ക്രിസ്റ്റൽ പോലൊരു ക്രിസ്റ്റ, സെക്കൻഡ് ഹാൻഡ് ഇന്നോവ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ഓർമിക്കണം

ഇന്ന് ഇന്ത്യയിലെ യൂസ്‌ഡ് വാഹന വിപണിയിൽ ഏറ്റവും സുലഭമായി ലഭിക്കുന്ന മോഡലുകളിൽ ഒന്നാണ് ടൊയോട്ട ഇന്നോവ. അടുത്തിടെ ഇന്ത്യയിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നേട്ടവും സ്വന്തമാക്കി കുതിക്കുകയാണ് എംപിവികളുടെ രാജാവായി അറിയപ്പെടുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ.

ക്രിസ്റ്റൽ പോലൊരു ക്രിസ്റ്റ, സെക്കൻഡ് ഹാൻഡ് ഇന്നോവ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ഓർമിക്കണം

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും ജനപ്രിയവുമായ മൾട്ടി പർപ്പസ് യൂട്ടിലിറ്റി വാഹനം തന്നെയാണെന്ന് നിസംശയം പറയാൻ ഇക്കാരണം തന്നെ മതിയാവില്ലേ..? ക്വാളിസ് എന്ന തട്ടുപൊളിപ്പൻ മോഡലുമായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ ഈ ജാപ്പനീസ് ബ്രാൻഡ് ക്വാളിസിന്റെ പിൻഗാമിയായാണ് ഇന്നോവയെ അവതരിപ്പിക്കുന്നത്.

ക്രിസ്റ്റൽ പോലൊരു ക്രിസ്റ്റ, സെക്കൻഡ് ഹാൻഡ് ഇന്നോവ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ഓർമിക്കണം

ടൊയോട്ട ക്വാളിസിന് പകരക്കാരനായി 2004-ലാണ് ഇന്നോവ ഇന്ത്യൻ വിപണിയിൽ ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് ഒരു ദശാബ്ദത്തിന് ശേഷം 2015-ൽ ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം ടൊയോട്ട അതിന്റെ രണ്ടാം തലമുറ ആവർത്തനവും പുറത്തിറക്കി. അന്നു മുതലാണ് ക്രിസ്റ്റ എന്ന പേരും ഇന്നോവയ്ക്കൊപ്പം ചേർന്നത്.

MOST READ: Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

ക്രിസ്റ്റൽ പോലൊരു ക്രിസ്റ്റ, സെക്കൻഡ് ഹാൻഡ് ഇന്നോവ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ഓർമിക്കണം

ക്രിസ്റ്റ എന്ന പേരിൽ എം‌പി‌വി ഇതിനകം തന്നെ ഏഴ് വർഷത്തോളം വിപണിയിൽ ചെലവഴിച്ചു. അതിനാൽ യൂസ്‌ഡ് കാർ വിപണിയിൽ നിന്നും ഒരു ഇന്നോവ ക്രിസ്റ്റയെ വാങ്ങാനുദ്ദേശിക്കുന്നെങ്കിൽ വാഹനത്തെ സംബന്ധിച്ച് ആദ്യം പരിഗണിക്കേണ്ട ചില മേൻമകളും പോരായ്മകളും മനസിൽ കുറിക്കേണ്ടത് വളരെ അത്യാവിശ്യമാണ്. അവ എന്തെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

ക്രിസ്റ്റൽ പോലൊരു ക്രിസ്റ്റ, സെക്കൻഡ് ഹാൻഡ് ഇന്നോവ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ഓർമിക്കണം

മേൻമകൾ

ആദ്യം എടുത്തുപറയേണ്ട കാര്യം ഇന്നോവ ക്രിസ്റ്റയുടെ നിർമാണ നിലവാരത്തെപറ്റിയാണ്. അതിഗംഭീരമായി ടൊയോട്ട നിർമിച്ചെടുത്ത കാറാണ് ക്രിസ്റ്റ എന്നു സമ്മതിക്കാതെ വയ്യ. ഫിറ്റും ഫിനിഷും എല്ലാം അത്രമേൽ മികച്ചതാണ്. എംപിവിയെ നല്ല രീതിയിൽ മെയിന്റനെൻസ് ചെയ്‌ത് കൊണ്ടുനടന്നാൽ വർഷങ്ങളോളം ഒരു ആശങ്കയുമില്ലാതെ ഇന്നോവയെ കൊണ്ടുനടക്കാം.

MOST READ: അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

ക്രിസ്റ്റൽ പോലൊരു ക്രിസ്റ്റ, സെക്കൻഡ് ഹാൻഡ് ഇന്നോവ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ഓർമിക്കണം

ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ യഥേഷ്‌ടം തെരഞ്ഞെടുക്കാനുമാവും. രണ്ടും ഓട്ടോമാറ്റിക് ഓപ്ഷനുമായാണ് വരുന്നത് എന്ന കാര്യവും ഏറെ സ്വീകാര്യമാണ്. രണ്ടും വളരെ ശക്തമായ പവർ കണക്കുകളാണ് നൽകുന്നത്. എന്നിരുന്നാലും ഡീസൽ പതിപ്പായിരിക്കും കൂടുതൽ റെക്കമെൻഡ് ചെയ്യുന്നത്.

ക്രിസ്റ്റൽ പോലൊരു ക്രിസ്റ്റ, സെക്കൻഡ് ഹാൻഡ് ഇന്നോവ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ഓർമിക്കണം

വിശാലവും സവിശേഷതകളാൽ സമ്പന്നവുമായ ടൊയോട്ട വാഹനമാണ് ഇന്നോവ ക്രിസ്റ്റ. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ശക്തമായ എസി, ഓപ്‌ഷണൽ രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ മൾട്ടി പർപ്പസ് വാഹനത്തിൽ കോർത്തിണക്കാനും ജാപ്പനീസ് ബ്രാൻഡ് പ്രത്യേകം ഓർമിച്ചു.

MOST READ: കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി

ക്രിസ്റ്റൽ പോലൊരു ക്രിസ്റ്റ, സെക്കൻഡ് ഹാൻഡ് ഇന്നോവ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ഓർമിക്കണം

ആദ്യം കാലം മുതലെ ഏഴ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകളാലും സമ്പന്നമാണ് ഇന്നോവ ക്രിസ്റ്റ. ടൊയോട്ടയുടെ ശക്തമായ വിൽപ്പനാനന്തര സേവനമാണ് ഇന്നോവ ക്രിസ്റ്റയുടെ മറ്റൊരു മേൻമ.

ക്രിസ്റ്റൽ പോലൊരു ക്രിസ്റ്റ, സെക്കൻഡ് ഹാൻഡ് ഇന്നോവ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ഓർമിക്കണം

പോരായ്‌മകളുണ്ടോ?

ആറു വർഷം മുമ്പാണ് വിപണിയിൽ എത്തിയതെങ്കിലും ഇന്നത്തെ ആധുനിക എതിരാളികൾക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് സാധിക്കുന്നുണ്ടെങ്കിൽ അതിൽപരം എന്താണ് വേണ്ടത്. എന്നാൽ ഇതിന്റെയെല്ലാം പ്രശ്‌നം വരുന്നത് വിലയിലാണ്. ഇന്നും ചുളുവിലയിൽ വാഹനത്തെ സ്വന്തമാക്കാമെന്ന് ആരും കരുതേണ്ട.

MOST READ: RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

ക്രിസ്റ്റൽ പോലൊരു ക്രിസ്റ്റ, സെക്കൻഡ് ഹാൻഡ് ഇന്നോവ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ഓർമിക്കണം

കണ്ടീഷൻ അനുസരിച്ച് 12 ലക്ഷം രൂപയിൽ താഴെ പോലും ഒരു ഇന്നോവ ക്രിസ്റ്റ ചിലപ്പോൾ വാങ്ങാൻ കിട്ടിയേക്കില്ല എന്നതാണ് യാഥാർഥ്യം. ആധുനിക എസ്‌യുവികളെ പോലെ സൺറൂഫ്, വയർലെസ് ചാർജർ അല്ലെങ്കിൽ എയർ പ്യൂരിഫയർ പോലുള്ള കിടിലൻ ഫീച്ചറുകൾ നോക്കിയാൽ അതൊന്നും സെക്കൻഡ് ഹാൻഡ് ഇന്നോവ ക്രിസ്റ്റയിൽ ലഭിച്ചേക്കില്ല. അടുത്തിടെ പുറത്തിറക്കിയ സ്പെഷ്യൽ എഡിഷൻ മോഡലിന് വയർലെസ് ചാർജർ കമ്പനി സമ്മാനിച്ചിരുന്നു.

ക്രിസ്റ്റൽ പോലൊരു ക്രിസ്റ്റ, സെക്കൻഡ് ഹാൻഡ് ഇന്നോവ വാങ്ങാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ഓർമിക്കണം

ഇന്നോവ ക്രിസ്റ്റയുടെ ക്യാബിൻ നല്ല രീതിയിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഉള്ളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഗുണനിലവാരം അത്ര മികച്ചതല്ലെന്ന പരാതി പലയിടത്തുനിന്നും ഉയർന്നു കേട്ടിട്ടുള്ള ഒരു വിമർശനമാണ്. ഇത്തരം കാര്യങ്ങളൊക്കെ മനസിൽ ഓർത്തിരുന്ന് ഒരു സെക്കൻഡ് ഹാൻഡ് ഇന്നോവ ക്രിസ്റ്റ വാങ്ങിയാൽ ഒരു കാലത്തും നിരാശപ്പെടേണ്ടി വരില്ല.

Most Read Articles

Malayalam
English summary
Consider these pros and cons of toyota innova crysta if you are planning to buy one
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X