ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ജയ്‌പൂർ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ HOP ഇലക്ട്രിക് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ OXO ഇവിയെ കഴിഞ്ഞ ദിവസം വിപണിയിൽ അവതരിപ്പിച്ചു. 1.25 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയുള്ള ഇലക്ട്രിക് ബൈക്കിന് ഏകദേശം 150 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

HOP OXO ഇലക്ട്രിക് മോട്ടോർസൈക്കിളിന് 3.7 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നതും. ഏകദേശം 200 Nm torque വരെ മോഡലിന് നൽകാനാവുമെന്നാണ് ബ്രാൻഡ് പറയുന്നത്. ഈ കണക്കുകൾ ശരിയാണോയെന്ന് അറിയാൻ ബൈക്ക് നിരത്തിൽ എത്തേണ്ടതുണ്ട്.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇന്ത്യൻ വിപണിയിൽ ലഭ്യമായ റിവോൾട്ട് RV 400, ടോർക്ക് ക്രാറ്റോസ് എന്നിവയ്‌ക്കെതിരായ ഇലക്ട്രിക് മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ ചേരുന്ന ഏറ്റവും പുതി മോഡൽ കൂടിയാണ് HOP OXO. 8.3 bhp കരുത്ത് വികസിപ്പിക്കുന്ന റിയർ വീൽ മൗണ്ടഡ് ഹബ് മോട്ടോറോടുകൂടിയ 72 വോൾട്ട് ആർക്കിടെക്ച്ചറാണ് HOP OXO-യിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇതിന് ഇക്കോ, പവർ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ലഭിക്കുന്നുണ്ട്. ഇലക്ട്രിക് ബൈക്കിന് ടർബോ മോഡിൽ പരമാവധി 90 കിലോമീറ്റർ വേഗത അവകാശപ്പെടുമ്പോൾ HOP OXO ഇലക്ട്രിക് മോട്ടോർസൈക്കിളിന് വെറും 4 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനാവുമെന്നും കമ്പനി പറയുന്നു.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

കൂടാതെ 16-amp പവർ സോക്കറ്റിൽ നിന്ന് 4 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചെയ്യാനാവുമെന്നതും ശ്രദ്ധേയമാണ്. ഫീച്ചറുകളുടെ കാര്യത്തിൽ, HOP OXO ഇലക്ട്രിക് മോട്ടോർസൈക്കിൾ മാന്യമായ സജ്ജീകരണങ്ങളാണ് ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നത്.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇലക്ട്രിക് ബൈക്കിന് എൽഇഡി ഹെഡ്‌ലാമ്പുകൾ നഷ്‌ടമായി പകരം ഹാലൊജൻ യൂണിറ്റുകളാണ് ലഭിക്കുന്നത്. ഡിആർഎല്ലുകൾ എൽഇഡി ആണെന്നത് ആശ്വസിക്കാം. സാധാരണ കമ്മ്യൂട്ടർ സ്റ്റൈലിംഗ് HOP OXO ഇലക്ട്രിക് മോട്ടോർസൈക്കിളിൽ പ്രകടമാണ്. മോട്ടോർസൈക്കിളിന്റെ പിൻഭാഗം വരെ പോകുന്ന മിനുസമാർന്ന ക്രീസുകൾ ഫ്യുവൽ ടാങ്കിനും ഒരു മനോഹാരിത നൽകുന്നുണ്ട്.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഒന്നിലധികം കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന HOP OXO ഇവിയ്ക്ക് 5 ഇഞ്ച് ഡിജിറ്റൽ ഡിസ്പ്ലേയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അത് ആവശ്യമായ വിവരങ്ങൾ പ്രദർശിപ്പിക്കുന്നുമുണ്ട്. മൾട്ടി-മോഡ് റീ-ജനറേറ്റീവ് ബ്രേക്കിംഗ്, 4G കണക്റ്റിവിറ്റി, സ്പീഡ് കൺട്രോൾ, ഫെൻസിംഗ്, ആന്റി-തെഫ്റ്റ് സിസ്റ്റം, റൈഡ് സ്ഥിതിവിവരക്കണക്കുകൾ എന്നിവയും മോഡലിലുണ്ട്.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

കൂടാതെ മറ്റ് സവിശേഷതകൾ അൺലോക്ക് ചെയ്യുന്ന ഒരു മൊബൈൽ ആപ്ലിക്കേഷനും HOP OXO ഇവിയുടെ പ്രത്യേകതയാണ്. ഇലക്ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിൽ റിവോൾട്ട് RV400, ടോർക്ക് ക്രാറ്റോസ് എന്നിവയുമായി മാറ്റുരയ്ക്കുമ്പോൾ മുടക്കുന്ന വിലയ്ക്ക് ഇവയിൽ ഏതാണ് മികച്ചത് എന്നൊന്നു പരിശോധിച്ചാലോ?

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

റിവോൾട്ട് RV 400

റിവോൾട്ട് RV 400 മുതൽ ഇലക്ട്രിക് സ്ട്രീറ്റ് ബൈക്ക് രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്. 1.16 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുള്ള റിവോൾട്ട് ഇവി അതിന്റെ മോട്ടോറിൽ നിന്ന് 3000 W പവറാണ് ഉത്പാദിപ്പിക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾക്കൊപ്പം റിവോൾട്ട് RV 400 കോമ്പി ബ്രേക്കിംഗ് സംവിധാനവുമായാണ് വരുന്നത്.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

സ്ട്രീറ്റ് നേക്കഡ് മോട്ടോർസൈക്കിളുകളുടെ രൂപകല്പനയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രാപ്തമാക്കിയ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൂടിയാണിത്. മസ്കുലർ ടാങ്കും ബീഫി ടാങ്ക് എക്സ്റ്റൻഷനുകളും ഡിസൈനിനെ സ്പോർട്ടിയറാക്കുന്നുണ്ട്. ഫെയറിംഗിനടിയിൽ മോട്ടോർ, ബാറ്ററി തുടങ്ങിയ ഘടകങ്ങൾ ഉൾക്കൊള്ളുന്നു.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

പിൻഭാഗത്ത് വൺ പീസ് സീറ്റുള്ള ഒരു ബോൾട്ട്-ഓൺ സബ് ഫ്രെയിമാണ് റിവോൾട്ട് RV400 ഉപയോഗിക്കുന്നത്. ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത് CBS ഉള്ള ഒരു ഡിസ്‌ക് ആണ്. മുന്നിൽ ഇൻവേർട്ടഡ് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും വഴിയാണ് സസ്പെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

6.7 bhp കരുത്തിൽ 170 Nm torque ഉത്പാദിപ്പിക്കുന്ന 3KWh മോട്ടോറാണ് റിവോൾട്ട് RV 400 ഇലക്ട്രിക്കിന് തുടിപ്പേകുന്നത്. ഇക്കോ, നോർമൽ, സ്‌പോർട് എന്നീ മൂന്ന് മോഡുകളാണ് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം റേഞ്ച് ഏത് മോഡിലാണ് ബൈക്ക് ഓടിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

സ്‌പോർട് മോഡ് ബൈക്കിനെ മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിലേക്ക് നയിക്കുകയും 90 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. സിറ്റി മോഡ് 120 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇതിൽ പരമാവധി വേഗത 65 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. എന്നിരുന്നാലും ബൈക്കിന് 45 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഇക്കോ മോഡിൽ ഓടിച്ചാൽ RV400 ഇലക്ട്രിക്കിന് 156 കിലോമീറ്റർ റേഞ്ച് വരെ ലഭിക്കും.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ടോർക്ക് ക്രാറ്റോസ്

മറുവശത്ത് ടോർക്ക് ക്രാറ്റോസ് ഒരു ഇലക്ട്രിക് സ്ട്രീറ്റ് ബൈക്കായാണ് രൂപമെടുത്തിരിക്കുന്നത്. രണ്ട് വേരിയന്റുകളിൽ എത്തുന്ന ഇവിയുടെ സ്റ്റാൻഡേർഡ് പതിപ്പിന് 1.22 ലക്ഷം രൂപയും ക്രാറ്റോസ് R പതിപ്പിന് 1.37 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ടോർക്ക് ക്രാറ്റോസ് അതിന്റെ മോട്ടോറിൽ നിന്ന് 4000 W പവറാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം ബേസ് മോഡലിലെ ഇലക്ട്രിക് മോട്ടോർ 10.05 bhp പവറിൽ 28 Nm torque വരെ നൽകുന്നു. R വേരിയൻറ് താരതമ്യേന ഉയർന്ന 12.06 കരുത്തും 38 Nm torque ഉം നൽകുന്നു.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ബേസ് മോഡലിന് 0-40 kmph ആക്സിലറേഷൻ സമയം 4 സെക്കൻഡ് ആണ്. അതിന്റെ പരമാവധി വേഗത 100 കിലോമീറ്ററും ആണ്.R വേരിയന്റിന് 105 കിലോമീറ്റർ വേഗതയും 0-40 kmph ആക്സിലറേഷൻ സമയവും 3.5 സെക്കൻഡ് ആണ്. രണ്ട് വേരിയന്റുകളിലെയും ലിഥിയം-അയൺ ബാറ്ററി പായ്ക്ക് 180 കിലോമീറ്റർ ഇന്ത്യൻ ഡ്രൈവിംഗ് സൈക്കിൾ റേഞ്ച് നൽകുമെന്ന് അവകാശപ്പെടുന്നു.

ഇലക്‌ട്രിക് ബൈക്ക് നിരയിലെ കേമൻമാർ; HOP OXO, Revolt RV 400, Tork Kratos മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

അതേസമയം രണ്ട് വേരിയന്റുകൾക്കും ചാർജിന് 120 കിലോമീറ്റർ എന്ന യഥാർഥ ലൈഫ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു മണിക്കൂറിനുള്ളിൽ 0-80 ശതമാനം ചാർജ് ചെയ്യുമെന്ന് ടോർക്ക് മോട്ടോർസ് പറയുന്നു.

Most Read Articles

Malayalam
English summary
Comparison between hop oxo vs revolt rv 400 vs tork kratos electric motorcycles
Story first published: Tuesday, September 6, 2022, 17:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X