്കുകയാണ്. ചൈനയിലെ വിതരണക്കാരിൽ നിന്ന് ഭാഗങ്ങളുടെ അഭാവം ഉള്ളതിനാലാണ് ഈ തീരുമാനം.

കൊറോണ വൈറസ്; ചൈനീസ് വാഹന വിപണിയിൽ വൻ ഇടിവ്

വാർഷിക ബീജിംഗ് ഇന്റർനാഷണൽ ഓട്ടോമോട്ടീവ് എക്സിബിഷൻ ഏപ്രിൽ 21 നും ഏപ്രിൽ 30 നും ഇടയിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും വൈറസ് വ്യാപകമായതിനാൽ ഇപ്പോൾ മാറ്റിവച്ചു.

കൊറോണ വൈറസ്; ചൈനീസ് വാഹന വിപണിയിൽ വൻ ഇടിവ്

ഭാവിയിൽ ഇവന്റിനായി ഒരു പുതിയ തീയതി പ്രഖ്യാപിക്കുമെങ്കിലും, ബീജിംഗിൽ നടക്കാനിരുന്ന പരിപാടിയിൽ അരങ്ങേറ്റം കുറിക്കാൻ സജ്ജമാക്കിയ പുതിയ ഉൽ‌പ്പന്നങ്ങൾ‌ പുറത്തിറക്കുന്നതിന് നിരവധി നിർമ്മാതാക്കൾ‌ മറ്റ് മാർഗങ്ങൾ‌ കണ്ടെത്തും.

Most Read Articles

Malayalam
English summary
Chineese Automotive sector faces huge delcine in sales due to Corona Virus. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X