"സ്റ്റാൻഡിൽ" ഇത്ര കൺഫ്യൂഷനോ? — വീഡിയോ

റോഡിലൂടെയുള്ള യാത്രകളിൽ പല തരത്തിലുള്ള സംഭവവികാസങ്ങൾക്കും നമ്മൾ സാക്ഷിയാവാറുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങളിൽ അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങാണ് ഏറ്റവും കൂടുതൽ ഉണ്ടാവുക.

സാരി അല്ലെങ്കിൽ മറ്റു വസ്ത്രങ്ങൾ ഡോറിനിടയിൽ പെടുക, ടയറിലെ ലോ പ്രഷർ, ഹെഡ് ലൈറ്റ് പ്രവർത്തിക്കാത്തത് എന്നിവയെല്ലാം ഇതിൽപ്പെടുന്നു. ഇവയെല്ലാം നമ്മൾ അവരുടെ ശ്രദ്ധയിൽ പെടുത്താറുമുണ്ട്. ഒരു പിഴവ് കൊണ്ട് ആരുടെയും ജീവൻ അപകടത്തിലാവരുത് എന്ന സദുദ്ദേശം കൊണ്ടാണിത്.

എന്നാൽ ചിലപ്പോൾ നല്ല ഉദ്ദേശം കൊണ്ട് ചെയ്യുന്ന ഈ പ്രവൃത്തി മറ്റുള്ളവർ വകവക്കാതെ പോവുന്ന ചുരുക്കം ചില നിമിഷങ്ങളുണ്ട്. താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ അത്തരത്തിലുള്ള ഒരു സംഭവമാണുള്ളത്.

pramati muthalaxe എന്ന വ്യക്തിയാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Most Read: പത്തുലക്ഷം രൂപയ്ക്ക് ജീപ്പായി മാറിയ ബൊലേറോ

ഇതിനെ അത്യന്തം രസകരം എന്ന് പറയുന്നത് ചിലപ്പോൾ ക്രൂരമായിരിക്കും. കാരണം, അതുപോലൊരു പ്രവൃത്തിയാണ് ഇവർ ചെയ്യുന്നത്. രണ്ട് സ്ത്രീകൾ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്.

ഇവരുടെ അടുത്ത് കൂടെ മറ്റൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഒരാൾ ഹിന്ദിയിൽ "ദീദി സ്റ്റാൻഡ്, ദീദി സ്റ്റാൻഡ് " എന്ന് പറയുന്നുണ്ട്. കേട്ട പാതി കേൾക്കാത്ത പാതി സ്കൂട്ടർ ഡ്രൈവറായ സ്ത്രീ "സ്റ്റാൻഡ്" എന്ന ഇംഗ്ലീഷ് പദത്തിന് അർഥവത്തായ രീതിയിൽ എഴുന്നേറ്റ് നിൽക്കുന്നു.

ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ സ്റ്റാൻഡ് താഴ്ന്നിരിക്കുന്നു അത് ശരിയാക്കൂ എന്ന അർഥത്തിലാണ് അയാൾ പറഞ്ഞതെങ്കിലും തമാശ രൂപേണയാണ് സ്ത്രീകൾ ഇതിന് പ്രതികരിച്ചത്. ഏതായാലും അത്യന്തം ക്രൂരമായ പ്രതികരണമായിപ്പോയി ഇത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെ.

Most Read: സ്വപ്‌ന തുടക്കം, ഇന്ത്യന്‍ ബൈക്കുകളില്‍ തിളങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650

നിങ്ങൾ ആരോടെങ്കിലും ആഴത്തിലുള്ള സംസാരത്തിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ മറ്റൊരാൾ പറയുന്ന കാര്യങ്ങൾക്ക് നിങ്ങൾ കുറച്ച് പ്രാധാന്യം മാത്രമേ നൽകൂ, അത് സ്വാഭാവികമാണ്. പുറകിലിരിക്കുന്ന സ്ത്രീയോട് ഡ്രൈവറായ സ്ത്രീ ആഴത്തിലുള്ള സംസാരത്തിലാണെന്നുള്ളത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. പക്ഷേ, എന്താണ് പറയുന്നതെന്ന് വ്യക്തമല്ല. അത് കൊണ്ടായിരിക്കാം ഇതിൽ ശ്രദ്ധിക്കാതിരുന്നത്. അല്ലെങ്കിൽ മുൻ നിശ്ചയിച്ച തിരക്കഥ പ്രകാരമുള്ളതായിരിക്കാം ഈ വീഡിയോ. ഹാസ്യാത്മകമായ ഒരു രംഗം ചിത്രീകരിച്ച് വൈറലാക്കാൻ ശ്രമിച്ചതും ആവാൻ സാധ്യതയേറെ. സോഷ്യൽ മീഡിയയുടെ കാലമാണല്ലോ ഇത്. അത് കൊണ്ട് അങ്ങനെയാവാനും സാധ്യതയുണ്ട്.

വീഡിയോയിലെ കൃത്യമായ സ്ഥലം ഏതെന്ന് അവ്യക്തമാണ്, സോഷ്യൽ മീഡിയയിൽ പലരും ഇത് പാക്കിസ്ഥാനിൽ ആണെന്ന് പറയുന്നുണ്ട്. വീഡിയോ ദൃശ്യങ്ങളിലെ സ്കൂട്ടർ ആദ്യ തലമുറയിലെ ഹോണ്ട ഡിയോ ആണ്. താരതമ്യേന വേഗം കുറച്ചാണ് ഡ്രൈവ് ചെയ്യുന്നത് എന്നതു കൊണ്ട് അപകട സാധ്യത ഒഴിവായിരിക്കാം. എന്തായാലും നിങ്ങളുടെ കൺമുന്നിൽ ഇത്തരത്തിൽ ആരെങ്കിലും ഡ്രൈവ് ചെയ്യുന്നത് കണ്ടാൽ ദയവ് ചെയ്ത് അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കൂ.

Most Read Articles

Malayalam
English summary
girl get confused while riding scooter: read in malayalam
Story first published: Thursday, December 27, 2018, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X