രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ഇന്ത്യയിലെ എൻട്രി ലെവൽ കാറുകളുടെ മുഖംതന്നെ മാറ്റിയ മോഡലുകളാണ് റെനോ ക്വിഡും മാരുതി സുസുക്കി എസ്-പ്രെസോയും. എസ്‌യുവി സ്റ്റൈലിംഗുമായി എത്തി ബജറ്റ് കാർ നിരയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ഇരുവരും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുകയാണ്.

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

മാരുതി സുസുക്കി എസ്-പ്രെസോ 2019-ൽ ആദ്യമായി പുറത്തിറക്കിയതു മുതൽ ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനമാണ് വിൽപ്പനയുടെ കാര്യത്തിൽ കാഴച്ചവെക്കുന്നത്. എസ്‌യുവി പോലുള്ള ഡിസൈൻ സവിശേഷതകളും താരതമ്യേന കുറഞ്ഞ വിലയും താരതമ്യേന ഫീച്ചറുകൾ നിറഞ്ഞ ഇന്റീരിയറുമാണ് മാരുതിയുടെ ഈ ബോക്‌സ് വാഹനത്തെ ഇത്രയും ഇഷ്‌ടപ്പെടാൻ കാരണം.

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

എന്നാൽ മറുവശത്ത് റെനോ ക്വിഡിന്റെ രൂപത്തിൽ വിപണിയിലെ ശക്തനായ എതിരാളിയെയാണ് എസ്-പ്രെസോ ഏറ്റുമുട്ടുന്നത്. ഹാച്ച്ബാക്ക് 2015-ൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. തുടർന്ന് പലകാരണങ്ങളാലും ജനപ്രിയമായ വാഹനത്തിന് 2019-ൽ വലിയൊരു മുഖം മിനുക്കൽ ഫ്രഞ്ച് ബ്രാൻഡ് നൽകുകയും ചെയ്‌തു.

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

എന്നാൽ അടുത്തിടെ രണ്ട് കാറുകളും ചെറിയ ചെറിയ പരിഷ്ക്കാരങ്ങളോടെ വിപണിയിൽ എത്തിയിരുന്നു. മാരുതി എസ്-പ്രെസോയും ക്വിഡും തമ്മിൽ ഒന്നു മാറ്റുരച്ചു നോക്കിയാലോ?

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

വില എങ്ങനെ?

2022 എസ്-പ്രെസോയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 4.25 ലക്ഷം രൂപ മുതൽ 5.99 ലക്ഷം രൂപ വരെയാണ്. താരതമ്യപ്പെടുത്തുമ്പോൾ ക്വിഡിന്റെ വില 4.64 ലക്ഷം രൂപ മുതൽ 5.99 ലക്ഷം രൂപ വരെയാണ്.

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

അതിനാൽ എസ്-പ്രെസോയുടെ ബേസ് വേരിയന്റിന് ക്വിഡിനേക്കാൾ 39,000 രൂപ കുറവാണെന്ന് പറയാം. എങ്കിലും ടോപ്പ് എൻഡ് പതിപ്പിലേക്ക് നോക്കിയാൽ രണ്ട് വാഹനങ്ങളും ഒരേ നിരക്കിലാണ് വിപണിയിലെത്തുന്നത്.

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

എഞ്ചിൻ ഓപ്ഷനുകൾ

എസ്-പ്രെസോ ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് വിൽക്കുന്നത്. മാരുതിയുടെ ഏറ്റവും പുതിയ 1.0 ലിറ്റർ, K12C എഞ്ചിനാണ് ഇപ്പോൾ എൻട്രി ലെവൽ മോഡലിൽ തുടിപ്പേകാൻ എത്തുന്നത്. ഇത് പരമാവധി 68 bhp കരുത്തിൽ 90 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് മാരുതി സുസുക്കി എസ്-പ്രെസോ സ്വന്തമാക്കാനാവുന്നത്. കാറിന് ഏകദേശം 24.12 കിലോമീറ്റർ മുതൽ 25.30 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് റെനോ ക്വിഡിനെ അണിനിരത്തുന്നത്. അതിൽ ഒരു 800 സിസി, 1.0 ലിറ്റർ യൂണിറ്റ് എന്നിവ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും. ചെറിയ എഞ്ചിൻ 54 bhp കരുത്തിൽ പരമാവധി 72 Nm torque ഉത്പാദിപ്പിക്കുമ്പോൾ 1.0 ലിറ്റർ എഞ്ചിൻ 68 bhp പവറിൽ 91 Nm torque ആണ് നൽകുന്നത്.

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 1.0 ലിറ്റർ യൂണിറ്റിനൊപ്പം 5 സ്പീഡ് എഎംടി ഓട്ടോമാറ്റികി ഗിയർബോക്സും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ക്വിഡിന്റെ സർട്ടിഫൈഡ് ഇന്ധനക്ഷമത ലിറ്ററിന് 20.7 കിലോമീറ്റർ മുതൽ 22 കിലോമീറ്റർ വരെയാണ്.

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

കടലാസിൽ ക്വിഡിനും എസ്-പ്രെസോയ്ക്കും ഒരേ പവർ ഔട്ട്പുട്ടും ടോർക്കും ഉണ്ട്. ട്രാൻസ്മിഷൻ ഓപ്ഷനുകളും സമാനമാണ്. എന്നിരുന്നാലും എസ്-പ്രെസോയുടെ ഇന്ധനക്ഷമത ക്വിഡ് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതലാണ്. കൂടാതെ റിഫൈൻമെന്റും മാരുതി സുസുക്കി മോഡലിനാണ് കൂടുതൽ ഉള്ളതെന്നും പറയാം.

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ഇനി ഫീച്ചറുകൾ

രണ്ട് വാഹനങ്ങളും അവരുടെ സെഗ്‌മെന്റ് വെച്ചു പരിഗണിച്ചാൽ നന്നായി സജ്ജീകരിച്ചിരിക്കുന്നുവെന്ന് വേണമെങ്കിൽ പറയാം. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകൾ, വൈദ്യുതപരമായി ക്രമീകരിക്കാവുന്ന ORVM-കൾ, മാനുവൽ എയർ കണ്ടീഷനിംഗ്, കീലെസ് എൻട്രി, ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള എബിഎസ്, ഓവർസ്പീഡ് അലേർട്ട്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയുമായാണ് ഇരു മോഡലുകളും വരുന്നത്.

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

ക്വിഡിന് 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എസ്-പ്രെസോയ്ക്ക് 7 ഇഞ്ച് യൂണിറ്റും ലഭിക്കുന്നു. രണ്ടും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ ക്വിഡിന് ഫോർ ഡോർ പവർ വിൻഡോകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പിൻ പാർക്കിംഗ് ക്യാമറ എന്നിവയുണ്ട്.

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

റെനോ ക്വിഡിന് എഎംടി വേരിയന്റുകൾക്ക് റോട്ടറി ഗിയർ നോബ് ലഭിക്കുന്നതാണ് ഇന്റീരിയറിലെ പ്രത്യേകതയെങ്കിൽ കാഴ്ച്ചയിൽ എസ്-പ്രെസോയുടെ ഡാഷ്‌ബോർഡ് മിനി കൂപ്പറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് തോന്നിയേക്കാം.

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

വലിപ്പത്തിൽ ആരാകും സമ്പന്നൻ

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ക്വിഡിന്റെ വീൽബേസ് 2,422 മില്ലീമീറ്ററാണ്. അതേസമയം എസ്-പ്രെസോയുടെ വീൽബേസ് 2,380 മില്ലീമീറ്ററാണ്. നീളത്തിന്റെയും വീതിയുടെയും കാര്യത്തിൽ ക്വിഡ് വലുതാണെങ്കിലും ഉയരത്തിന്റെ കാര്യത്തിൽ എസ്-പ്രെസോയാണ് സമ്പന്നൻ.

രണ്ടും പുതിയ 2022 മോഡലുകൾ, റെനോ ക്വിഡും മാരുതി എസ്-പ്രെസോയും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം

എന്നാൽ റെനോ ക്വിഡിന് ഗ്രൗണ്ട് ക്ലിയറൻസ് പോലും മാരുതി സുസുക്കി എസ്-പ്രെസോയേക്കാൾ 4 മില്ലീമീറ്റർ കൂടുതലാണ്. എന്നിരുന്നാലും അത് വലിയ വ്യത്യാസം ഉണ്ടാക്കുന്നില്ലെന്നുവേണം പറയാൻ.

Most Read Articles

Malayalam
English summary
Comparison between 2022 maruti s presso vs renault kwid entry level models
Story first published: Saturday, July 30, 2022, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X