മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

ടാറ്റ മോട്ടോർസ് ഇന്ത്യയിൽ പുതിയ സിഎൻജി കാറുകൾ അവതരിപ്പിച്ചതോടെ ഈ സെഗ്മെന്റ് കൂടുതൽ ശ്രദ്ധയാകർഷിക്കുകയാണ്. ഇതുവരെ മാരുതി സുസുക്കിയുടെ അപ്രമാദിത്വം കണ്ട ശ്രേണിയിൽ ഇനി ടാറ്റയും ഏറെ ചർച്ചയാകും.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

ടാറ്റ ടിയാഗോ ഐ-സിഎൻജിയും മാരുതി സെലേറിയോ എസ്-സിഎൻജിയും ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ രണ്ട് വാഹനങ്ങളും അവരവരുടേതായ രീതികളിൽ വളരെ മികച്ച മോഡലുകളായി തികവ് തെളിയിച്ചവരാണ്.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

മാത്രമല്ല വാങ്ങുന്നവരിൽ നിന്ന് നല്ല പ്രതികരണം നേടാൻ അവയ്ക്ക് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. ഇതര ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന കാറുകളുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഈ രണ്ട് വാഹനങ്ങളും അതത് നിർമാതാക്കൾക്ക് ധാരാളം വിൽപ്പന നേടി കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ പെട്രോൾ മോഡലുകളായി പോരടച്ച മാരുതി സുസുക്കി സെലേറിയോയും ടാറ്റ ടിയാഗോയുടെ രാജ്യത്തെ സിഎൻജി വിഭാഗത്തിൽ കൂടി പോരാട്ടത്തിന് ഇറങ്ങുമ്പോൾ ആരാകും കേമനെന്ന് അറിയാൻ ഉപഭോക്താക്കൾക്ക് താത്പര്യവും കാണും. രണ്ട് ഹാച്ച്ബാക്കുകളുടേയും പുതിയ ഐ-സിഎൻജി, എസ്-സിഎൻജി പതിപ്പുകൾ തമ്മിൽ ഒന്നു മാറ്റുരച്ചു നോക്കിയാലോ?

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

ഡിസൈനും വലിപ്പവും

ബോൾഡ് ആംഗുലാർ ഹെഡ്‌ലാമ്പുകൾ, വീതിയേറിയ ഫ്രണ്ട് ഗ്രിൽ, ട്രെൻഡി ടെയിൽ ലൈറ്റുകൾ, വീൽക്യാപ്പുകളോട് കൂടിയ 14 ഇഞ്ച് ഹൈപ്പർ സ്റ്റൈൽ വീലുകൾ എന്നിവയ്‌ക്കൊപ്പമുള്ള മികച്ചതുമായ ഡിസൈനാണ് ടാറ്റ ടിയാഗോയ്ക്കുള്ളത്.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

അലോയ് വീലുകൾ സിഎൻജി മോഡലിന് ടാറ്റ നൽകിയിട്ടില്ല. പക്ഷേ അത് വലിയ കാര്യമല്ല. സിഎൻജി വേരിയന്റുകളെ പെട്രോൾ മാത്രമുള്ള വേരിയന്റുകളിൽ നിന്ന് വേർതിരിക്കുന്നതിനായി ടെയിൽഗേറ്റിൽ ഒരു 'i-CNG' ബാഡ്‌ജിംഗ് ലഭ്യമാണ്.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

ടിയാഗോയെ അപേക്ഷിച്ച് സ്പോർട്ടിയർ എക്സ്റ്റീരിയർ ഉള്ള മാരുതി സെലേറിയോ തികച്ചും സുന്ദരമായ ഒരു കാറാണ്. ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ഓവൽ ഫ്രണ്ട് ഗ്രിൽ, ഗ്യാപ്പിംഗ് ഫ്രണ്ട് ബമ്പർ, 14 ഇഞ്ച് സ്റ്റീൽ വീലുകൾ, ബൾബസ് ടെയിൽ ലൈറ്റുകൾ എന്നിവ ഇതിന് ലഭിക്കുന്നു. വിൻഡ്‌സ്‌ക്രീനുകളിൽ സിഎൻജി സ്റ്റിക്കറുകൾ ഉണ്ടെങ്കിലും കാറിൽ എസ്-സിഎൻജി ബാഡ്ജിംഗ് ഇല്ല.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

3,765 മില്ലീമീറ്റർ നീളം, 1,677 മില്ലീമീറ്റർ വീതി, 1,535 മില്ലീമീറ്റർ ഉയരം, 2,400 മില്ലീമീറ്റർ വീൽബേസ് എന്നിവയാണ് മാരുതി സുസുക്കി സെലേറിയോയുടെ അളവുകൾ. അതേസമയം മറുവശത്ത് 3,695 മില്ലീമീറ്റർ നീളം, 1,655 മില്ലീമീറ്റർ വീതി, 1,555 മില്ലീമീറ്റർ ഉയരം, 2,345 മില്ലീമീറ്റർ വീൽബേസ് എന്നിവയിലാണ് ടാറ്റ ടിയാഗോയെ ഒരുക്കിയിരിക്കുന്നത്.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

അതായത് നീളം, വീതി, വീൽബേസ് നീളം എന്നിവയിൽ ടാറ്റ ടിയാഗോ മാരുതി സെലേറിയോയെക്കാൾ വലുതാണ്. എന്നിരുന്നാലും മാരുതി കാറിനാണ് അൽപ്പം ഉയരം കൂടുതലുള്ളത്. റോഡ് സാന്നിധ്യത്തിന്റെ കാര്യത്തിൽ ഇവിടെ വ്യക്തമായ ഒരു വിജയി ഇല്ലെന്നു വേണം പറയാൻ. എന്നിരുന്നാലും വലിയ ടിയാഗോയെ ഈ നിരയിലെ വിജയിയായി തെരഞ്ഞെടുക്കാം.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

ഇന്റീരിയർ സ്റ്റൈലിംഗും സവിശേഷതകളും

ടാറ്റ ടിയാഗോയുടെ ഇന്റീരിയർ ഒരു ബഡ്ജറ്റ് കാർ സെഗ്മെന്റിലെ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാനാവുന്നതാണ്. വളരെ മനോഹരമായി കാണപ്പെടുന്നുവെന്ന് മാത്രമല്ല, വളരെ കരുത്തുറ്റതായാണ് ഹാച്ച്ബാക്കിന്റെ അകത്തളം കമ്പനി മെനഞ്ഞെടുത്തിരിക്കുന്നത്.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

ടിയാഗോയുടെ ബ്ലാക്ക് ആൻഡ് ബീജ് ഇന്റീരിയർ സുന്ദരമായ അനുഭവമാണ് ഇന്റീരിയറിൽ സമ്മാനിക്കുന്നത്. കൂടാതെ ട്രപസോയിഡൽ എസി വെന്റുകൾ, ഫ്ലാറ്റ്-ബോട്ടം, മൾട്ടി-ഫങ്ഷണൽ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ, പൂർണമായി ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയും വാഹനത്തിന്റെ ശ്രദ്ധേയമായ ഡിസൈൻ ഘടകങ്ങളിൽ ഉൾപ്പെടുന്നു.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓൾ-പവർ വിൻഡോകൾ, ഓട്ടോ-ഫോൾഡിംഗ് സംവിധാനമുള്ള പവർ അഡ്ജസ്റ്റബിൾ ORVM-കൾ, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, റിയർ പാർക്കിംഗ് ക്യാമറ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് ടിയാഗോയുടെ ടോപ്പ് 'XZ പ്ലസ്' വേരിയന്റിൽ ടാറ്റ ഒരുക്കിയിരിക്കുന്നത്.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

മാരുതി സെലേറിയോയ്ക്ക് പാസഞ്ചർ സൈഡിൽ ക്രീസുകളും ഗ്രോവുകളും ഉള്ള രസകരമായ ഒരു ഡാഷ്‌ബോർഡണുള്ളത്. സൈഡ് എസി വെന്റുകൾ വൃത്താകൃതിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം മധ്യഭാഗത്തെ എസി വെന്റുകൾ മിനുസമാർന്നതും ലംബവുമായാണ് അടുക്കിയിരിക്കുന്നത് എന്നുകാണാം. കാറിന് മൾട്ടി-ഫങ്ഷണൽ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഒരു ചെറിയ MID (ടാക്കോമീറ്റർ ഇല്ല) ഉള്ള ഒരു അനലോഗ് സ്പീഡോമീറ്ററും ലഭിക്കുന്നു.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

ഡാർക്ക് ഇന്റീരിയറും നന്നായി കാണപ്പെടുന്നുണ്ട്. മാരുതി സുസുക്കി ഓഫർ ചെയ്യുന്ന ഫീച്ചറുകളിൽ ഓൾ-പവർ വിൻഡോകൾ, മാനുവൽ എസി, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന മിററുകൾ മുതലായവ ഉൾപ്പെടുന്നു.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

എന്നിരുന്നാലും മുൻ നിരയിൽ പോലും ഹെഡ്‌റെസ്റ്റുകൾ എല്ലാം ക്രമീകരിക്കാൻ പറ്റാത്തവയാണ്. കൂടാതെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമൊന്നും ഓഫറിൽ ഇല്ലെന്നതും സെലേറിയോ സിഎൻജിയുടെ പോരായ്‌മയാണ്.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

എഞ്ചിൻ വിശദാംശങ്ങൾ

5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി മാത്രം ലഭ്യമായ 1.2 ലിറ്റർ NA എഞ്ചിനാണ് ടാറ്റ ടിയാഗോ ഐ-സിഎൻജിക്ക് തുടിപ്പേകുന്നത്. ഈ യൂണിറ്റ് പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 86 bhp പവറിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ 73.4 bhp കരുത്തും 95 Nm torque ഉം ആയി ചുരുങ്ങുന്നു.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

മാരുതി സെലേറിയോ എസ്-സിഎൻജിയെ സംബന്ധിച്ചിടത്തോളം 1.0 ലിറ്റർ ശേഷിയുള്ള ഒരു ചെറിയ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ലഭിക്കുന്നത്. ഈ മോട്ടോർ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ പരമാവധി 65.26 bhp കരുത്തിൽ 89 Nm torque ആണ് വികസിപ്പിക്കുന്നത്.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

അതേസമയം സിഎൻജിയിൽ എത്തുമ്പോൾ സെലേറിയോയുടെ എഞ്ചിൻ 56.7 bhp പവറിൽ 82.1 Nm torque ഉത്പാദിപ്പിക്കുന്നു. ഗിയർബോക്‌സ് ഓപ്ഷൻ ഇവിടെയും 5 സ്പീഡ് മാനുവലായി മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

പെട്രോൾ മോഡിലും സിഎൻജി മോഡിലും ടാറ്റ ഹാച്ച്ബാക്ക് മാരുതിയേക്കാൾ ശക്തമാണ്. വാസ്തവത്തിൽ ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ സിഎൻജി വാഹനമാണ് ടിയാഗോ ഐ-സിഎൻജി. എന്നാൽ മാരുതി സെലേറിയോയ്ക്ക് ARAI റേറ്റുചെയ്ത കിലോഗ്രാമിന് 35.6 കിലോമീറ്റർ ഇന്ധനക്ഷമതയാണുള്ളത്. ഇത് ഈ സെഗ്മെന്റിലെ ഏറ്റവും ഉയർന്നതാണ്.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

വില

ടാറ്റ ടിയാഗോ ഐ-സിഎൻജി XE, XM, XT, XZ പ്ലസ്, XZ പ്ലസ് ഡ്യുവൽ-ടോൺ എന്നീ വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. ഇവയ്ക്ക് 6.10 ലക്ഷം രൂപ മുതൽ 7.65 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. മറുവശത്ത് VXi എന്ന ഒരൊറ്റ വേരിയന്റിൽ മാത്രം വിൽപ്പനയ്ക്ക് എത്തുന്ന മാരുതി സെലേറിയോ എസ്-സിഎൻജിയുടെ വില 6.58 ലക്ഷം രൂപയാണ്.

മൈലേജിന്റെ രാജാക്കൻമാർ; മാറ്റുരയ്ക്കാം Tata Tiago, Maruti Celerio സിഎൻജി മോഡലുകൾ തമ്മിൽ

തെരഞ്ഞെടുക്കാൻ നിരവധി വേരിയന്റ് ചോയ്‌സുകളുടെ സമൃദ്ധിയും മികച്ച ഫീച്ചർ ഓപ്ഷനുകളും അതുപോലെ തന്നെ കൂടുതൽ ശക്തമായ എഞ്ചിനും കാരണം ടാറ്റ ടിയാഗോ ഐ-സിഎൻജി പതിപ്പിനെ ഇവിടെ വിജയിയായി പ്രഖ്യാപിക്കാം.

Most Read Articles

Malayalam
English summary
Comparison between the new tata tiago cng vs maruti celerio cng
Story first published: Monday, January 24, 2022, 11:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X