India
YouTube

ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; മാരുതി ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇന്ത്യൻ വിപണിയിൽ വിപ്ലവം തീർത്ത മാരുതി സുസുക്കി ആൾട്ടോയുടെ പുതുതലമുറ മോഡലുമായി എത്തുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ. ബിഎസ്-VI കാലഘട്ടത്തോടെ ആഭ്യന്തര നിരത്തുകളിൽ നിന്നും പിൻവാങ്ങിയ K10 എന്ന മോഡലിനെ തിരികെ കൊണ്ടുവരികയാണ് മാരുതിയുടെ ലക്ഷ്യം.

ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

മുൻ ആവർത്തനവുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ പ്ലാറ്റ്‌ഫോം, അപ്‌ഡേറ്റ് ചെയ്ത ക്യാബിൻ, പുതുക്കിയ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയുൾപ്പെടെ നിരവധി പരിഷ്ക്കാരങ്ങൾ വരാനിരിക്കുന്ന പുത്തൻ K10 കാറിൽ വാഗ്ദാനം ചെയ്യും. പുതിയ 2022 മാരുതി സുസുക്കി ആൾട്ടോ K10 മോഡലും നിലവിലെ മാരുതി ആൾട്ടോ 800 മോഡലും തമ്മിൽ ഒന്നു താരതമ്യം ചെയ്‌തു നോക്കിയാലോ?

ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഡിസൈൻ

രൂപത്തിലും ഭാവത്തിലും നിലവിലെ ആൾട്ടോയുമായി യാതൊരുവിധ സാമ്യവുമില്ലാതെയാണ് മാരുതി സുസുക്കി വരാനിരിക്കുന്ന K10 മോഡലിനെ ഒരുക്കിയെടുത്തിരിക്കുന്നത്. കൂടുതൽ പ്രീമിയം ഫീൽ നൽകുമെന്നു മാത്രമല്ല പുതിയ സെലേറിയോയിൽ കാണുന്നതുപോലെയുള്ള ആധുനിക സ്റ്റൈലിംഗ് ഘടകങ്ങളും അവതരിപ്പിക്കും.

MOST READ: കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ആൾട്ടോ K10 ഇപ്പോൾ ബ്രാൻഡിന്റെ പ്രശസ്തമായ ഹാർട്ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അത് ആൾട്ടോ 800 പതിപ്പിനേക്കാൾ വലുതായിരിക്കും. മറുവശത്ത് ആൾട്ടോ 800 അതേപടി വിൽപ്പനയിൽ തുടരുമെന്നാണ് അറിയാൻ കഴിഞ്ഞത്. സൂക്ഷ്മവും ഗംഭീരവുമായ ഡിസൈൻ വാഗ്ദാനം ചെയ്യുന്നത് തുടരും. അതേസമയം അതിന്റെ ഒതുക്കമുള്ള വലിപ്പം മികച്ച സിറ്റി കാറാക്കി മാറ്റും.

ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

വലിപ്പം

വരാനിരിക്കുന്ന പുതിയ മാരുതി സുസുക്കി ആൾട്ടോ K10 കാറിന് 3530 mm നീളവും 1490 mm വീതിയും 1520 mm ഉയരവും 2380 mm വീൽബേസുമായിരിക്കും ഉണ്ടായിരിക്കുക.

MOST READ: ഒന്നിന് വെറും 800 രൂപയല്ലേ കൂടുന്നുള്ളൂ! 6 എയർബാഗ് നിയമത്തിൽ അലമുറയിടുന്ന ബ്രാൻഡുകൾക്കെതിരെ ആഞ്ഞടിച്ച് ഗഡ്കരി

ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

അതേസമയം നിലവിലുള്ള മാരുതി സുസുക്കി ആൾട്ടോ 800 എൻട്രി ലെവൽ കാറിന് 3445 മില്ലീമീറ്റർ നീളവും 1490 മില്ലീമീറ്റർ വീതിയും 1475 മില്ലീമീറ്റർ ഉയരവും 2360 മില്ലീമീറ്റർ വീൽബേസുമാണുള്ളത്.

ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

എഞ്ചിൻ

സെലേറിയോയിൽ ലഭിക്കുന്ന അതേ 1.0 ലിറ്റർ K10C എഞ്ചിനൊപ്പമാണ് പുതിയ മാരുതി K10 വാഗ്ദാനം ചെയ്യുന്നത്. ഇത് 66 bhp പവറിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തവുമായിരിക്കും. ഈ എഞ്ചിന് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സും കമ്പനി നൽകും. അതേസമയം ലോഞ്ചിന് ശേഷം ഒരു സിഎൻജി പതിപ്പും അവതരിപ്പിച്ചേക്കാം.

MOST READ: ടോൾ പ്ലാസകൾ നിർത്തലാക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി; പകരം ജിപിഎസോ ഓട്ടമേറ്റഡ് നമ്പർപ്ലേറ്റോ?

ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

47 bhp കരുത്തിൽ 69 Nm torque വികസിപ്പിക്കുന്ന ചെറിയ 796 സിസി പെട്രോൾ എഞ്ചിനാണ് ആൾട്ടോ 800 കാറിന് തുടിപ്പേകുന്നത്. ഈ എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ. അതേസമയം വാങ്ങുന്നവർക്ക് ഓപ്‌ഷണലായി 40 bhp വികസിപ്പിക്കുന്ന സിഎൻജി ഓപ്ഷനും തെരഞ്ഞെടുക്കാനാവും.

ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഫീച്ചറുകൾ

ആൾട്ടോ 800-നെ അപേക്ഷിച്ച് പുതിയ മാരുതി ആൾട്ടോ K10 കാറിന് കൂടുതൽ സവിശേഷതകൾ കമ്പനി വാഗ്ദാനം ചെയ്യും. കൂടാതെ വലിയ സ്മാർട്ട്പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പവർ വിൻഡോകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ORVM, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയ ഫീച്ചറുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പുതുതലമുറ Royal Enfield Bullet 350-യ്ക്കായി കാത്ത് വാഹന വിപണി; അവതരണം നാളെയെന്ന് സൂചന

ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

എന്നിരുന്നാലും ആൾട്ടോ 800 ആവശ്യമായ എല്ലാ സവിശേഷതകളോടും കൂടിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ആധുനിക സവിശേഷതകളൊന്നും കാറിൽ ലഭ്യമല്ലെന്ന് സാരം. എങ്കിലും ദൈനംദിന യാത്രകൾക്ക് ആവശ്യമായ എല്ലാ കഴിവുകളുമുള്ള മോഡലാണ് ഈ എൻട്രി ലെവൽ കാർ.

ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

അഭിപ്രായം

പുതിയ മാരുതി ആൾട്ടോ K10 താങ്ങാനാവുന്നതും ഫീച്ചറുകളാൽ സമ്പന്നവുമായ എൻട്രി ലെവൽ കാറുകൾ തിരയുന്നവർക്കുള്ള മികച്ച ഓപ്ഷനായിരിക്കും. കാഴ്ച്ചയിൽ മാത്രമല്ല പെർഫോമൻസിന്റെ കാര്യത്തിലും മൈലേജിന്റെ കാര്യത്തിലും വാഹനം എതിരാളികളേക്കാൾ മികച്ചതായിരിക്കും.

ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ആൾട്ടോ 800 ബ്രാൻഡിന്റെ ലൈനപ്പിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി ഹാച്ച്ബാക്ക് എന്ന നിലയിൽ വിൽപ്പനയിൽ തുടരും. കൂടാതെ അതിന്റെ മികച്ച കഴിവുകളും വിശ്വാസീയതയും ഒതുക്കമുള്ളതുമായ പാക്കേജ് തിരയുന്നവരെ ആകർഷിക്കാനും വാഹനം പ്രാപ്‌തമായിരിക്കും.

Most Read Articles

Malayalam
English summary
Comparison between 2022 maruti suzuki alto k10 vs maruti alto 800 details
Story first published: Saturday, August 6, 2022, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X